മലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് ശമ്പള വിപ്ലവം! സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ വിട്ട് ബിഗ് ടിവിയില്‍ ചീഫ് എഡിറ്ററായി ചുമതലയേല്‍ക്കുന്നത് പത്ത് ലക്ഷം രൂപ ശമ്പളത്തില്‍; മാതുവിനും ഹാഷ്മിക്കും ലക്ഷങ്ങളുടെ ഓഫറുകള്‍ വലവീശല്‍; മലയാളം അച്ചടി മാധ്യമ രംഗം കടുത്ത പ്രതിസന്ധിയില്‍ ഉഴറുമ്പോള്‍ ദൃശ്യമാധ്യമ രംഗത്ത് കഴിവുതെളിയിച്ചവര്‍ക്ക് 'സുവര്‍ണ്ണകാലം'
സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ വിട്ട് ബിഗ് ടിവിയില്‍ ചീഫ് എഡിറ്ററായി ചുമതലയേല്‍ക്കുന്നത് പത്ത് ലക്ഷം രൂപ ശമ്പളത്തില്‍
തിരുവനന്തപുരം: ഇന്ത്യയില്‍ തന്നെ വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ കാണുകയും അത് സ്വാധീനം ചെലുത്തുകയും ചെയ്യുന്ന സമൂഹം കേരളമാണ്. വാര്‍ത്തകളോട് അത്രയും വേഗത്തില്‍ പ്രതികരിക്കുന്നവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെ സെലിബ്രിറ്റികളെ ഈ വാര്‍ത്താലോകത്ത് നിന്നും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. സമീപകാലത്തായി അതിവേഗം മലയാളികള്‍ക്കിടയില്‍ വളര്‍ന്ന സെലിബ്രിറ്റി മാധ്യമപ്രവര്‍ത്തകരുണ്ട്. ഇവരുടെ കൂടുവിട്ടുള്ള കൂടുമാറ്റം വലിയ വാര്‍ത്താ പ്രാധാന്യം നല്‍കുന്നതുമാണ്.
ഈ കൂടുമാറ്റങ്ങള്‍ക്കൊപ്പം കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് ശമ്പളപ്പോര് മുറുകുകയാണ്. പ്രമുഖ ചാനല്‍ അവതാരകരെ വന്‍തുക വാഗ്ദാനം ചെയ്ത് പുതിയ ചാനലുകള്‍ റാഞ്ചുന്നതോടെ മാധ്യമപ്രവര്‍ത്തകരുടെ വിപണി മൂല്യം കുതിച്ചുയരുകയാണ്. പുതുതായി സംപ്രേഷണം ആരംഭിക്കാനിരിക്കുന്ന 'ബിഗ് ടിവി' ഉയര്‍ത്തുന്ന വെല്ലുവിളിയാണ് നിലവിലെ ചാനല്‍ മാനേജ്മെന്റുകളെ പ്രതിരോധത്തിലാക്കുന്നതാണ്.
റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് രാജിവെച്ച സുജയ പാര്‍വ്വതി പത്ത് ലക്ഷം രൂപ മാസശമ്പളത്തിലാണ് ബിഗ് ടിവിയില്‍ ചീഫ് എഡിറ്ററായി ചുമതലയേല്‍ക്കുന്നു എന്നണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വനിതാ മാധ്യമപ്രവര്‍ത്തകയായി സുജയ മാറും. റിപ്പോര്‍ട്ടര്‍ ടിവിയില്‍ തിളങ്ങി നിന്ന മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ നിന്നുമാണ് സുജയ പടിയിറങ്ങിയത്. അനില്‍ അയിരൂര്‍ നേതൃത്വം നല്‍കുന്ന ചാനല്‍ മറ്റ് ചാനലുകളിലെ വമ്പന്‍മാരെ ലക്ഷ്യമിട്ട് മുന്നോട്ടു പോകുകയാണ്.
