സഹപാഠിക്ക് വിദ്യാഭ്യാസ ലോണ്‍ എടുക്കാന്‍ ജാമ്യം നിന്ന് സബ് ജയിലില്‍ എത്തി; തെറ്റു കൂടാതെ പള്‍സര്‍ സുനിയ്ക്ക് കത്തെഴുതിയത് കോട്ടയത്തുകാരന്‍; ഭീഷണി തുടര്‍ന്നപ്പോള്‍ ജീവനും കൊണ്ട് കാസര്‍കോട്ടേക്കു പോയി; ചരിത്ര പഠനത്തില്‍ ബിഎയ്ക്ക് ഒന്നാം റാങ്ക്; എംഎയും നേടി ഇപ്പോള്‍ ഗവേഷകന്‍; ഭീഷണിയ്ക്ക് വഴങ്ങാതെ സഹോദരിയ്ക്ക് വേണ്ടി സാക്ഷി മൊഴി; മകനും അമ്മയും സത്യം വിട്ടൊരു കളിക്കില്ല; വിപിന്‍ലാല്‍ തളരാത്ത പോരാളി

Update: 2025-12-10 01:09 GMT

കാഞ്ഞങ്ങാട്: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരേയുള്ള നിര്‍ണ്ണായക സാക്ഷിമൊഴി നല്‍കിയ വിപിന്‍ലാലിന്റെ ജീവിതം പോരാട്ടത്തിന്റേതാണ്. കാക്കനാട്ട് ജയിലില്‍ നിന്നും പുറത്തേക്ക് വന്ന കത്ത് വിപിന്‍ലാലിന്റെ കൈപ്പടയിലുള്ളതാണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മറുനാടനായിരുന്നു. ഈ കത്തായിരുന്നു നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായകമായത്.

ചെക്ക് കേസില്‍ കാക്കനാട് സബ് ജയിലില്‍ കിടക്കുമ്പോഴാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ പരിചയപ്പെടുന്നത്. സുനിക്കു വേണ്ടി കത്തെഴുതി നല്‍കിയത് വിപിന്‍ലാലാണ്. ആ കത്ത് ദിലീപിനുള്ളതാണെന്ന് വ്യക്തമായതോടെയാണ് വിപിന്‍ലാല്‍ കേസിലെ 121-ാം സാക്ഷിയായി മാറിയത്. ആ കത്തായിരുന്നു കേരളത്തെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ദിലീപിന്റെ അറസ്റ്റായി മാറിയത്. പ്രലോഭനം ഏറെയുണ്ടായിട്ടും വിപിന്‍ലാല്‍ മൊഴി മാറ്റിയില്ല. എന്നിട്ടും ഗൂഡാലോചന തെളിഞ്ഞില്ലെന്നതാണ് വസ്തുത.

