വിസ ഉണ്ടെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയോ നാട് കടത്തുകയോ ചെയ്യാം; ബ്രിട്ടീഷ് പൗരത്വം ഉള്ളവരെയും എയര്‍പോര്‍ട്ടില്‍ നിശിതമായി ചോദ്യം ചെയ്യുന്നു; നിസ്സാര കാര്യങ്ങളുടെ പേരില്‍ തിരിച്ചയക്കുന്നു: അമേരിക്കക്ക് പോകുന്നവര്‍ ജാഗ്രതൈ
വിസ ഉണ്ടെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയോ നാട് കടത്തുകയോ ചെയ്യാം
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികളുമായി ട്രംപ് മുന്‍പോട്ട് പോകുന്നതിനിടെ അമേരിക്കയില്‍ വന്നിറങ്ങുന്ന സന്ദര്‍ശകരോടും ബോര്‍ഡര്‍ പോലീസ് കര്‍ശന സമീപനമാണ് സ്വീകരിക്കുന്നത് എന്ന മുന്നറിയിപ്പ് വരുന്നു. നിരവധി ചോദ്യങ്ങള്‍ ചോദിക്കുകയും തിരിച്ചയയ്ക്കുയും വരെ ചെയ്യാം. ഒരുപക്ഷെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനും സാധ്യതയുണ്ട് എന്നും മുന്നറിയിപ്പില്‍ പറയുന്നു. നിയമവിധേയമായി കുടിയേറിയവരോടും വിനോദസഞ്ചാരികളോടും ഒരുതരം ശത്രുതാമനോഭാവത്തോടെയുള്ള സമീപനമാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അമേരിക്കന്‍ സന്ദര്‍ശകര്‍ക്കുള്ള ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആരെങ്കിലും നിയമങ്ങള്‍ ലംഘിച്ചാല്‍ അറസ്റ്റിനും തടവിനും സാധ്യതയുണ്ടെന്നും അതില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെയുള്ള നിര്‍ദ്ദേശത്തില്‍ അമേരിക്കന്‍ അധികൃതര്‍ എന്‍ട്രീ നിയമങ്ങള്‍ നടപ്പിലാക്കും എന്ന് മാത്രമായിരുന്നു പ്യുറഞ്ഞിരുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ട്രംപ് വിരുദ്ധ വികാരം പ്രകടിപ്പിച്ചവരെ തിരിച്ചയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഫോണില്‍, ട്രംപ് വിരുദ്ധ സ്സന്ദേശം കണ്ടെത്തിയതിനെ തുഠമൃിി ഒരു ഫ്രഞ്ച് ശാസ്ത്രജ്ഞന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. അതുപോലെ കഴിഞ്ഞയാഴ്ച ബ്രിട്ടീഷുകാരിയായ ബെക്കി ബുര്‍ക്കിനെ കൈയ്യാമം വെച്ച് വാഷിംഗ്ടണ്‍, ടാകോമയിലെ ഡിറ്റന്‍ഷന്‍ സെന്ററില്‍ അടയ്ക്കുകയും ചെയ്തിരുന്നു.
മതിയായ വിസ ഇല്ലാതെ അതിര്‍ത്തി കടന്ന് കാനഡയിലേക്ക് കടക്കാന്‍ ശ്രമിക്കവെ ആയിരുന്നു അറസ്റ്റ് എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഓരോ വീടുകളില്‍ താമസിച്ച്, ആ വീട്ടിലെ ജോലികള്‍ ചെയ്തായിരുന്നു തന്റെ യാത്രക്കിടയില്‍ ബെക്കി താമസവും ഭക്ഷണവും നേടിയിരുന്നത്. സന്ദര്‍ശക വിസയില്‍ തൊഴില്‍ ചെയ്യാന്‍ കഴ്യിയില്ല എന്ന നിയമം ലംഘിച്ചതിനായിരിക്കാം അറസ്റ്റെന്നാണ് ബെക്കിയുടെ പിതാവ് സംശയം പ്രകടിപ്പിച്ചത്. അതിനു ശേഷമായിരുന്നു അമേരിക്കയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഫ്രഞ്ച് ബഹിരാകാശ ശാസ്ത്രജ്ഞനെ തിരിച്ചയച്ചത്.
ട്രംപിനെ അധിക്ഷേപിക്കുന്ന സന്ദേശം ഫോണിലുണ്ടായിരുന്നതാണ് തിരിച്ചു വിടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, ആ വിവരം തെറ്റാണ് എന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവ് ട്രിസിയ മെക്ലോഗ്ലിന്‍ പറയുന്നത്. ലോസ് അലമോസ് നാഷണല്‍ ലബോറട്ടറിയില്‍ നിന്നും, അനുവാദമില്ലാതെ എടുത്ത ചില രഹസ്യ വിവരങ്ങള്‍ ശാസ്ത്രജ്ഞന്റെ ഇലക്ട്രോണിക് ഉപകരണത്തില്‍ ഉണ്ടായിരുന്നു എന്നാണ് അവര്‍ പറയുന്നത്. മാത്രമല്ല, അയാള്‍ അത് ഒളിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുന്‍കാല സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ പരാജയപ്പെട്ട കുടിയേറ്റ നിയമങ്ങള്‍ ട്രംപ് സര്‍ക്കാര്‍ നടപ്പിലാക്കുന്നു എന്ന് മാത്രമെയുള്ളു എന്നും വക്താവ് പറയുന്നു.
ജര്‍മ്മന്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് ആയ ജെസ്സിക്ക ബോര്‍ഷെ എന്ന 26 കാരിയെയും ജനുവരി 25 ന് സാന്‍ ഡിയഗോയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അറസ്റ്റ് ചെയ്തിരുന്നു. അമേരിക്കന്‍ സുഹൃത്തായ നിഒകിത ലോവിംഗിനൊപ്പം ഇ എസ് ടി എ വിസ വേവിയര്‍ പദ്ധതി അനുസരിച്ചായിരുന്നു ജെസ്സിക്ക യാത്ര ചെയ്തിരുന്നത്. ഇരുവരുടെ കൈവശവും ടാറ്റൂ ഉപകരണങ്ങള്‍ ഉണ്ടായിരുന്നു. അനധികൃതമായി ജോലി ചെയ്തു എന്ന് ആരോപിച്ചായിരുന്നു അവരെ അറസ്റ്റ് ചെയ്തത്. എട്ട് ദിവസത്തോളം ഏകാന്ത തടവില്‍ പാര്‍പ്പിച്ചതിന് ശേഷമാണ് അവരെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ എത്തിച്ചത്. പിന്നെയും ഒരു മാസം കഴിഞ്ഞാണ് അവരെ തിരിച്ചയയ്ക്കുന്നത്.