വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവര്‍ണര്‍ പ്രസംഗിക്കാനായി വന്ന സമയത്ത് തൊട്ടടുത്ത നിന്ന കമ്മീഷണര്‍ കുഴഞ്ഞു വീണു; പുറകില്‍ നിന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തി പിടിച്ചു; ആംബുലന്‍സില്‍ പോയി പ്രാഥമിക ശൂശ്രൂഷ; വേഗം മടങ്ങിയെത്തി കര്‍മ്മനിരതന്‍; ഡിഐജി തോംസണ്‍ ജോസ് ഡിബിള്‍ ഒകെ; സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സംഭവിച്ചത്
തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന റിപബ്ലിക് ദിന പരേഡുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു. സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസാണ് കുഴഞ്ഞുവീണത്. ഗവര്‍ണറുടെ പ്രസംഗത്തിനിടെയാണ് കമ്മീഷണര്‍ കുഴഞ്ഞുവീണത്. വെയിലേറ്റാണ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണത്. ഉദ്യോഗസ്ഥന് വേദിക്ക് സമീപമുള്ള ആംബുലന്‍സില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. മറ്റ് പ്രശ്നങ്ങളൊന്നുമില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വേദിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. കമ്മീഷണര്‍ കുഴഞ്ഞു വീണത് ആശങ്കയായി മാറി. പോലീസ് ഉദ്യോഗസ്ഥനെ മാറ്റുന്നത് മറ്റും ഗവര്‍ണര്‍ നോക്കി നില്‍ക്കുകയും ചെയ്തു.
ഗവര്‍ണറുടെ സമീപത്ത് നില്‍ക്കുകയായിരുന്നു കമ്മീഷണര്‍. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവര്‍ണര്‍ പ്രസംഗിക്കാനായി വന്ന സമയത്താണ് തൊട്ടടുത്ത നിന്ന കമ്മീഷണര്‍ കുഴഞ്ഞുവീണത്. മുന്നോട്ടേക്ക് വീണ അദ്ദേഹത്തെ പുറകില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ ഓടിയെത്തി പിടിക്കുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് തിരുവനന്തപുരം കമ്മീഷണറായി ഡിഐജി റാങ്കിലുള്ള തോംസണ്‍ ജോസിനെ നിയോഗിച്ചത്. നേരത്തെ ഐജി റാങ്കിലുള്ളവരെയാണ് സര്‍ക്കാര്‍ തിരുവനന്തപുരം കമ്മീഷണറാക്കിയിരുന്നത്. ഈ ചട്ടത്തില്‍ മാറ്റം വരുത്തിയാണ് തോംസണ്‍ ജോലിനെ നിയോഗിച്ചത്. ബിപിയിലുണ്ടായ ഏറ്റകുറച്ചിലാണ് കമ്മീഷണര്‍ക്ക് ആരോഗ്യ പ്രശ്‌നമായതെന്നാണ് സൂചന.
തിരുവനന്തപുരത്ത് റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറായിരുന്നു ഉദ്ഘാടകന്‍. റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയും ഗവര്‍ണര്‍ സംസാരിക്കുകയും ചെയ്തു.