മൊഴി മാറ്റാന്‍ നിരന്തര ഭീഷണി ഉയര്‍ന്നപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ഇയാള്‍ക്ക് കൊച്ചിയില്‍ നിന്ന് അമ്മവീടായ ബേക്കല്‍ മലാംകുന്നിലേക്ക് താമസം മാറേണ്ടി വന്നു. ഗണേഷ്‌കുമാറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന പ്രദീപ് കോട്ടാത്തലയെ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതിന് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഭീഷണികള്‍ക്കും ഒറ്റപ്പെടുത്തലിനും ഇടയിലും പഠനം മുന്നോട്ട് കൊണ്ടുപോയ ഈ യുവാവ്, പിന്നീട് കണ്ണൂര്‍ സര്‍വകലാശാലയില്‍ ബി.എ. ചരിത്രത്തില്‍ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി. വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ഇദ്ദേഹത്തെ 'പഠിപ്പിക്കാന്‍ പറ്റില്ല' എന്ന് പറഞ്ഞ് കൈയൊഴിഞ്ഞ സമാന്തര വിദ്യാഭ്യാസ സ്ഥാപനം, റാങ്ക് നേടിയപ്പോള്‍ 'അധ്യാപകനായി' ക്ഷണിച്ചു. ഇതിന് ശേഷം ഇഗ്നോയില്‍ നിന്നും എംഎയും നേടി. നിലവില്‍ 'ശ്രീനാരായണഗുരു: സനാതനധര്‍മം, മാതൃകാമാറ്റം' എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് ഈ പോരാളി. ഭീഷണികളോ പ്രലോഭനങ്ങളോ തന്നെ തളര്‍ത്തിയില്ലെന്നും, സത്യസന്ധമായി സാക്ഷി പറഞ്ഞതില്‍ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാക്ഷി വിസ്താരത്തിനായി അമ്മ നല്‍കിയ തുച്ഛമായ 500 രൂപയുമായി കൊച്ചിയിലേക്ക് വണ്ടി കയറുമ്പോള്‍, പിറ്റേദിവസം ലോഡ്ജില്‍ മുറിയെടുക്കാനും ഭക്ഷണം കഴിക്കാനും കാശ് തികയുമോ എന്നതായിരുന്നു ഈ യുവാവിന്റെ ഏറ്റവും വലിയ ആകുലത. പലപ്പോഴും വീട്ടിലേക്ക് തിരികെ വന്ന് പിറ്റേന്ന് അതിരാവിലെ വീണ്ടും കൊച്ചിയിലേക്ക് പോകേണ്ട അവസ്ഥയുമുണ്ടായി. 'കോടികള്‍ കിട്ടിയാലും വേണ്ട മോനേ, ആ കുട്ടിയെ നിന്റെ പെങ്ങളായി കണ്ട് വേണം സത്യം പറയാന്‍!'- വിപിന്‍ലാല്‍ വിതുമ്പലോടെ ഓര്‍ത്തെടുക്കുന്നത് അമ്മ ലത ആവര്‍ത്തിച്ച് പറഞ്ഞ ആ വാക്കുകളാണ്. ഭീഷണികളേക്കാള്‍ വലുത് സത്യം വിളിച്ചുപറയുക എന്നതായിരുന്നു ആ അമ്മയ്ക്ക്. ചെക്ക് കേസില്‍ കാക്കനാട് സബ് ജയിലില്‍ കിടക്കുമ്പോഴാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഇയാളുടെ അടുത്തെത്തുന്നത്. സുനിക്കു വേണ്ടി കത്തെഴുതി നല്‍കിയത് വിപിന്‍ലാലാണ്. ആ കത്ത് ദിലീപിനുള്ളതാണെന്ന് വ്യക്തമായതോടെയാണ് വിപിന്‍ലാല്‍ കേസിലെ 121-ാം സാക്ഷിയായി മാറിയത്.

വിപിന്‍ലാല്‍ ചെക്ക് കേസില്‍ വിചാരണത്തടവുകാരനായിരുന്നു. പള്‍സര്‍ സുനിയുടെ സെല്ലിലെ സഹതടവുകാരന്‍. കോടതിയിലേക്ക് പോകും വഴി വിപിന്‍ലാലാണ് വിഷ്ണുവിന് കത്ത് നല്‍കിയത്. ഈ കത്താണ് ദിലീപിനും നാദിര്‍ഷായ്ക്കും കിട്ടിയത്. പള്‍സര്‍ സുനിക്ക് തെറ്റുകൂടാതെ എഴുതാനറിയില്ല. ഈ സാഹചര്യത്തിലാണ് വിപിന്‍ലാല്‍ കത്ത് എഴുതിയത്. കോട്ടയം സ്വദേശിയായ വിപിന്‍ ലാല്‍ സാമൂഹിക പ്രവര്‍ത്തകനാമായിരുന്നു. സഹപാഠിയെ സഹായിക്കാന്‍ പോയാണ് വിപിന്‍ലാല്‍ കുടുങ്ങിയത്. കൂടെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ കാര്യത്തിന് വായ്പ എടുക്കാന്‍ ജാമ്യം നിന്നു. ഇതിന് ഒടുവില്‍ ചതിക്കുഴിയില്‍ വീണാണ് വിപിന്‍ലാല്‍ ജയിലിലായത്. ഒരേ കേസില്‍ ഒന്നിലധികം പരാതികള്‍ കൊടുത്താണ് അകത്താക്കിയത്. ജാമ്യം എടുക്കാന്‍ ആളെ കിട്ടാത്തതു കൊണ്ട് ജയിലില്‍ കഴിഞ്ഞു. പള്‍സര്‍ സുനി പറഞ്ഞു കൊടുത്ത കാര്യങ്ങളാണ് ജയിലിലെ കടലാസില്‍ വിപിന്‍ലാല്‍ കുറിച്ചത്. ഇത് വിഷ്ണുവിന് കൈമാറുകയായിരുന്നു.

