കേരളത്തിലെ ട്രേഡ് യൂണിയന്‍ സാഹചര്യം എനിക്കുമറിയാം; മാറിമാറി വരുന്ന സര്‍ക്കാരുകളും എന്തിനെയും വിമര്‍ശിക്കുന്ന മാധ്യമങ്ങളും; തമിഴ്നാട് സൗജന്യമായി രണ്ടായിരം ഏക്കര്‍ തരും; അദാനിയെ മാറ്റിയെടുത്തത് ഉമ്മന്‍ചാണ്ടി; കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ച് വിഴിഞ്ഞം എംഎല്‍എ; ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയക്കുന്നത് ആര്?
കോട്ടയം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് കോവളം എംഎല്‍എ എം വിന്‍സെന്റ്. വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ദിവസം ഉമ്മന്‍ചാണ്ടിയുടെ സംഭാവനകള്‍ ഉയര്‍ത്തികാട്ടിയാണ് എംഎല്‍എ കോട്ടയം പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശച്ചത്. പുലര്‍ച്ച സ്ഥലത്തെത്തിയ എംഎല്‍എ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി. വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് നാടിന് സമര്‍പ്പിക്കുന്നത്. രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഇതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ സജീവമാക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് സജീവമാക്കുന്നത്. തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ചാണ്ടി ഉമ്മന്‍ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു. വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ എംഎല്‍എയായ വിന്‍സെന്റിന്റെ പുതുപ്പള്ളി സന്ദര്‍ശനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന് രാഷ്ട്രീയമായ മറുപടി നല്‍കുകയാണ് കോണ്‍ഗ്രസ്. വിഴിഞ്ഞം തുറമുഖം ഉമ്മന്‍ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും റോഡ്-റെയില്‍ കണക്ടിവിറ്റിയില്ലാതെയാണ് കമ്മീഷനിങ് ചെയ്യുന്നതെന്നും എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് പ്രണാമം അര്‍പ്പിച്ചുവേണം തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതെന്നും എം വിന്‍സെന്റ് പറഞ്ഞു. വികസനകാര്യത്തില്‍ രാഷ്ട്രീയം കണ്ട് അത് സ്വന്തം നേട്ടമാക്കി മാറ്റുന്നത് സിപിഎമ്മിന് ഗുണകരമാകുമെങ്കിലും നാടിന് ഗുണകരമാകില്ലെന്നും എം വിന്‍സെന്റ് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്ന് എം വിന്‍സെന്റ് എംഎല്‍എ പറയുന്നു. സര്‍ക്കാര്‍ ഉത്തരവാദിത്തം കാട്ടിയില്ല. തുറമുഖം അഞ്ച് വര്‍ഷം വൈകി. ഉമ്മന്‍ചാണ്ടി വാചാരിച്ചതുകൊണ്ടാണ് വിഴിഞ്ഞം യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റെയില്‍ റോഡ് കണക്ടിവിറ്റിയില്ലാതെയാണ് വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യുന്നത്. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതെ അവഹേളിച്ചുവെന്നും എം വിന്‍സെന്റ് ആരോപിച്ചു. കേരളത്തെയും ഭാരതത്തെയും സംബന്ധിച്ച് അഭിമാന ദിവസമാണിന്ന് എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. കല്ല് മാത്രം ഇട്ടു എന്ന പ്രചാരണം പച്ചക്കള്ളമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തറക്കല്ലിട്ട് പണി തുടങ്ങിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്യാതെ ക്രെഡിറ്റ് എടുക്കാന്‍ പിആര്‍ വര്‍ക്ക് ചെയ്യുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയക്കുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ചടങ്ങിന് ക്ഷണിക്കാതിരുന്നതെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു.
ഉദ്ഘാടനസമയത്തും വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെച്ചൊല്ലിയുള്ള വിവാദം തുടരുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനത്തിനെത്തില്ല. ഉമ്മന്‍ ചാണ്ടിയുടെ പങ്കാളിത്തം ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സംസ്ഥാന വ്യാപകമായി ഇന്ന് ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കും. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പട്ട് ക്രെഡിറ്റ് വിവാദം കത്തിനില്‍ക്കെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഹിച്ച പങ്ക് ഓര്‍മ്മിപ്പിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് രംഗത്ത് വന്നിരുന്നു. വിഴിഞ്ഞം കരാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാകാതിരുന്ന സമയത്ത് അദാനി ഗ്രൂപ്പിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നതും അതിനായുളള ചര്‍ച്ചകള്‍ നടത്തിയതും ഉമ്മന്‍ചാണ്ടിയാണ് എന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് കെ വി തോമസ് പങ്കുവെച്ചത്. കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് കെ വി തോമസിന്റെ കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.
ചെയ്യുന്നതിനിടെയാണ് വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് എന്നോട് പറഞ്ഞത്. പോര്‍ട്ടിന്റെ പണി ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന ദിവസം അദാനി ഗ്രൂപ്പിന്റെ പേരുമാത്രമാണ് ഉണ്ടായിരുന്നത്. ഗൗതം അദാനിയെ എനിക്ക് നല്ല പരിചയമുണ്ടായിരുന്നു. അദ്ദേഹത്തെ വിളിക്കാം പക്ഷെ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അദാനിയോട് എതിര്‍പ്പുണ്ട്. അതിനുളള പരിഹാരം മുഖ്യമന്ത്രി തന്നെ കാണണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദാനിയോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് താങ്കളോട് സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ അറിയിച്ചു. അപ്പോള്‍ പ്രൊഫസര്‍ക്ക് കേരളത്തെക്കുറിച്ച് അറിയുന്നതുപോലെ കേരളത്തിലെ ട്രേഡ് യൂണിയന്‍ സാഹചര്യത്തെക്കുറിച്ച് എനിക്കുമറിയാം. മാറിമാറി വരുന്ന സര്‍ക്കാരുകളും എന്തിനെയും വിമര്‍ശിക്കുന്ന മാധ്യമങ്ങളുമാണ് അവിടെയുളളത്.
തമിഴ്നാട് സൗജന്യമായി രണ്ടായിരം ഏക്കര്‍ സ്ഥലം തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ കണ്ടിട്ട് എന്താ കാര്യം എന്നാണ് അദാനി ചോദിച്ചത്. ആദ്യം മുഖ്യമന്ത്രിയോട് സംസാരിക്കൂ എന്നിട്ട് തീരുമാനിക്കാമെന്ന് ഞാന്‍ അദ്ദേഹത്തോട് മറുപടി പറഞ്ഞു. അങ്ങനെ അദാനിയും ഉമ്മന്‍ചാണ്ടിയും 15 മിനിറ്റോളം സ്വകാര്യമായി സംസാരിച്ചു. ശേഷം അദാനി എന്നോട് പറഞ്ഞത് ഇങ്ങനെയാണ് 'പ്രൊഫസര്‍ ഐ വില്‍ കം ടു കേരള'. പിന്നീട് അദാനി വി എസ് അച്യുതാനന്ദനുമായും സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തി. ഉമ്മന്‍ചാണ്ടിക്ക് വിഴിഞ്ഞം പദ്ധതിയുടെ ആവശ്യകത സോണിയാ ഗാന്ധിയെ പറഞ്ഞ് മനസിലാക്കാനുമായി. പിന്നീട് പദ്ധതിയുമായി മുന്നോട്ടുപോയത് പിണറായി വിജയന്‍ സര്‍ക്കാരാണ്'-എന്നാണ് കെ വി തോമസ് പറഞ്ഞത്.