മറുനാടന്‍ ടിവിയില്‍ വാര്‍ത്തകള്‍ അപ് ലോഡ് ചെയ്യുന്നത് നാളെക്കൂടി മാത്രം; വ്യാഴാഴ്ച മുതല്‍ പുതു തലമുറക്കായി സിനിമാറ്റിക് ദൃശ്യഭംഗിയുള്ള നിര്‍മിതി ബുദ്ധിയില്‍ തീര്‍ത്ത വിനോദ പരിപാടികള്‍; വിശകലനാത്മകമായ വാര്‍ത്തകള്‍ക്കായി ബുധനാഴ്ച മുതല്‍ മറുനാടന്‍ ഡെയ്ലി എന്ന പുതിയ ഓണ്‍ലൈന്‍ ചാനലും തുടങ്ങുന്നു
മറുനാടനില്‍ മാറ്റത്തിന്റെ കാറ്റ്
തിരുവനന്തപുരം: മലയാള ഓണ്‍ലൈന്‍ മാധ്യമരംഗത്ത് പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് മറുനാടന്‍ മലയാളി. 3 മില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള മറുനാടന്‍ ടിവി അടിമുടി മാറുകയാണ്. പൂര്‍ണ്ണമായും നിര്‍മ്മിത ബുദ്ധിയില്‍ (Artificial Intelligence) അധിഷ്ഠിതമായ ഒരു എന്റര്‍ടൈന്‍മെന്റ് ചാനലാക്കി മറുനാടന്‍ ടിവിയെ മാറ്റുകയാണ്. നാളെ കൂടി അതായത് 13-ആം തീയതി ചൊവ്വാഴ്ച കൂടി മാത്രമേ മറുനാടന്‍ ടിവിയില്‍ ഇപ്പോള്‍ തുടരുന്ന വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടാവൂ. വിശകലനാത്മകമായ വാര്‍ത്തകള്‍ക്കായി ബുധനാഴ്ച (ജനുവരി 14) മുതല്‍ മറുനാടന്‍ ഡെയ്ലി എന്ന പുതിയ ഓണ്‍ലൈന്‍ ചാനലും തുടങ്ങുമെന്ന് മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറിയിച്ചു.
ജനുവരി 15 വൈകുന്നേരം 6 മണിക്ക് മലയാളത്തിലെ ആദ്യത്തെ എഐ നിര്‍മ്മിത ലോങ്ങ് സ്റ്റോറി ടെല്ലിങ് വീഡിയോ 'ഹലോ മറുനാടന്‍' പുറത്തിറങ്ങും. 2050-ലെയും 2100-ലെയും കേരളം എങ്ങനെയുണ്ടാകും എന്ന ഭാവനയെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ മറുനാടന്‍ ടിവി പ്രധാനമായും 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ലക്ഷ്യം വെച്ചുള്ളതാണ്. ആനിമേഷന്‍, ഗെയിംസ്, എക്‌സ്‌പ്ലൈനര്‍ വീഡിയോകള്‍ തുടങ്ങിയവ ഇതിലുണ്ടാകും
മറുനാടന്‍ ടിവിയിലെ മാറ്റങ്ങള്‍ വിശദമായി
ഏതാണ്ട് 80-ഓളം വാര്‍ത്തകള്‍ ഒരു ദിവസം മറുനാടന്‍ ടിവിയില്‍ അപ്ഡേറ്റ് ചെയ്യാറുണ്ട്. നാളെ ജനുവരി മാസം 13-ആം തീയതി ചൊവ്വാഴ്ച രാത്രി 11 മണി വരെ മാത്രമേ അപ്ഡേഷന്‍ ഉണ്ടാവൂ. 14-ആം തീയതി ബുധനാഴ്ച ഒരു അപ്ഡേഷനും ഉണ്ടാവുകയില്ല. 15-ആം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് പുതിയ മറുനാടന്റെ ആദ്യത്തെ വീഡിയോ അപ്ലോഡ് ചെയ്യും. ആ വീഡിയോയ്ക്ക് ശേഷം മൂന്നോ നാലോ ദിവസത്തിനുശേഷമായിരിക്കും രണ്ടാമത്തെ വീഡിയോ അപ്ലോഡ് ചെയ്യുന്നത്.
