സുപ്രീം കോടതി ജഡ്ജിമാരില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് ജസ്റ്റിസ് കെ.വി.വിശ്വനാഥന്; സ്വന്തം പേരില്‍ 120.96 കോടിയുടെ നിക്ഷേപം; ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടിയുടെ സ്വത്തുക്കള്‍; സുതാര്യത ഉറപ്പു വരുത്താന്‍ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീം കോടതി

സുപ്രീം കോടതി ജഡ്ജിമാരില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് ജസ്റ്റിസ് കെ.വി.വിശ്വനാഥന്

Update: 2025-05-06 02:04 GMT

ന്യൂഡല്‍ഹി: സുപ്രീംകോടതി ന്യായാധിപന്‍മാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടു. 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ സുപ്രീം കോടതി പുറത്തുവിട്ടത്. പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ.വി.വിശ്വനാഥനാണ് ഏറ്റവും കൂടുതല്‍ സ്വത്തുള്ളത്. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമാണ് ഉള്ളത്.

ഏപ്രില്‍ ഒന്നിലെ ഫുള്‍ കോര്‍ട്ട് തീരുമാനപ്രകാരമാണ് വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്. 12 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇവരുടേത് ഉടന്‍ അപ്ലോഡ് ചെയ്യുമെന്ന് സുപ്രീം കോടതി പ്രസ്താവനയില്‍ അറിയിച്ചു. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ.ആര്‍.വിശ്വനാഥന്‍ പത്തു വര്‍ഷത്തില്‍ 91 കോടി രൂപ നികുതി അടച്ചതായും വ്യക്തമാക്കുന്നുണ്ട്.

ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചല്‍ ഫണ്ടില്‍ 8 ലക്ഷം നിക്ഷേപമുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചല്‍ ഫണ്ടില്‍ 7.94 ലക്ഷം നിക്ഷേപവും ബാങ്ക് അക്കൗണ്ടില്‍ 6 ലക്ഷം രൂപയും ഉണ്ടെന്ന് സുപ്രീം കോടതി പുറത്തുവിട്ട കണക്കില്‍ പറയുന്നു.

2022 നവംബര്‍ ഒമ്പതു മുതല്‍ 2025 മേയ് അഞ്ചുവരെ സുപ്രീംകോടതി കൊളീജിയം നിയമന ശുപാര്‍ശ അംഗീകരിച്ച ജഡ്ജിമാരുടെ പേര്, ഏതു ഹൈക്കോടതി, നിയമിച്ച ദിവസം, ഇവര്‍ക്ക് നിലവിലുള്ളതോ വിരമിച്ചതോ ആയ സുപ്രീംകോടതി/ ഹൈക്കോടതി ജഡ്ജിമാരുമായി ബന്ധമുണ്ടോ, നിയമനത്തില്‍ ഹൈക്കോടതി കൊളീജിയത്തെിന്റെ ചുമതലകള്‍, സംസ്ഥാനകേന്ദ്ര സര്‍ക്കാരുകളുടെ ചുമതലയും നല്‍കിയ നിര്‍ദേശങ്ങളും, ഇവ പരിഗണിച്ച സുപ്രീം കോടതി കൊളീജിയത്തിന്റെ ചുമതലകളും നടപടികളും എന്നിവയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ കാലത്ത് ഹൈക്കോടതിയില്‍ നിയമിക്കപ്പെട്ട 170 ജഡ്ജിമാരില്‍ 12 പേര്‍ മറ്റ്ു ജഡ്ജിമാരുടെ ബന്ധുക്കള്‍ ആയിരുന്നു.

Tags:    

Similar News