ട്രാക് നിര്‍മ്മാണത്തിനുള്ള ഇരുമ്പ് കഷ്ണം ഗുഡ്‌സ് തീവണ്ടി തട്ടിത്തെറിപ്പിച്ചു; മരകഷ്ണമെന്ന് കരുതി ഓടിയെത്തിയ റെയില്‍വേ അധികാരികള്‍ കണ്ടെത്തിയത് തീവണ്ടി അട്ടിമറി ശ്രമത്തിന്റെ തെളിവ്; കുണ്ടറയ്ക്ക് പിന്നാലെ തൃശൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തും ട്രാക്കില്‍ ഇരുമ്പ് തൂണ്‍; ദുരന്തം ഒഴിവായത് ഭാഗ്യത്തിന്; കേരളത്തില്‍ അതീവ ജാഗ്രത

Update: 2025-03-06 02:42 GMT

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും തീവണ്ടി അട്ടിമറി ശ്രമം? തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ അട്ടിമറി ശ്രമം. ട്രാക്കില്‍ ഇരുമ്പുതൂണ്‍ വച്ച് ട്രെയിന്‍ അപകടത്തില്‍പ്പെടുത്താനാണ് ശ്രമമുണ്ടായത്. ചരക്കു ട്രെയിന്‍ ഈ ഇരുമ്പുതൂണ്‍ തട്ടിമാറ്റിയാണു മുന്നോട്ടു പോയത്. പുലര്‍ച്ചെയാണു സംഭവം.

ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇത്ര വലിയ തൂണ്‍ എടുത്തുവയ്ക്കാനാകുമോ എന്നു സംശയമുണ്ട്. ആര്‍പിഎഫും കേരള പൊലീസും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കൊല്ലം കുണ്ടറയിലും ഇതുപോലെ റെയില്‍വേ ട്രാക്കില്‍ തൂണ്‍ കയറ്റിവച്ചിരുന്നു. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനലില്‍ നിന്നും മീറ്ററുകള്‍ മാറിയാണ് തൂണ്‍ വച്ചത്. എറണാകുളം ഭാഗത്തായിരുന്നു ഇത്. ഈ ഭാഗത്ത് സിസിടിവി ദൃശ്യങ്ങളില്ല. അതുകൊണ്ട് തന്നെ പ്രതികളെ കണ്ടെത്തുക ബുദ്ധിമുട്ടുള്ളതുമാണ്. റെയില്‍വേ സ്റ്റേഷനുള്ളിലൂടെ എത്തിയവരുടെ സഹായവും ഇതിന് കിട്ടാന്‍ സാധ്യത ഏറെയാണ്.

പുലര്‍ച്ചെ കടന്നു പോയ ഗുഡ തീവണ്ടിയിലെ ലോക്കോ പൈലറ്റിന് എന്തോ വണ്ടിയില്‍ തട്ടിയെന്ന് സംശയം തോന്നി. തടിയെന്ന് കരുതി അപ്പോള്‍ തന്നെ വിവരം റെയില്‍വേയെ അറിയിച്ചു. സ്‌റ്റേഷന് തൊട്ടു മുന്നിലായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ റെയില്‍വേ അടിയന്തര പരിശോധന നടത്തി. ഇതിലാണ് ഇരുമ്പു തൂണ്‍ കണ്ടെത്തിയത്. ഇത് മനപ്പൂര്‍വ്വം തീവണ്ടിയില്‍ വച്ചതെന്ന് വ്യക്തമാണ്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്നതാണ് നിര്‍ണ്ണായകം. ഈ തൂണ്‍ എത്രമണിക്കാകും വച്ചതെന്ന് കണ്ടെത്താനാണ് പോലീസും റെയില്‍വേ അധികാരികളും ശ്രമിക്കുന്നത്.

തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് 100 മീറ്റര്‍ മാത്രം അകലത്തിലുള്ള ട്രാക്കിലാണ് ഇരുമ്പ് തൂണ്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 4.55നാണ് സംഭവം നടന്നത്. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിന്‍ ഈ ഇരുമ്പ് തൂണ്‍ തട്ടിത്തെറിപ്പിച്ചു. തൃശൂര്‍ എറണാകുളം ഡൗണ്‍ലൈന്‍ പാതയിലാണ് ഇരുമ്പ് തൂണ്‍ കണ്ടത്. സംഭവത്തില്‍ ആര്‍പിഎഫ് ഇന്റലിജന്‍സ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. വലിയ വേഗതയില്‍ യാത്രാ തീവണ്ടി പോകാത്ത സ്ഥലമാണ് ഇത്. എന്നാല്‍ സ്‌റ്റേഷനില്‍ നിര്‍ത്താത്ത ഗുഡ്‌സ് തീവണ്ടികള്‍ ചീറി പാഞ്ഞു പോകും. ചരക്ക് വണ്ടിയുടെ വരവ് തിരിച്ചറിഞ്ഞാണ് തൂണ്‍ വച്ചതെന്നും സംശയമുണ്ട്.

റെയില്‍വെ ട്രാക്ക് നിര്‍മാണത്തിന്റെ ഭാഗമായി ബാക്കി വന്ന ഇരുമ്പ് കഷ്ണമാണ് കയറ്റിവെച്ചിരിക്കുന്നത്. ചരക്കു ട്രെയിന്റെ ലോക്കോ പൈലറ്റാണ് മരത്തടിയില്‍ ട്രെയിന്‍ കയറിയെന്ന രീതിയില്‍ വിവരം റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മരക്കഷ്ണമല്ല, ഇരുമ്പ് തൂണിലാണ് ട്രെയിന്‍ കയറിയിറങ്ങിയതെന്ന് കണ്ടെത്തിയത്.

Tags:    

Similar News