മണിക്കൂറുകളോളം ഉന്‍മാദം കിട്ടുന്ന കനാബി സിന്‍സിക്കയും കനാബി സറ്റീവയും 'മോളിവുഡില്‍' അവതരിപ്പിച്ച മട്ടാഞ്ചേരി മാഫിയയുടെ പ്രിയപ്പെട്ടവള്‍; ഫോട്ടോ ഷൂട്ടിനെത്തിയ മോഡലിനെ മൂന്ന് ദിവസം പീഡിപ്പിക്കാന്‍ കൂട്ടു നിന്ന കാക്കനാട്ടെ പഴയ വില്ലത്തി; എട്ടു ഭാഷകളില്‍ ആരേയും വളച്ചു വീഴ്ത്തും ക്രിസ്റ്റീന; ആഢംബരത്തിന് എന്തും ചെയ്യുന്ന 'ജൂനിയര്‍ ആര്‍ട്ടിസ്റ്റ്'; ഹൈബ്രിഡ് തസ്ലീമയ്ക്ക് പിന്നില്‍ സൂപ്പര്‍താരങ്ങളും
ആലപ്പുഴ: സിനിമാ മേഖലയിലെ ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന ക്രിസ്റ്റിനയെന്ന തസ്ലിമ സുല്‍ത്താന ചെറിയ മീനല്ല. കണ്ണൂര്‍ സ്വദേശിയായ തസ്‌ളിമ തമിഴ് സിനിമയില്‍ എക്‌സ്ട്രാ നടിയായും സ്‌ക്രിപ്റ്റ് പരിഭാഷകയുമായി പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെയാണ് മോളിവുഡിലേക്ക് എത്തുന്നത്. ചെന്നൈയിലെത്തിയ ന്യൂജെന്‍ സിനിമാക്കാരുമായി അടുത്ത തസ്ലീമ മട്ടാഞ്ചേരി മാഫിയയുടെ പ്രിയപ്പെട്ട സുഹൃത്തായി. ഇതോടെ കൊച്ചിയായി കേന്ദ്രം. മൂന്ന് മലയാളം സിനിമകളിലും മുഖം കാണിച്ചു.തൃക്കാക്കര കേന്ദ്രീകരിച്ച് മസാജ് പാര്‍ലര്‍ നടത്തിയിരുന്നു. മയക്കു മരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുടുങ്ങിയതോടെ എല്ലാവരും എല്ലാം തിരിച്ചറിഞ്ഞു. അപ്പോഴും മട്ടാഞ്ചേരി മാഫിയ ക്രിസ്റ്റീനയെ മറന്നില്ല. മണിക്കൂറുകളോളം ഉന്‍മാദം കിട്ടുന്ന കനാബി സിന്‍സിക്ക, കനാബി സറ്റീവ ഇനങ്ങള്‍ മലയാള സിനിമയിലെ യുവ സൂപ്പര്‍താരങ്ങള്‍ക്ക് പ്രിയങ്കരമായത് ക്രിസ്റ്റീനയെ തസ്ലീമയിലൂടെയാണ്. സാധാരണ കഞ്ചാവിന് ഗ്രാമിന് പരമാവധി മുന്നൂറ് രൂപയാണ് വിലയെങ്കില്‍ ഇവയ്ക്ക് ഗ്രാമിന് പതിനായിരം വരെയാണ് വില. അതുകൊണ്ട് തന്നെ താരങ്ങളെ പോലുള്ളവര്‍ക്ക് മാത്രമേ ഈ വില താങ്ങാനാവൂ. എംഡിഎംഎയും മറ്റ് രാസലഹരികളും തസ്ലിമയുടെ കൈകളിലൂടെ സുലഭമായി ഒഴുകിയിരുന്നതായാണ് നിഗമനം. സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള തസ്ലിമ ലഹരി ഇടപാടില്‍ നിന്ന് ലഭിക്കുന്ന പണം ആഢംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചിരുന്നത്.
മംഗലാപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ലഹരി ഇടപാട് തുടര്‍ന്നു. ആലപ്പുഴയില്‍ പിടികൂടിയ കഞ്ചാവ് മുപ്പത് ലക്ഷം രൂപയ്ക്ക് കോഴിക്കോട് സ്വദേശിയാണ് കൈമാറിയത്. തമിഴ്‌നാട് തിരുവള്ളൂര്‍ ഉലകനാഥപുരം ഫോര്‍ത്ത് സ്ട്രീറ്റില്‍ താമസിക്കുന്ന ക്രിസ്റ്റീനയെന്ന തസ്‌ളീമ സുല്‍ത്താന്‍ എന്ന വിലാസമാണ് ഇപ്പോള്‍ അറസ്റ്റിലായപ്പോള്‍ പോലീസിന് നല്‍കിയത്. ആലപ്പുഴ മണ്ണഞ്ചേരി മല്ലന്‍വെളിയില്‍ ഫിറോസും അകത്തായി. എക്‌സൈസ് ചൊവ്വാഴ്ച രാത്രി വിദഗ്ദ്ധമായി വലയിലാക്കിയത്. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ പലര്‍ക്കും ലഹരിവസ്തുക്കള്‍ കൈമാറിയിട്ടുണ്ടെന്ന് തസ്‌ളീമ വെളിപ്പെടുത്തി. ഇവരുമായുള്ള സാമ്പത്തിക ഇടപാടിന്റെ തെളിവുകളും തസ്‌ളീമയുടെ ഫോണില്‍ നിന്ന് ലഭിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി ഓമനപ്പുഴയിലെ റിസോര്‍ട്ടിന് സമീപം ഇരുവരും കാറില്‍ വന്നിറങ്ങിയപ്പോള്‍ തൊണ്ടിസഹിതം പിടികൂടുകയായിരുന്നു. ഭര്‍ത്താവും രണ്ട് കൊച്ചുകുട്ടികളുമായി എറണാകുളത്തെത്തിയ തസ്ലിമ വാടകയ്‌ക്കെടുത്ത കാറില്‍ കുടുംബസമേതം മണ്ണഞ്ചേരിയിലെത്തി. ഭര്‍ത്താവിനെയും മക്കളെയും വഴിയില്‍ ഇറക്കിയശേഷം ഫിറോസിനെ കൂട്ടി രാത്രി പത്തരയോടെയാണ് റിസോര്‍ട്ടിലെത്തിയത്. മലയാളത്തിലെ പല സൂപ്പര്‍താരങ്ങളുമായും ഇവര്‍ക്ക് അടുത്ത സൗഹൃദമുണ്ട്. ജൂനയര്‍ ആര്‍ട്ടിസ്റ്റാകാന്‍ കണ്ണൂരില്‍ നിന്നും ചെന്നൈയിലെത്തിയ തസ്ലീമ പിന്നീട് മയക്കുമരുന്ന് മാഫിയയുടെ പ്രധാനിയാവുകയായിരുന്നു.
ചെന്നൈ കേന്ദ്രീകരിച്ച് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തസ്ലിമയ്ക്ക് നിരവധി താരങ്ങളുമായി ബന്ധമുണ്ട്. ഈ ബന്ധങ്ങള്‍ ലഹരി വില്‍പ്പനയ്ക്ക് ഉപയോഗിച്ചിരുന്നോ എന്നാണ് പരിശോധിക്കുന്നത്. വിദേശത്തുനിന്ന് എത്തിക്കുന്നതും വിലകൂടിയതുമായ ലഹരിമരുന്നുകളായിരുന്നു കൂടുതലും കൈകാര്യം ചെയ്തിരുന്നത്. തസ്ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയ, ബംഗളൂരുവും ദുബായിയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് മലയാളികളെക്കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ബംഗളൂരു അടക്കമുള്ള നഗരങ്ങളിലെ ഇടപാടുകാരില്‍നിന്ന് ശേഖരിച്ച് കേരളത്തില്‍ വിവിധയിടങ്ങളില്‍ നിരവധി തവണ എത്തിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. പറയുന്ന സ്ഥലത്ത് ഫിറോസാണ് കഞ്ചാവ് എത്തിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചതിന് തസ്ലിമ സുല്‍ത്താനയുടെ പേരില്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസ് നിലവിലുണ്ട്. രാജ്യാന്തര കൊറിയര്‍വഴിയും എയര്‍പോര്‍ട്ടുകളിലൂടെയും ബംഗളുരു അടക്കമുള്ള നഗരങ്ങളില്‍ എത്തുന്ന ഹൈബ്രിഡ് കഞ്ചാവും മറ്റ് രാസലഹരികളും കേരളത്തിലെത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയായ തസ്ലിമ സുല്‍ത്താന തന്റെ വന്‍കിട ഇടപാടുകാര്‍ക്കും സിനിമാക്കാര്‍ക്കുമിടയില്‍ അറിയപ്പെട്ടിരുന്നത് 'ക്രിസ്റ്റിന' എന്നപേരിലായിരുന്നു. മലയാളം ഉള്‍പ്പെടെ എട്ടു ഭാഷകളറിയാം ക്രിസ്റ്റീനയ്ക്ക്. കുറച്ചുദിവസമായി എറണാകുളം കാക്കനാട്ടെ ലോഡ്ജിലായിരുന്നു സ്ത്രീ താമസിച്ചത്.
പിടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തി. സാധാരണക്കാരെ ഒഴിവാക്കി ഉന്നതരായവരോട് മാത്രമായി പലപ്പോഴും നേരിട്ട് കാണാതെയായിരുന്നു ഇടപാടുകള്‍. ഇതാണ് ചലച്ചിത്ര തരങ്ങള്‍ക്കിടയില്‍വരെ ക്രിസ്റ്റീനയെന്ന പേര് പ്രശസ്തവും വിശ്വസ്തവുമാക്കിയത്. അതിനായി താഴെ വിശ്വസ്തരുടെ ഒരുനിരയുമുണ്ടാക്കി. ആലപ്പുഴയില്‍ തസ്ലിമക്കൊപ്പം പിടിയിലായ ഫിറോസ് അത്തരത്തിലൊരാളാണ്. മാസങ്ങള്‍ക്ക് മുമ്പ് എറണാകുളത്തുനിന്നുള്ള എക്സൈസിന്റെ പ്രത്യേകസംഘം ആലപ്പുഴയില്‍നിന്ന് കൊറിയറില്‍ എത്തിയ 900 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് വിനോദസഞ്ചാരമേഖലയില്‍ നിരീക്ഷണവും സഞ്ചാരികളെത്തുന്ന ഹോം സ്റ്റേകള്‍, സ്പാകള്‍, പുരവഞ്ചികള്‍ എന്നിവിടങ്ങളില്‍ പരിശോധനയും കര്‍ശനമാക്കി. ഇതിനിടെ അപ്രതീക്ഷിതമായാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്പായില്‍നിന്ന് തസ്ലിമയുടെ സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ഇതാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്.
2021ലെ കാക്കാനാട്ട് പീഡന കേസിലാണ് ക്രിസ്റ്റീന എന്ന തസ്ലീമ നേരത്തെ കുടുങ്ങിയത്. ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസായിരുന്നു അത്. അന്ന് കാക്കനാട് ഇടച്ചിറയിലുള്ള ക്രിസ്റ്റീന റെസിഡന്‍സി നടത്തിപ്പുകാരിയായിരുന്ന ക്രിസ്റ്റീനയും, സഹായി ഷമീറും അകത്തായിരുന്നു. ക്രിസ്റ്റീനയുടെ സഹായത്തോടെയാണ് മൂന്ന് ദിവസം ലോഡ്ജില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതെന്നായിരുന്നു യുവതിയുടെ പരാതി. അനാശാസ്യത്തിന് നിര്‍ബന്ധിച്ചുവെന്നും യുവതി പറയുന്നു. മലപ്പുറത്തുനിന്ന് യുവതി ഫോട്ടോഷൂട്ടിന് കൊച്ചിയിലെത്തിയത്. ഫോട്ടോ എടുക്കാന്‍ എത്തുമെന്നറിയിച്ചയാള്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചു. അയാള്‍ സലിംകുമാറിനെ പരിചയപ്പെടുത്തുകയും ഇടച്ചിറയിലെ ലോഡ്ജില്‍ താമസമൊരുക്കുകയും ചെയ്തു. ഒന്നുമുതല്‍ മൂന്നാംതീയതിവരെ മുറിയില്‍ പൂട്ടിയിട്ടായിരുന്നു കൂട്ടബലാത്സംഗം. കളമശേരി സ്വദേശിയുടെ ലോഡ്ജ് സംഭവത്തിന് മൂന്നു മാസംമുമ്പാണ് ക്രിസ്റ്റീന വാടകയ്ക്ക് എടുത്തത്.