'ഈശ്വര ഒരു ആപത്തും വരുത്തല്ലേ..'; ഏറെ ആഗ്രഹത്തോടെ ലക്ഷങ്ങൾ മുടക്കി 'ഥാർ' സ്വന്തമാക്കി; ഷോറൂമിൽ നിന്ന് ഐശ്വര്യമായി നാരങ്ങയിൽ കയറ്റിയിറക്കുന്നതിനിടെ വണ്ടിയുടെ നില തെറ്റി; യുവതിക്ക് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്; ഞെട്ടൽ മാറാതെ വീട്ടുകാർ!

Update: 2025-09-10 06:11 GMT

ഡൽഹി: പുതിയ മഹീന്ദ്ര ഥാർ എസ്‌യുവി പൂജയുടെ ഭാഗമായി നാരങ്ങക്ക് മുകളിലൂടെ കയറ്റാൻ ശ്രമിക്കുന്നതിനിടെ ഷോറൂമിൻ്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിച്ചു. ഡൽഹി നിർമ്മാൺ വിഹാറിലെ മഹീന്ദ്ര ഷോറൂമിലാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. അപകടത്തിൽ കാർ വാങ്ങാനെത്തിയ മാനി പവാർ എന്ന യുവതിക്കും ഷോറൂം ജീവനക്കാരനായ വികാസിനും നിസ്സാര പരിക്കേറ്റു.

ഏകദേശം 27 ലക്ഷം രൂപ വിലമതിക്കുന്ന തൻ്റെ പുതിയ ഥാർ ഏറ്റുവാങ്ങാനാണ് മാനി പവാർ ഷോറൂമിൽ എത്തിയത്. വാഹനം റോഡിലിറക്കുന്നതിന് മുമ്പ് പൂജ നടത്താനും നാരങ്ങക്ക് മുകളിലൂടെ കയറ്റി ആദ്യത്തെ ചക്രം കയറ്റാനുമുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കാർ സാവധാനം മുന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇതോടെ നിയന്ത്രണം വിട്ട വാഹനം ഒന്നാം നിലയിലെ ചില്ലുഭിത്തി തകർത്ത് റോഡിലേക്ക് പതിക്കുകയായിരുന്നു.

അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന മാനി പവാർ, ഷോറൂം ജീവനക്കാരനായ വികാസ് എന്നിവർക്ക് എയർബാഗുകൾ പ്രവർത്തിച്ചതിനാൽ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉടൻതന്നെ അടുത്തുകൂടിയവർ ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇരുവരെയും വിട്ടയച്ചു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാഹനം ഷോറൂമിൻ്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിച്ചതിൻ്റെ ദൃശ്യങ്ങൾ ഞെട്ടൽ ഉളവാക്കുന്നതാണ്.

Tags:    

Similar News