മറുനാടന്‍ ടിവി പുതിയൊരു മാറ്റത്തിന്റെ പാതയിലേക്ക് പോകുമ്പോള്‍ ആളുകളെ പതിയെ മനസ്സിലാക്കിയെടുക്കാന്‍ വേണ്ടിയാണ് ഈ സാവകാശം. ഇത് നിര്‍മ്മിത ബുദ്ധിയുടെ അല്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരുപക്ഷേ നമ്മുടെ മാധ്യമ പ്രവര്‍ത്തന രീതികളെ മുഴുവന്‍ അടിമുടി മാറ്റിയെന്ന് വരാം. ഇപ്പോഴത്തെ ഓണ്‍ലൈന്‍ ചാനലുകള്‍ക്കും ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കും, എന്തിനേറെ നമ്മള്‍ കാണുന്ന പരമ്പരാഗത ചാനലുകള്‍ക്കും ഒക്കെ പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പുതിയ സമ്പ്രദായങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധ്യതയുണ്ട്. അതിനുള്ള തുടക്കമാണ് മറുനാടന്‍ ഇടുന്നത്.
https://www.facebook.com/share/16k6gfJEMr/
ഈ വരുന്ന വ്യാഴാഴ്ച അതായത് ജനുവരി മാസം 15-ആം തീയതി വൈകുന്നേരം 6 മണിക്ക് 'ഹലോ മറുനാടന്‍' എന്ന പേരില്‍ ഏതാണ്ട് 13 മിനിറ്റുള്ള ഒരു വീഡിയോ അപ്ലോഡ് ചെയ്യും. അത് പൂര്‍ണ്ണമായും എഐ നിര്‍മ്മിത വീഡിയോയാണ്. മലയാളത്തില്‍ ആദ്യമായാണ് സിനിമാറ്റിക് ക്വാളിറ്റിയോടുകൂടി ഒരു ലോങ്ങ് സ്റ്റോറി ടെല്ലിങ് പരിശ്രമം നടത്തുന്നത്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ധാരാളം ചെറിയ വീഡിയോകള്‍ രംഗത്തിറങ്ങുന്നുണ്ട്. പലപ്പോഴും സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ എഐ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു. എന്നാല്‍ ഒരു സിനിമയുടെ അതേ ക്വാളിറ്റിയോടെ ഒരു കഥയ്ക്ക് രൂപം കൊടുത്ത് ആദ്യമായി അവതരിപ്പിക്കുന്നത് മറുനാടനാണ്.
വരാന്‍ പോകുന്ന കാലത്തെ പ്രതിനിധാനം ചെയ്യുന്നതാവും ഈ വീഡിയോ. 2050-ലോ 2100-ലോ ഒക്കെ എന്തായിരിക്കും നമ്മുടെ കേരളം എന്ന ഒരു ഭാവനയുടെ പുറത്ത് സൃഷ്ടിച്ച ഒരു ലോകമാണ് അവതരിപ്പിക്കുന്നത്. ഇത് ലക്ഷ്യമിടുന്നത് കുട്ടികളെയാണ്. പുതിയ മറുനാടന്‍ ടിവി പ്രധാനമായും 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ലക്ഷ്യം വെച്ചുള്ളതാണ്.
ഹലോ മറുനാടന്‍
വരുന്ന ഒരു വര്‍ഷം കൊണ്ട് മറുനാടന്‍ ടിവിയില്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വരാന്‍ പോകുന്ന കാലത്തെ ഒരു സമ്പൂര്‍ണ്ണ ചാനലില്‍ എന്തൊക്കെ ഉണ്ടാകുമോ അതൊക്കെ ഉണ്ടാവും. അതിന്റെ തുടക്കം എന്ന നിലയില്‍ കുട്ടികള്‍ക്ക് വേണ്ടി സൃഷ്ടിച്ച 'ഹലോ മറുനാടന്‍' എന്ന ഒരു കഥ സംപ്രേഷണം ചെയ്യുന്നു എന്ന് മാത്രം.
