ഇതാ ലോകത്ത് ഏറ്റവും വരുമാനം ലഭിക്കുന്ന ക്ലീനിങ് ജോലി! സാന്‍ഫ്രാന്‍സിസ്‌കോ റെയിലിലെ ബേ ഏറ്യാ റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ടില്‍ ക്ലീനിംഗ് ജോലിക്കാര്‍ വാങ്ങുന്ന പ്രതിഫലം 2.14 കോടി; താരമാകുന്നത് ലിയാങ് സോ സാങ്ങ് എന്ന ജോലിക്കാരന്‍

ഇതാ ലോകത്ത് ഏറ്റവും വരുമാനം ലഭിക്കുന്ന ക്ലീനിങ് ജോലി!

Update: 2025-02-01 04:52 GMT

ലണ്ടന്‍: ക്ലീനിംഗ് ജോലികള്‍ ചെയ്യുന്നത് ഇന്നത്തെ കാലത്തെ അത്ര മോശം ജോലിയായി ആരും കാണുന്നില്ല. ലോകത്തെ ഏറ്റവും വരുമാനം ലഭിക്കുന്ന ക്ലീനറെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഒരു വര്‍ഷം രണ്ട് ലക്ഷം പൗണ്ടാണ് ( ഏകദേശം 2.14 കോടി ) യാണ് ഇയാളുടെ വരുമാനം. സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ റെയില്‍വേ നെറ്റ് വര്‍ക്കായ ബേ ഏര്യാ റാപ്പിഡ് ട്രാന്‍സ്പോര്‍ട്ടില്‍ ക്ലീനറായി ജോലി ചെയ്യുന്ന ലിയാങ് സോ സാങ്ങിനാണ് ഇത്രയും കനത്ത ശമ്പളം ലഭിക്കുന്നത്.

ഇയാളുടെ അടിസ്ഥാന ശമ്പളം പ്രതിവര്‍ഷം നാല്‍പ്പത്തയ്യായിരം പൗണ്ടും മറ്റ് ആനുകൂല്യങ്ങള്‍ ഏതാണ്ട് 11500 പൗണ്ടുമാണ്. കൂടാതെ ഓരോ വര്‍ഷവും ഓവര്‍ടൈം ഇനത്തില്‍ ഇയാള്‍ക്ക് ലഭിക്കുന്നത് ഒരു ലക്ഷത്തി മുപ്പതിനായിരം പൗണ്ടാണ്. 2015 ല്‍ ഇയാള്‍ ഒരവധി പോലും എടുക്കാതെ 365 ദിവസവും ജോലി ചെയ്തിരുന്നു. 18 ദിവസം തുടര്‍ച്ചായായി 17 മണിക്കൂര്‍ വരെ ലിയാങ് ജോലി ചെയ്തിട്ടുണ്ട്. 2014 മുതല്‍ 2017 വരെ ഇയാള്‍ക്ക് ശമ്പളവും മറ്റം് ആനുകൂല്യങ്ങളുമായി ലഭിച്ചത് 545, 556 പൗണ്ടാണ്. എന്നാല്‍ ലിയാങ്് ഇത്രയും സമയം ജോലി ചെയ്തു എന്ന് പറയുന്നത് ശരിയല്ല എന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നത്.

ഓവര്‍ടൈം ജോലി ചെയ്തു എന്ന് ഇയാള്‍ പറയുന്ന സമയത്ത് പലപ്പോഴും മുറിക്കുള്ളില്‍ കതകടച്ച് ഇരിക്കുകയായിരുന്നു എന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്. ഇത്, സംബന്ധിച്ച കാര്യങ്ങള്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. 54 മിനിട്ട് ആദ്യവും പിന്നീട് 90 മിനിട്ടും ലിയാങ് മുറിക്കുള്ളില്‍ ഒളിച്ചിരുന്നു എന്നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിയിക്കുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

രണ്ടാം ദിവസം ആദ്യം 90 മിനിട്ടും പിന്നീട് 78 മിനിട്ടും ഇയാള്‍ മുറിക്കുളളില്‍ ഒരു ജോലിയും ചെയ്യാതെ ഇരിക്കുകയായിരുന്നു എന്നാണ് സി.സി.ടി.വിയില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതെന്നും എതിരാളികള്‍ പറയുന്നു. എന്നാല്‍ ബേ ഏര്യാ റാപ്പിഡ് ട്രാന്‍സ്പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത് മുറിക്കുള്ളില്‍ ഈ പറഞ്ഞ സമയത്ത് സി.സി.ടി.യില്‍ കാണുന്ന വ്യക്തി ലിയാങ് ആണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നാണ്.

അടച്ചിട്ട മുറിക്കുള്ളില്‍ ഒരു പക്ഷെ ജിയാങ് ജോലി ചെയ്യുക ആയിരുന്നിരിക്കാം എന്നാണ് അവര്‍ വ്യക്തമാക്കുന്നത്. കൂടാതെ ലിയാങ് മികച്ച ജീവനക്കാരന്‍ തന്നെയാണ് എന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഏല്‍പ്പിച്ച എല്ലാ ജോലികളും കൃത്യമായി തന്നെയാണ് ലിയാങ് ചെയ്തത് എന്നും അതിനുള്ള പ്രതിഫലമാണ് കമ്പനി നല്‍കിയത് എന്നുമാണ് വര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Tags:    

Similar News