നൈജീരിയയില്‍ നിന്ന് വാഷിങ്ടണിലേക്ക് പറന്ന യുണൈറ്റഡ് വിമാനം ആകാശത്ത് ആടിയുലഞ്ഞ് ആറുപേര്‍ക്ക് പരിക്ക്; ഭക്ഷണ സാധനങ്ങള്‍ ചിതറി വീണു; ഒന്നര മണിക്കൂറിന് ശേഷം പണിപ്പെട്ട് നൈജീരിയല്‍ തന്നെ തിരിച്ചിറക്കി
നൈജീരിയയില്‍ നിന്ന് വാഷിങ്ടണിലേക്ക് പറന്ന യുണൈറ്റഡ് വിമാനം ആകാശത്ത് ആടിയുലഞ്ഞ് ആറുപേര്‍ക്ക് പരിക്ക്
അബുജ: നൈജീരിയയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. യുണൈറ്റഡ് എയര്‍ലൈന്സിന്റെ വിമാനമാണ് ആകാശത്ത് ആടിയുലഞ്ഞ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ആറ് പേര്‍ക്് പരിക്കുണ്ട്. ഒന്നര മണിക്കൂര്‍ നേരത്തേ പരിശ്രമത്തിന് ശേഷമാണ് വിമാനം നൈജീരിയയില്‍ തന്നെ തിരികെയിറക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.
245 യാത്രക്കാരും മൂന്ന് പൈലറ്റുമാരും എട്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായത്. വിമാനം പറന്നുയര്‍ന്ന് 93 മിനിട്ട് കഴിഞ്ഞതിന് ശേഷമാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ആടിയുലഞ്ഞ വിമാനത്തിനുള്ളില്‍ ഭക്ഷണ സാധനങ്ങള്‍ ചിതറി വീണു. യാത്രക്കാര്‍ പലരും മറിഞ്ഞു വീഴുകയും ചെയ്തു. യാത്രക്കാരുടെ ലഗേജുകളും വിമാനത്തിനുള്ളില്‍ ചിതറി വീണു. തുടര്‍ന്ന് വിമാനം ലാഗോസില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. പരിക്കേറ്റ നാല് യാത്രക്കാരേയും രണ്ട് ജീവനക്കാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. വിമാനത്തിന്റെ സാങ്കേതിക തകരാറ് എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതേ വിമാനം കഴിഞ്ഞ ചൊവ്വാഴ്ചയും ഇതേ റൂട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വഴി തിരിച്ചു വിട്ടിരുന്നു. പറക്കുന്നതിനിടയില്‍ ഈ വിമാനം പെട്ടെന്ന് ആയിരം അടി താഴേക്ക്
പോകുകയായിരുന്നു.
തുടര്‍ന്ന് വിമാനം ഘാനയിലെ അക്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ാെരു കാത്തേ പസഫിക്ക് വിമാനവും ഇത്തരത്തില്‍ അടിയന്തരമായി നിലത്തിറക്കിയിരുന്നു. ബോസ്റ്റണില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് യാത്ര ചെയ്യുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം തന്നെ വിമാനത്തിന്റെ ക്യാബിനുള്ളില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. വിമാനം അയ്യായിരം അടി ഉയരത്തില്‍ പറക്കുമ്പോഴാണ് പുക ഉയര്‍ന്നത്.
തുടര്‍ന്ന് മസാച്ചുസെറ്റിന് മുകളില്‍ വെച്ച് ഇന്ധനം ചോര്‍ത്തിക്കളഞ്ഞതിന് ശേഷമാണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. അപകടം ഒന്നും സംഭവിക്കാതൊണ് വിമാനം ലാന്‍ഡ് ചെയ്തത് എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് കാത്തേ പെസഫിക് വിമാനക്കമ്പനി അറിയിക്കുന്നത്. സംഭവത്തെ കുറിച്ച്ഇപ്പോള്‍ അന്വേഷമം നടത്തി വരികയാണെന്നും അധികൃതര്‍ പറഞ്ഞു.