കുട്ടികളുടെ ആനിമേഷന്‍, വില്ലേജ് ഗെയിംസ്, എക്‌സ്‌പ്ലൈനര്‍ വീഡിയോ, വെല്‍നസ്, വെബ് സീരീസ്, ടാലന്റ് ഷോക്കേസ്, നേറ്റീവ് ഫെസ്റ്റിവല്‍സ്, കരിയര്‍, മൂവി ഗ്രാസ് റൂട്ട് വോയ്സസ്, സറ്റയര്‍, ലൈഫ് സ്‌റ്റൈല്‍, ടെക്‌നോളജി, മ്യൂസിക് തുടങ്ങിയ എല്ലാ മേഖലകളിലേക്കും കടന്നുകയറുന്ന നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഒരു സമ്പൂര്‍ണ്ണ എന്റര്‍ടൈന്‍മെന്റ് ഡിജിറ്റല്‍ ചാനലാണ് വിഭാവന ചെയ്യുന്നത്.
മറുനാടന്‍ ഡെയിലി
എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി മറുനാടനെ അടിമുടി നവീകരിക്കാനുള്ള ശ്രമവും നടന്നുവരികയാണ്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ അടക്കം നിരവധി മാറ്റങ്ങള്‍ 2026-ല്‍ ഉണ്ടാകും. മറുനാടന്‍ ടിവിയിലൂടെ ഡെയിലി ന്യൂസുകള്‍ കണ്ടുകൊണ്ടിരുന്നവര്‍ നിരാശപ്പെടേണ്ട. സ്ഥിരം പ്രേക്ഷകര്‍ക്കായി തികച്ചും വ്യത്യസ്തമായ രീതിയില്‍ പുതിയൊരു ചാനല്‍ ആരംഭിക്കുകയാണ്. മറുനാടന്‍ ടിവി എന്നതിനു പകരം അതിന്റെ പേര് 'മറുനാടന്‍ ഡെയിലി' എന്നാവും. മറുനാടന്‍ ടിവി പുതിയ എന്റര്‍ടൈന്‍മെന്റ് ചാനലായി മാറുമ്പോള്‍ മറുനാടന്‍ ഡെയിലി ഡെയിലി ന്യൂസുകളുടെ ചാനലായി മാറും. എന്നാല്‍ വാരിവലിച്ച് എല്ലാ വാര്‍ത്തകളും അതില്‍ കൊടുക്കുകയില്ല. ഒരു വാര്‍ത്ത ഉണ്ടായിക്കഴിഞ്ഞാല്‍ ഒരുപക്ഷേ അരമണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞായിരിക്കും കൊടുക്കുന്നത്. എന്നാല്‍ തെറ്റില്ലാതെ സമഗ്രമായി വാര്‍ത്തയും അതിന്റെ പശ്ചാത്തലവും അതെക്കുറിച്ചുള്ള അഭിപ്രായവും ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രമായ കവറേജ് തന്നെയായിരിക്കും ചെയ്യാന്‍ പോകുന്നത്. ഈ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും വിശദമായി അറിയാന്‍ നിങ്ങള്‍ക്ക് മറുനാടന്‍ ഡെയിലിയിലൂടെ സാധിക്കും.
https://www.youtube.com/channel/UCdD57QcOy-JQf5uH73GxwtQ
പലപ്പോഴും ഓണ്‍ലൈന്‍ ചാനലുകളും പരമ്പരാഗത ചാനലുകളും ഒക്കെ മത്സരത്തിന്റെ ഭാഗമായി തെറ്റ് വരുത്താറുണ്ട്. ആ തെറ്റുകള്‍ ഒഴിവാക്കി പരമാവധി എല്ലാ ഭാഗവും കേട്ട് സമഗ്രമായ കവറേജ് ചെയ്യാനാണ് മറുനാടന്‍ ഡെയിലിയിലൂടെ ശ്രമിക്കുന്നത്. 14-ആം തീയതി മുതലാണ് മറുനാടന്‍ ഡെയിലിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്തു തുടങ്ങുന്നത്. ലൂസ് സ്റ്റോക്ക് എന്ന ഏറെ പ്രേക്ഷകരുള്ള ആ പരിപാടി പുതിയ ചാനലിലായിരിക്കും.