നടിയെ ആക്രമിക്കപ്പെട്ട കേസിലെ സത്യങ്ങള്‍ പള്‍സര്‍ സുനിയില്‍ നിന്ന് കേട്ടതോടെയാണ് വിപന്‍ലാല്‍ ഇക്കാര്യങ്ങള്‍ പുറംലോകം അറിയണമെന്ന നിലപാട് എടുത്തത്. ഇതാണ് കത്ത് രൂപത്തില്‍ ദിലീപിന്റെ അടുത്ത് എത്തിയത്.ദിലീപ് തന്നെ കൈവിട്ടുവെന്ന വികാരമാണ് പള്‍സര്‍ സുനി, വിപിന്‍ലാലിനോട് പങ്കുവച്ചത്. ഇത് കത്ത് നല്‍കല്‍ ആയി. ഇതിന് ശേഷം ദിലീപ് പ്രതികരിച്ചില്ല. ഇതോടെ ജിന്‍സണെ കൊണ്ട് പൊലീസിനോട് വിവരങ്ങള്‍ കൈമാറി. ഇതെല്ലാം ജയിലിലെ ഉന്നതരേയും ധരിപ്പിച്ചിരുന്നു. ഗൂഢാലോചനാ വിവരങ്ങള്‍ പുറത്തുവരണമെന്ന സദുദ്ദേശമായിരുന്നു എല്ലാത്തിനും പിന്നില്‍. പെരുമ്പാവൂര്‍ സിഐയുടെ നേതൃത്വത്തില്‍ പള്‍സര്‍ സുനിയെ ചോദ്യം ചെയ്തിരുന്നു. കത്ത് ആരെ എഴുതിയതാണെന്ന് പൊലീസിനോടും പള്‍സര്‍ വെളിപ്പെടുത്തി. ദിലീപുമായുള്ള ബന്ധത്തിലും വിശദീകരണം നല്‍കി. സിനിമാ മേഖലയുമായി തനിക്കുള്ള ആത്മബന്ധവും വിശദീകരിച്ചു. ഇതോടെയാണ് കേസിലേക്ക് ദിലീപ് എത്തുന്നത്. പക്ഷേ ഗൂഡാലോചന വിചാരണ കോടതിയില്‍ തെളിഞ്ഞതുമില്ല.

ദിലീപിന് കത്ത കൈമറായി വിഷ്ണുവും പള്‍സര്‍ സുനിയുടെ സഹ തടവുകാനായിരുന്നു. പള്‍സര്‍ ബൈക്കില്‍ മോഷണം നടത്തിയിരുന്ന വിഷ്ണുവും സുനിയും നേരത്തെ പരിചയക്കാരനായിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിനോട് പണം ആവശ്യപ്പെട്ട് കത്ത് എത്തിച്ച വിഷ്ണു കൊച്ചിയില്‍ മാത്രം 86 മാലമോഷണക്കേസിലെ പ്രതിയായിരുന്നുവെന്നാണ് സൂചന.

Tags:    

Similar News