അന്ന് പ്രതിഫലം വെറും 1,800 രൂപ, ഇന്ന് ഒരു എപ്പിസോഡിന് 14 ലക്ഷം; അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച് ഞെട്ടിച്ച ബിജെപിയുടെ തീപ്പൊരി നേതാവ്; അഭിനയത്തിലേക്ക് തിരിച്ചുവരുന്നത് 15 വര്‍ഷങ്ങള്‍ക്ക് ശേഷം; പാര്‍ട്ട് ടൈം ആക്റ്ററും ഫുള്‍ടൈം പൊളിറ്റീഷ്യനുമായി സ്മൃതി ഇറാനിയുടെ രണ്ടാം വരവ്
സ്മൃതി ഇറാനിയുടെ രണ്ടാം വരവ്
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തിളങ്ങുന്ന വനിതാ നേതാക്കളില്‍ ഒരാളാണ് ഇന്ന് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മുന്‍ നടിയും, ഫാഷന്‍ മോഡലും, ടെലിവിഷന്‍ നിര്‍മ്മാതാവുമായ ഇവര്‍ ശ്രദ്ധേയയായത്, 2014-ല്‍ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ അമേഠിയില്‍ സാക്ഷാല്‍ രാഹുല്‍ഗാന്ധിയെ തോല്‍പ്പിച്ചതോടെയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി രാഹുല്‍ ഗാന്ധിയുടെ കുടുംബാംഗങ്ങള്‍ മാത്രമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. അമേഠി നിയോജകമണ്ഡലത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഒരേയൊരു കോണ്‍ഗ്രസ് ഇതര വനിതാ രാഷ്ട്രീയക്കാരിയാണ് അവര്‍. 2019-ലും അവര്‍ മണ്ഡലം നിലനിര്‍ത്തി. പക്ഷേ ഇക്കഴിഞ്ഞ അഥാവാ 2024 ലെ തിരഞ്ഞെടുപ്പില്‍ അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ കിഷോരി ലാല്‍ ശര്‍മ്മയോട് തോറ്റു.
ഇപ്പോള്‍ തന്റെ പഴയ തട്ടകമായ അഭിനയലോകത്തേക്ക് തിരിച്ചെത്തിയിരിക്കയാണ് സ്മൃതി ഇറാനി. പാര്‍ട്ട് ടൈം ആക്റ്ററും ഫുള്‍ടൈം പൊളിറ്റീഷ്യനുമായാണ് ഇനി തന്റെ ജീവിതം എന്നാണ് അവര്‍ പറയുന്നത്.
15 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും
15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്മൃതി വീണ്ടും അഭിനയമേഖലയിലേക്ക് തിരിച്ചെത്തുന്നത്. 'ക്യൂങ്കി സാസ് ഭി കഭി ബഹു ഥി' എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് അവര്‍ തിരിച്ചെത്തുന്നത്. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ കഥാപാത്രമായ തുളസി വിരാനി എന്ന റോളാണ് സ്മൃതി വീണ്ടും അവതരിപ്പിക്കുക. പരമ്പരയുടെ പുതിയ പതിപ്പ് ജൂലായ് 29ന് രാത്രി 10.30 മുതല്‍ സ്റ്റാര്‍ പ്ലസിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. എപ്പിസോഡ് പുറത്തു വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്മൃതി ഇറാനി പരമ്പരയ്ക്ക് വാങ്ങിക്കുന്ന പ്രതിഫലം എത്രയാണെന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
വര്‍ഷങ്ങള്‍ക്കു ശേഷം മിനിസ്‌ക്രീനില്‍ എത്തുന്ന സമൃതി ഇറാനി പ്രതിഫലത്തില്‍ വമ്പന്‍ വര്‍ധനവ് വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2000ല്‍ പരമ്പരയുടെ ആദ്യ പതിപ്പില്‍ ഒരു എപ്പിസോഡിന് 1,800 രൂപയാണ് സ്മൃതിക്ക് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 14ലക്ഷം രൂപയായി ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശോഭ കപൂറും ഏക്തകപൂറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പരമ്പരയില്‍ ഒരു മാതൃകാ മരുമകളായ തുളസി വിരാനിയുടെ കഥയാണ് പറയുന്നത്. പരമ്പരയില്‍ തുളസി വിരാനിയായി സ്മൃതി ഇറാനിയുടെ ഫസ്റ്റ് ലുക്കും നിര്‍മ്മാതാക്കള്‍ പങ്കുവച്ചു. മെറൂണ്‍ സാരിയും വട്ട പൊട്ടും പരമ്പരാഗത ആഭരണങ്ങളും ധരിച്ച സ്മൃതി ഇറാനിയെയാണ് ഫസ്റ്റ് ലുക്കില്‍ കാണുന്നത്. ഫസ്റ്റ് ലുക്ക് കണ്ടതോടെ ഒരുപാട് വര്‍ഷം പിന്നിലേക്ക് തുളസിവിരാനിയുടെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയെന്ന് നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും വിജയകരമായ ഷോകളില്‍ ഒന്നായിരുന്നു ടക്യുങ്കി സാസ് ഭി കഭി ബഹു ഥി'. ഇതിലെ അഭിനേതാക്കളുടെ കരിയറിലും പരമ്പര ഒരു വഴിത്തിരിവായി. മാതൃകാ മരുമകളുടെ കഥയാണിത്. അമിതാഭ് ബച്ചന്‍ അവതാരകനായ 'കോന്‍ ബനേഗാ ക്രോര്‍പതി'യോടൊപ്പം ആരംഭിച്ച പരമ്പര ഏഴ് വര്‍ഷത്തോളം റേറ്റിങ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ പരമ്പരയിലൂടെ ഇന്ത്യന്‍ ടെലിവിഷന്‍ അക്കാദമി അവാര്‍ഡുകളില്‍ മികച്ച നടി- ജനപ്രിയ വിഭാഗത്തില്‍ സ്മൃതി തുടര്‍ച്ചയായി അഞ്ച് അവാര്‍ഡുകളും രണ്ട് ഇന്ത്യന്‍ ടെലി അവാര്‍ഡുകളും നേടി.