മാറ്റത്തിന്റെ കാറ്റ്
സാങ്കേതിക മുന്നേറ്റത്തിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായി ഉപയോഗിച്ച്, സിനിമാ നിലവാരത്തിലുള്ള ദൃശ്യഭംഗിയും കഥപറച്ചിലും ഒരുമിപ്പിച്ച വീഡിയോകള്‍ സൃഷ്ടിക്കാനാണ് ശ്രമം. അതിന്റെ ആദ്യ ഉദാഹരണമാണ് മറുനാടന്‍ ടിവിയില്‍ ജനുവരി 15 വൈകുന്നേരം 6 മണിക്ക് മലയാളത്തിലെ ആദ്യത്തെ എഐ നിര്‍മ്മിത ലോങ്ങ് സ്റ്റോറി ടെല്ലിങ് വീഡിയോ 'ഹലോ മറുനാടനിലൂടെ' ്‌നിങ്ങള്‍ കാണാന്‍ പോകുന്നത്.
മലയാളത്തില്‍ - ഒരുപക്ഷേ ലോകത്തില്‍ തന്നെ ആദ്യമായി - cinematic quality ഉള്ള long-format AI storytelling എന്ന പരീക്ഷണമാണ് നടത്തുന്നത്. ഇനി മുതല്‍ മറുനാടന്‍ ടിവിയില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ രസകരവും പുതുമയുള്ളതുമായ എന്റര്‍ടൈന്‍മെന്റ് കണ്ടന്റുകള്‍ നിങ്ങള്‍ക്ക് നിരന്തരം കാണാന്‍ സാധിക്കും. എഐ വീഡിയോകള്‍ അതിന്റെ ഒരു ഭാഗം മാത്രമാണ് - വലിയ ഒരു ക്രിയേറ്റീവ് എന്റര്‍ടൈന്‍മെന്റ് കോണ്‍ടെന്റുകളുടെ ലോകമാണ് നിങ്ങളുമായി പങ്കിടാന്‍ ഒരുങ്ങുന്നത്.
മറുനാടനിലെ മാറ്റങ്ങളെ കുറിച്ചുള്ള ഷാജന്‍ സ്‌കറിയയുടെ വീഡിയോയുടെ പൂര്‍ണരൂപം:
'നമസ്‌കാരം പ്രിയപ്പെട്ടവരെ, മറുനാടനെ ഇഷ്ടപ്പെടുന്നവര്‍ മറക്കാതെ ഈ വീഡിയോ കാണണം. മറുനാടനെ വെറുക്കുന്നവരും കാണുന്നതിന് വിരോധമില്ല. മറുനാടനെ അറിയാത്തവരുടെ അടുത്തേക്ക് ഇത് ഷെയര്‍ ചെയ്ത് എത്തിക്കുന്നതിലും സന്തോഷം മാത്രമേയുള്ളൂ.