അതേസമയം, മാതൃഭൂമി ന്യൂസ് ചാനലിന്റെ മുഖമായ അവതാരക മാതുവും 24 ന്യൂസിലെ ഹാഷ്മി താജുദ്ദീനും ചാനല്‍ മാറ്റത്തിന്റെ പാതയിലാണെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ പലമടങ്ങ് വര്‍ദ്ധനവാണ് ഇവര്‍ക്ക് മുന്നിലുള്ള വാഗ്ദാനം. മാതുവിനെ സ്വന്തമാക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിയും ബിഗ് ടിവിയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. വന്‍ ഓഫറുകള്‍ക്ക് മുന്നില്‍ മാതു നിലവില്‍ കടുത്ത ആശയക്കുഴപ്പത്തിലാണെന്നും സൂചനയുണ്ട്. ഹാഷ്മിക്ക് മുന്നിലും വലിയ ഓഫറുകളുണ്ട്.
നിലവില്‍ ചാനല്‍ ഉടമ കൂടിയായ 24 ന്യൂസ് എം.ഡി ശ്രീകണ്ഠന്‍ നായര്‍ക്ക് പിന്നാലെ ശമ്പള കാര്യത്തില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. പിന്നാലെ ഉണ്ടായിരുന്നത് ഡോ. അരുണ്‍ കുമാറാണ്. പത്ത് ലക്ഷം രൂപയാണ് അരുണ്‍ കുമാറിന്റെ മാസശമ്പളമെന്നാണ് പുറത്തുവരുന്ന വിവരം. ഐടി മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതിന് സമാനമായ വേതന പാക്കേജുകളാണ് ഇപ്പോള്‍ മലയാളം ദൃശ്യമാധ്യമ രംഗത്തും നടപ്പിലാകുന്നത്.
അനില്‍ അയരൂരിന്റെ നേതൃത്വത്തില്‍ എത്തുന്ന ബിഗ് ടിവി ഇതിനോടകം തന്നെ എണ്‍പതിലധികം മാധ്യമപ്രവര്‍ത്തകരെ വിവിധ ചാനലുകളില്‍ നിന്നായി റിക്രൂട്ട് ചെയ്തുകഴിഞ്ഞു. വേണു ബാലകൃഷ്ണന്‍, ലക്ഷ്മി പത്മ, അപര്‍ണ്ണ കുറുപ്പ് തുടങ്ങിയ പ്രമുഖരടങ്ങുന്ന വന്‍ നിരയാണ് പുതിയ ചാനലിനായി അണിനിരക്കുന്നത്.
റിപ്പോര്‍ട്ടര്‍ ടിവി വിപണിയിലേക്ക് എത്തിയതോടെയാണ് ചാനല്‍ രംഗത്ത് വലിയ ശമ്പളം നല്‍കി ആളെ പിടിക്കുന്ന രീതി ആരംഭിച്ചത്. ഇത് മറ്റ് ചാനലുകളിലും ശമ്പള വര്‍ദ്ധനവിന് കാരണമായി. അനില്‍ അയരൂരിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബിഗ് ടിവി എന്ന പുതിയ ചാനല്‍ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരെ വലിയ ശമ്പളം വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്യുകയാണ്. ഒരു ചാനല്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാസം 2.5 മുതല്‍ 3.5 കോടി രൂപ വരെ ചിലവ് വരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് അടക്കം ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, പല പ്രമുഖ ചാനലുകളും ഇപ്പോഴും സാമ്പത്തിക നഷ്ടത്തിലാണ്. ചാനല്‍ പ്രവര്‍ത്തകര്‍ക്ക് സുവര്‍ണ്ണകാലമാണെങ്കിലും പത്രമാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കടുത്ത തൊഴില്‍ പ്രതിസന്ധിയും ശമ്പളക്കുറവും നേരിടുന്നത്. മാധ്യമം ദിനപത്രത്തിന്റെ കൊച്ചി യൂണിറ്റ് പൂര്‍ണമായി അടക്കുന്ന അവസ്ഥയുണ്ട്. മലയാളം അച്ചടി മാധ്യമ രംഗം കടുത്ത പ്രതിസന്ധിയില്‍ ഉഴറുമ്പോള്‍ ദൃശ്യമാധ്യമ രംഗത്ത് കഴിവു തെളിയിച്ചവര്‍ക്ക് 'സുവര്‍ണ്ണകാലം' തന്നെയാണ് ഇപ്പോള്‍.