ഇനി പാര്‍ട്ട് ടൈം അഭിനയവും
എന്നാല്‍ ഒരിക്കലും രാഷ്ട്രീയത്തില്‍നിന്ന് ഒരു ഇടവേള എടുക്കുന്നില്ലെന്നും, അഭിനയം പാര്‍ട്ട് ടൈം പണി മാത്രമാണെന്നും, തന്റെ ശ്രദ്ധ രാഷ്ട്രീയത്തില്‍ തന്നെയാണെന്നും സൃമ്തി പറയുന്നു. 2003- ല്‍ ഒരു സാധാരണ ബിജെപി പ്രവര്‍ത്തകയായാണ് സ്മൃതി ഇറാനി ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുമായി അവര്‍ക്ക് ആഴത്തിലുള്ള പ്രത്യയശാസ്ത്രപരമായ ഒരു ബന്ധം അവര്‍ക്കുണ്ടായിരുന്നു. മുത്തച്ഛന്‍ ആര്‍എസ്എസ് സ്വയംസേവകനും, അമ്മ ബിജെപി ബൂത്ത് പ്രവര്‍ത്തകയുമായിരുന്നു. 2004-ലെ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ചാന്ദ്നി ചൗക്ക് ലോക്സഭാ മണ്ഡലത്തില്‍ കപില്‍സിബലിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. 2011 മുതല്‍ 2019 വരെ ഗുജറാത്തില്‍ നിന്ന് രാജ്യസഭാഗമായിരുന്നു അവര്‍. 2019 മുതല്‍ 2024 വരെ അമേഠിയില്‍ നിന്നുള്ള ലോക്സഭാംഗവും. 2010 മുതല്‍ 2013 വരെ ബിജെപി മഹിളാ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റുമായിരുന്നു. ഇതിനുപുറമെ, അവര്‍ ദേശീയ സെക്രട്ടറി (രണ്ട് തവണ), ദേശീയ വനിതാ വിഭാഗം പ്രസിഡന്റ്, അഞ്ച് തവണ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാതി പഞ്ചാബിയും പാതി മഹാരാഷ്ട്രക്കാരനുമായ പിതാവ് അജയ് കുമാര്‍ മല്‍ഹോത്രയുടെയും, ബംഗാളി വംശജയായ ഷിബാനിയുടെയും മകളായി ജനിച്ച സ്മൃതി മൂന്ന് സഹോദരിമാരില്‍ മൂത്തവളാണ്. ന്യൂഡല്‍ഹിയിലെ ഹോളി ചൈല്‍ഡ് ആക്സിലിയം സ്‌കൂളില്‍ പ്ലസ്ടുവരെ പഠിച്ചു. പിന്നീട്, അവര്‍ ഡല്‍ഹി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗില്‍ ചേര്‍ന്നു. 2019ല്‍, ആ സ്ഥാപനത്തില്‍ നിന്ന് ഒന്നാം വര്‍ഷ ബി.കോം പരീക്ഷ എഴുതിയെങ്കിലും മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. സീരിയല്‍ രംഗത്തേക്ക് വരുന്നതിന് മുന്‍പ് മുംബൈയിലെ ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സ്മൃതി ഇറാനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 2001- ല്‍ സ്മൃതി ഇറാനി ഒരു പാര്‍സി ബിസിനസുകാരനായ സുബിന്‍ ഇറാനിയെ വിവാഹം കഴിച്ചു. ഇന്നും ബിജെപിയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ്, തീപ്പൊരി ഭാഷയില്‍ സംസാരിക്കാന്‍ കഴിവുള്ള സ്മൃതി