മറുനാടന്‍ പ്രേക്ഷകര്‍ക്ക് അറിയാമെന്ന് വിശ്വസിക്കുന്നു, മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര ഓണ്‍ലൈന്‍ പോര്‍ട്ടല്‍ 'മറുനാടന്‍ മലയാളി ഡോട്ട് കോം' എന്ന നമ്മുടെ പോര്‍ട്ടലാണ്. 2007 മുതല്‍ അത് പ്രവര്‍ത്തിക്കുന്നു. അതിനുമുമ്പ് മനോരമയും മാതൃഭൂമിയും ദീപികയും ഒക്കെ അടങ്ങുന്ന നമ്മുടെ പ്രധാനപ്പെട്ട മാധ്യമങ്ങളുടെയും ഏഷ്യാനെറ്റിനെ പോലുള്ള ചാനലുകളുടെയും ഒക്കെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഉണ്ടെങ്കിലും സ്വതന്ത്രമായ സമഗ്രമായ ഒരു പോര്‍ട്ടല്‍ നമ്മളാണ് ആദ്യം തുടങ്ങുന്നത്. പിന്നീടാണ് നൂറുകണക്കിന് പോര്‍ട്ടലുകള്‍ ഉണ്ടായത്.
മറുനാടന്‍ മലയാളി തുടങ്ങിയിട്ട് ഇപ്പോള്‍ 17-18 വര്‍ഷമായി. പിന്നീട് ഓണ്‍ലൈന്‍ ചാനല്‍ എന്ന സങ്കല്‍പ്പവും നമ്മളാണ് ആദ്യം മലയാളികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ചാനലുകള്‍ അവരുടെ ബുള്ളറ്റിനുകള്‍ യൂട്യൂബിലേക്ക് ആഡ് ചെയ്തുകൊണ്ടിരുന്ന സമയത്ത്, നമ്മളാണ് ആദ്യമായി ഒരു വാര്‍ത്ത സംഭവിക്കുമ്പോള്‍ തന്നെ ആ വാര്‍ത്തയെക്കുറിച്ച് മാത്രം ബുള്ളറ്റിനുകള്‍ അവതരിപ്പിച്ചു തുടങ്ങിയത്. 2018-ലെ പ്രളയകാലത്ത് ചാനലുകളെക്കാള്‍ ഭംഗിയായി നമുക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചു. പിന്നീട് ആയിരക്കണക്കിനല്ല ലക്ഷക്കണക്കിന് ഓണ്‍ലൈന്‍ ചാനലുകള്‍, യൂട്യൂബ് ചാനലുകള്‍ രംഗപ്രവേശം ചെയ്തു. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ, ഓണ്‍ലൈന്‍ ചാനല്‍ രംഗത്തെ വഴികാട്ടി നമ്മളാണ്.
നമ്മുടെ ചുമതലയാണ് കാലം മാറുന്നതനുസരിച്ച് പുതിയ പരീക്ഷണങ്ങളിലേക്ക് പോവുക എന്നത്. കാലം ഒരുപാട് മാറിക്കൊണ്ടിരിക്കുന്നു. ആ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ ചാനല്‍ പുതിയൊരു പരീക്ഷണത്തിന് ഇറങ്ങിപ്പുറപ്പെടുന്നു. ആദ്യ പരീക്ഷണം നടത്തുന്നത് മറുനാടന്‍ ടിവിയിലാണ്. ആദ്യം മനസ്സിലാക്കുക, മറുനാടന്‍ മലയാളി എന്ന നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്ന ഈ ചാനല്‍ ഇങ്ങനെ തന്നെ തുടരും, ഒരു മാറ്റവുമില്ലാതെ എന്റെ പ്രതികരണങ്ങളുമായി. എന്നാല്‍ ഏതാണ്ട് 3 മില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള മറുനാടന്‍ ടിവി അടിമുടി മാറുകയാണ്. നാളെ കൂടി അതായത് 13-ആം തീയതി ചൊവ്വാഴ്ച കൂടി മാത്രമേ മറുനാടന്‍ ടിവിയില്‍ ഇപ്പോള്‍ തുടരുന്ന വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടാവൂ.
