സേഫ് ലാൻഡിങ്ങിനായി താഴ്ന്ന് പറന്ന് 'റിപ്പബ്ലിക്ക് എയർവേയ്‌സ്'; ഫ്ലൈറ്റ് നാവിഗേറ്ററിൽ നോക്കിയപ്പോൾ പൈലറ്റിന്റെ ചങ്കിടിച്ചു; എതിർദിശയിൽ കുതിച്ചെത്തി ഹെലികോപ്റ്റർ; വീണ്ടും ത്രസ്റ്റ് കൊടുത്ത് വിമാനം ഉയർന്നുപൊങ്ങി; കൂട്ടിയിടിയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; യുഎസിനെ നടുക്കിയ വിമാനം ദുരന്തം നടക്കുന്നതിന് തൊട്ട് മുൻപ് സംഭവിച്ചത്; വൻ ദുരൂഹത; അമേരിക്കൻ ആകാശത്ത് നിഗൂഢതകൾ മാത്രം!

Update: 2025-01-31 12:03 GMT

വാഷിംഗ്‌ടൺ: കഴിഞ്ഞ ദിവസമാണ് അമേരിക്കയെ തന്നെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് വിമാനദുരന്തം ഉണ്ടായത്. ആകാശത്ത് വെച്ച് അമേരിക്കൻ എയർലൈൻസും മിലിറ്ററി ഹെലികോപ്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വിമാനാപകടത്തിൽ 67 പേർ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയിൽ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനോടകം 40 മൃതദേഹങ്ങൾ കരക്കെത്തിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അമേരിക്കൻ ഏജൻസികൾ അറിയിക്കുന്നു.

ഇപ്പോഴിതാ, അമേരിക്കൻ ആകാശത്ത് നടന്ന വിമാന ദുരന്തത്തിൽ വീണ്ടും ദുരൂഹത വർധിപ്പിച്ച് മറ്റൊരു സംഭവവും കൂടി. ആകാശ ദുരന്തം നടക്കുന്നതിന് തൊട്ട് മുൻപ് ഉള്ളൊരു സംഭവമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എയർപോർട്ടിൽ സേഫ് ലാൻഡിങ്ങിനായി ശ്രമിക്കവേ 'റിപ്പബ്ലിക്ക് എയർവേയ്‌സ്' വിമാനം വലിയൊരു കൂട്ടിയിടിയിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഫ്ലൈറ്റ് നാവിഗേറ്ററിൽ തെളിഞ്ഞ ഇതിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോയും ഇപ്പോൾ വൈറലാണ്. എതിർദിശയിൽ കുതിച്ചെത്തിയ ഹെലികോപ്റ്ററിൽ  ഇടിക്കാതെ രക്ഷപ്പെടുകയായിരുന്നു. പെട്ടെന്ന് വലിയ അപകടം ശ്രദ്ധിച്ച പൈലറ്റ്. വീണ്ടും ത്രസ്റ്റ് കൊടുത്ത് വിമാനത്തെ ടേക്ക്ഓഫ് ചെയ്യിക്കുകയായിരുന്നു.

ഇതോടെ വലിയൊരു കൂട്ടിയിടിയിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതും കൂട്ടിവായിക്കുമ്പോൾ ഈ ഒരു സംഭവം നടന്ന് ഒരു രാത്രി കഴിയുമ്പോൾ ആണ് അമേരിക്കയെ നടുക്കിയ വിമാന ദുരന്തം നടക്കുന്നത്. ഇതോടെ സംഭവത്തിൽ അടിമുടി ദുരൂഹത വർധിപ്പിക്കുകയാണ്. സംഭവത്തിൽ ഇനി വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ മറ്റ് അട്ടിമറി ശ്രമം നടന്നിട്ടോ? എന്ന കാര്യത്തിൽ കൃത്യത വരുകയുള്ളു.

അതേസമയം, അമേരിക്കൻ ആകാശദുരന്തത്തിൽ മരിച്ചവരിൽ 14 ഫിഗർ സ്കേറ്റിംഗ് താരങ്ങളും ഉൾപ്പെട്ടതായാണ് വിവരം. ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്സ് പൊട്ടൊമാക് നദിയിൽ നിന്ന് കണ്ടെടുത്തു. മുങ്ങൽ വിദഗ്ധർ തത്കാലത്തേക്ക് തിരച്ചിൽ നിർത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് അടച്ചിട്ട വാഷിങ്ടണിലെ റെയ്‌ഗൻ നാഷണൽ എയർപോർട്ട് പ്രവ‍ർത്തനം പുനരാരംഭിച്ചു.

അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ഏജൻസി അറിയിച്ചു. ഒരു തെറ്റ് സംഭവിച്ചുവെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രതികരിച്ചു. അതിനിടെ അപകടത്തിൽ ബൈഡൻ സർക്കാരിനെ പഴിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മുൻ സ‍ർക്കാരിൻ്റെ ഡൈവേർസിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ നടപടികളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ എയർലൈൻസിന്‍റെ ജെറ്റ് വിമാനം ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിമാനത്തിൽ 64 പേരും ഹെലികോപ്റ്ററിൽ മൂന്ന് സൈനികരുമാണ് ഉണ്ടായിരുന്നത്. ഹെലികോപ്ടർ ഇടിച്ചതിനെത്തുടർന്ന് വിമാനം അഗ്നിഗോളമായി പൊട്ടിത്തെറിക്കുന്നതും രണ്ട് വിമാനങ്ങളും പൊട്ടോമാക് നദിയിലേക്ക് വീഴുന്നതുമായ ദൃശ്യം പുറത്തുവന്നു.

Tags:    

Similar News