നമുക്കൊക്കെ അറിയാം ഏതാണ്ട് 80-ഓളം വാര്‍ത്തകള്‍ ഒരു ദിവസം മറുനാടന്‍ ടിവിയില്‍ അപ്ഡേറ്റ് ചെയ്യാറുണ്ട്. നാളെ ജനുവരി മാസം 13-ആം തീയതി ചൊവ്വാഴ്ച രാത്രി 11 മണി വരെ മാത്രമേ അപ്ഡേഷന്‍ ഉണ്ടാവൂ. 14-ആം തീയതി ബുധനാഴ്ച ഒരു അപ്ഡേഷനും ഉണ്ടാവുകയില്ല. 15-ആം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് പുതിയ മറുനാടന്റെ ആദ്യത്തെ വീഡിയോ അപ്ലോഡ് ചെയ്യും. ആ വീഡിയോയ്ക്ക് ശേഷം മൂന്നോ നാലോ ദിവസത്തിനുശേഷമായിരിക്കും രണ്ടാമത്തെ വീഡിയോ അപ്ലോഡ് ചെയ്യുന്നത്.
മറുനാടന്‍ ടിവി പുതിയൊരു മാറ്റത്തിന്റെ പാതയിലേക്ക് പോകുമ്പോള്‍ ആളുകളെ പതിയെ മനസ്സിലാക്കിയെടുക്കാന്‍ വേണ്ടിയാണ് ഈ സാവകാശം. നമുക്കറിയാം ഇത് നിര്‍മ്മിത ബുദ്ധിയുടെ അല്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരുപക്ഷേ നമ്മുടെ മാധ്യമ പ്രവര്‍ത്തന രീതികളെ മുഴുവന്‍ അടിമുടി മാറ്റിയെന്ന് വരാം. ഇപ്പോഴത്തെ ഓണ്‍ലൈന്‍ ചാനലുകള്‍ക്കും ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കും, എന്തിനേറെ നമ്മള്‍ കാണുന്ന പരമ്പരാഗത ചാനലുകള്‍ക്കും ഒക്കെ പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പുതിയ സമ്പ്രദായങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധ്യതയുണ്ട്. അതിനു തുടക്കമാണ് ഞങ്ങള്‍ ഇടുന്നത്.
ഈ വരുന്ന വ്യാഴാഴ്ച അതായത് ജനുവരി മാസം 15-ആം തീയതി വൈകുന്നേരം 6 മണിക്ക് 'ഹലോ മറുനാടന്‍' എന്ന പേരില്‍ ഏതാണ്ട് 13 മിനിറ്റുള്ള ഒരു വീഡിയോ ഞങ്ങള്‍ അപ്ലോഡ് ചെയ്യും. അത് പൂര്‍ണ്ണമായും എഐ നിര്‍മ്മിത വീഡിയോയാണ്. മലയാളത്തില്‍ ആദ്യമായാണ് സിനിമാറ്റിക് ക്വാളിറ്റിയോടുകൂടി ഒരു ലോങ്ങ് സ്റ്റോറി ടെല്ലിങ് പരിശ്രമം നടത്തുന്നത്. നമുക്കറിയാം നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ധാരാളം ചെറിയ വീഡിയോകള്‍ രംഗത്തിറങ്ങുന്നുണ്ട്. പലപ്പോഴും സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ എഐ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു. എന്നാല്‍ ഒരു സിനിമയുടെ അതേ ക്വാളിറ്റിയോടെ ഒരു കഥയ്ക്ക് രൂപം കൊടുത്ത് ആദ്യമായി അവതരിപ്പിക്കുന്നത് നമ്മളാവും.
വരാന്‍ പോകുന്ന കാലത്തെ പ്രതിനിധാനം ചെയ്യുന്നതാവും ഈ വീഡിയോ. 2050-ലോ 2100-ലോ ഒക്കെ എന്തായിരിക്കും നമ്മുടെ കേരളം എന്ന ഒരു ഭാവനയുടെ പുറത്ത് സൃഷ്ടിച്ച ഒരു ലോകമാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. ഇത് ലക്ഷ്യമിടുന്നത് കുട്ടികളെയാണ് എന്ന് പറയട്ടെ. മറുനാടന്റെ സ്ഥിരം പ്രേക്ഷകരേക്കാള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഇതിലേക്ക് വരണമെന്നാണ്. ഇതൊരു തുടക്കം മാത്രമാണ്. ഇത്തരം പല വീഡിയോകള്‍ ഇനി വരാന്‍ പോകുന്ന ദിവസങ്ങളില്‍ വരും.
വരുന്ന ഒരു വര്‍ഷം കൊണ്ട് മറുനാടന്‍ ടിവിയില്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വരാന്‍ പോകുന്ന കാലത്തെ ഒരു സമ്പൂര്‍ണ്ണ ചാനലില്‍ എന്തൊക്കെ ഉണ്ടാകുമോ അതൊക്കെ ഉണ്ടാവും. അതിന്റെ തുടക്കം എന്ന നിലയില്‍ കുട്ടികള്‍ക്ക് വേണ്ടി സൃഷ്ടിച്ച 'ഹലോ മറുനാടന്‍' എന്ന ഒരു കഥ സംപ്രേഷണം ചെയ്യുന്നു എന്ന് മാത്രം. കുട്ടികളുടെ ആനിമേഷന്‍, വില്ലേജ് ഗെയിംസ്, എക്‌സ്‌പ്ലൈനര്‍ വീഡിയോ, വെല്‍നസ്, വെബ് സീരീസ്, ടാലന്റ് ഷോക്കേസ്, നേറ്റീവ് ഫെസ്റ്റിവല്‍സ്, കരിയര്‍, മൂവി ഗ്രാസ് റൂട്ട് വോയ്സസ്, സറ്റയര്‍, ലൈഫ് സ്‌റ്റൈല്‍, ടെക്‌നോളജി, മ്യൂസിക് തുടങ്ങിയ എല്ലാ മേഖലകളിലേക്കും കടന്നുകയറുന്ന നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഒരു സമ്പൂര്‍ണ്ണ എന്റര്‍ടൈന്‍മെന്റ് ഡിജിറ്റല്‍ ചാനലായിരിക്കും ഞങ്ങള്‍ വിഭാവന ചെയ്യുന്നത്.
ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി മറുനാടനെ അടിമുടി നവീകരിക്കാനുള്ള ശ്രമവും നടന്നുവരുന്നു. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ അടക്കം നിരവധി മാറ്റങ്ങള്‍ ഈ വരുന്ന 2026-ല്‍ സംഭവിക്കുമെന്ന് സന്തോഷത്തോടെ അറിയിക്കട്ടെ. തല്‍ക്കാലം നിങ്ങള്‍ ജനുവരി മാസം 15-ആം തീയതി വൈകുന്നേരം 6 മണിക്ക് അപ്ലോഡ് ചെയ്യുന്ന മറുനാടന്‍ ടിവിയിലെ എഐ നിര്‍മ്മിത കഥയ്ക്ക് വേണ്ടി കാത്തിരിക്കുക. ആ സീരീസിലെ ആദ്യത്തെ എപ്പിസോഡ് ആണ് ഇത്. ഇതിന്റെ രണ്ടാമത്തെ എപ്പിസോഡ് പിന്നീട് സംപ്രേഷണം ചെയ്യുന്നതും തുടര്‍ എപ്പിസോഡുകള്‍ വരുന്നതുമാകും. ഈ വീഡിയോയുടെ ഒടുവില്‍ ഇതിന്റെ ടീസര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, കാണാന്‍ മറക്കരുത്.
ഇതോടൊപ്പം മറ്റൊരു സന്തോഷവാര്‍ത്ത കൂടി അറിയിക്കട്ടെ. മറുനാടന്‍ ടിവിയിലൂടെ ഡെയിലി ന്യൂസുകള്‍ കണ്ടുകൊണ്ടിരുന്നവരെ നിരാശപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് വേണ്ടി തികച്ചും വ്യത്യസ്തമായ രീതിയില്‍ ഞങ്ങള്‍ പുതിയൊരു ചാനല്‍ ആരംഭിക്കുകയാണ്. മറുനാടന്‍ ടിവി എന്നതിനു പകരം അതിന്റെ പേര് 'മറുനാടന്‍ ഡെയിലി' എന്നാവും. മറുനാടന്‍ ടിവി പുതിയ എന്റര്‍ടൈന്‍മെന്റ് ചാനലായി മാറുമ്പോള്‍ മറുനാടന്‍ ഡെയിലി ഡെയിലി ന്യൂസുകളുടെ ചാനലായി മാറും. എന്നാല്‍ വാരിവലിച്ച് എല്ലാ വാര്‍ത്തകളും അതില്‍ കൊടുക്കുകയില്ല. ഒരു വാര്‍ത്ത ഉണ്ടായിക്കഴിഞ്ഞാല്‍ ഒരുപക്ഷേ അരമണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞായിരിക്കും ഞങ്ങള്‍ കൊടുക്കുന്നത്. എന്നാല്‍ തെറ്റില്ലാതെ സമഗ്രമായി വാര്‍ത്തയും അതിന്റെ പശ്ചാത്തലവും അതെക്കുറിച്ചുള്ള അഭിപ്രായവും ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രമായ കവറേജ് തന്നെയായിരിക്കും ചെയ്യാന്‍ പോകുന്നത്. എന്ന് വെച്ചാല്‍ ഈ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും വിശദമായി അറിയാന്‍ നിങ്ങള്‍ക്ക് മറുനാടന്‍ ഡെയിലിയിലൂടെ സാധിക്കും.
പലപ്പോഴും ഓണ്‍ലൈന്‍ ചാനലുകളും പരമ്പരാഗത ചാനലുകളും ഒക്കെ മത്സരത്തിന്റെ ഭാഗമായി തെറ്റ് വരുത്താറുണ്ട്. ആ തെറ്റുകള്‍ ഒഴിവാക്കി പരമാവധി എല്ലാ ഭാഗവും കേട്ട് സമഗ്രമായ കവറേജ് ചെയ്യാനാണ് മറുനാടന്‍ ഡെയിലിയിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്. 14-ആം തീയതി മുതലാണ് മറുനാടന്‍ ഡെയിലിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്തു തുടങ്ങുന്നത്. ലൂസ് സ്റ്റോക്ക് എന്ന ഏറെ പ്രേക്ഷകരുള്ള ആ പരിപാടി പുതിയ ചാനലിലായിരിക്കും.
കമന്റ് ബോക്‌സില്‍ പിന്‍ ചെയ്തു കൊടുത്തിരിക്കുന്ന രണ്ട് ലിങ്കുകള്‍ നോക്കുക. ഒന്ന് മറുനാടന്‍ ടിവിയാണ്, സബ്‌സ്‌ക്രൈബ് ചെയ്തവര്‍ ചെയ്യേണ്ടതില്ല, ഇല്ലാത്തവര്‍ സബ്‌സ്‌ക്രൈബ് ചെയ്ത് 15-ആം തീയതി വൈകുന്നേരം 6 മണിയിലെ പരിപാടി കുടുംബസമേതം കാണാന്‍ ശ്രമിക്കുക. രണ്ടാമത്തെ ലിങ്ക് പുതിയ മറുനാടന്‍ ഡെയിലിയുടെ ലിങ്കാണ്. അതിന് ഇന്നാണ് ഞങ്ങള്‍ രൂപം കൊടുത്തിരിക്കുന്നത്. അതില്‍ ക്ലിക്ക് ചെയ്ത് സബ്‌സ്‌ക്രൈബ് ചെയ്ത് 14-ആം തീയതി മുതല്‍ സംപ്രേഷണം ചെയ്യുന്ന വാര്‍ത്തകള്‍ക്ക് വേണ്ടി കാത്തിരിക്കുക. 15-ആം തീയതിയില്‍ ഞങ്ങള്‍ സംപ്രേഷണം ചെയ്യുന്ന പുതിയ പരിപാടിയുടെ ടീസര്‍ കാണുക. ഗുഡ്ബൈ.'
