വന്നുവന്ന് കാണുന്നതെല്ലാം വഖഫ്! ചിക്കമ്മ ചിക്കദേവി ക്ഷേത്രത്തിലും ടിപ്പുവിന്റെ ആയുധപ്പുരയിലും അടക്കം മൈസൂരുവിലെ കണ്ണായ ഭൂമിയിലും അവകാശവാദം; കര്‍ഷകഭൂമിയും പിടിച്ചെടുക്കാന്‍ നീക്കം; വെട്ടിലായി സിദ്ധരാമയ്യ സര്‍ക്കാര്‍; കര്‍ണ്ണാടകയെ കാത്തിരിക്കുന്നത് മുനമ്പത്തേക്കാള്‍ വലിയ പ്രശ്നം
കര്‍ണ്ണാടകയെ കാത്തിരിക്കുന്നത് മുനമ്പത്തേക്കാള്‍ വലിയ പ്രശ്നം
ബംഗലൂരു: എറണാകുളം ജില്ലയിലെ മുനമ്പത്ത്, 600 ഓളം കുടുംബങ്ങള്‍ വഖഫ് കേസില്‍ പെട്ട് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെ സമരം ചെയ്യുമ്പോള്‍, അവര്‍ പറഞ്ഞിരുന്ന ഒരു പ്രധാന കാര്യം ഇത് തങ്ങളെ മാത്രം ബാധിക്കുന്നതല്ല എന്നും രാജ്യവ്യാപകമായി പ്രശ്നമാവും എന്നാണ്. അത് ശരിവെക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് രാജ്യത്തിന്റെ നനാഭാഗത്തുനിന്നും ഉണ്ടാവുന്നത്. തമിഴ്നാട്ടിലും, തെലങ്കാനയിലും, മധ്യപ്രദേശിലും, യുപിയിലും, ഡല്‍ഹിയിലുമെല്ലാം ഇപ്പോള്‍ വഖഫ് ഭൂമി പ്രശ്നം വന്നിരക്കയാണ്. പക്ഷേ അതിനേക്കാള്‍ എറ്റവും ശക്തമായ പ്രശ്നമാണ് ഇപ്പോള്‍, കര്‍ണ്ണാടകയില്‍ നിന്ന് ഉയര്‍ന്നുവന്നിരിക്കുന്നത്.
1500 വര്‍ഷം പഴക്കമുള്ള തമിഴ്നാട്ടിലെ തിരിച്ചന്തുര്‍ ക്ഷേത്രും അതിന്റെ പരിസരത്തുള്ള ഗ്രാമത്തിലും വഖഫ് ക്ലെയിം വന്നത് വന്‍ വിവാദമായിരുന്നു. ഇപ്പോള്‍ അതുപോലെ തന്നെ കര്‍ണ്ണാടകയിലെ മഹാദേവപുര വില്ലേജിലെ ചിക്കമ്മ ചിക്കദേവി ക്ഷേത്രത്തിന് അടക്കം വഖഫ് അവകാശവാദം വന്നിരിക്കയാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ നിയമമാകുന്നതിനു മുമ്പ് പരമാവധി ഭൂമിയുടെ രേഖകളില്‍ വഖഫിന്റെ പേരുള്‍പ്പെടുത്താനുള്ള ആസൂത്രിത നീക്കം രാജ്യവ്യാപകമായി നടക്കുന്നതായി പരാതിയുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കര്‍ണ്ണാടക എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ മുസ്ലീം പ്രീണനമാണ് ഈ പ്രശ്നങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചതോടെ രാഷ്ട്രീയ വിവാദവും കൊഴുക്കയാണ്.
ടിപ്പുവിന്റെ ആയുധപ്പുരയും വഖഫ്
വന്നുവന്ന് കാണുന്നതെല്ലാം വഖഫ് സ്വത്താണെന്ന് വന്നിരിക്കയാണ്. മൈസൂരുവിലെയും ശ്രീരംഗപട്ടണത്തിലെയും ചരിത്ര സ്മാരകങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും ഭൂമികളിലും അവകാശവാദവുമായി കര്‍ണാടക വഖഫ് ബോര്‍ഡ് രംഗത്തെത്തരിക്കയാണ്. ടിപ്പുവിന്റെ ആയുധപ്പുര, ശ്രീ ചാമരാജേന്ദ്ര മെമ്മോറിയല്‍ മ്യൂസിയം, മഹാദേവപുര വില്ലേജിലെ ചിക്കമ്മ ചിക്കദേവി ക്ഷേത്രം, ചന്ദഗലു ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍, ചരിത്രനഗരമായ മൈസൂരുവിലെയും ശ്രീരംഗപട്ടണം താലൂക്കിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമികളിലുമാണ് അവകാശവാദമുയര്‍ത്തിയിരിക്കുന്നത്. വഖഫ് ബോര്‍ഡിന്റെ നീക്കം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിനെ വലച്ചിട്ടുണ്ട്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന പുരാവസ്തു മ്യൂസിയം ഹെറിറ്റേജ് വകുപ്പ് എന്നിവയുടെ അധികാരപരിധിലെ കെട്ടിടങ്ങളാണെന്നും വഖഫ് ബോര്‍ഡ് പറയുന്നു. കിരംഗൂര്‍, കെ. ഷെട്ടാഹള്ളി വില്ലേജുകളിലെ കര്‍ഷകഭൂമിയായ 75 പ്ലോട്ടുകള്‍ ഒഴിയണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയിലെ ഏറ്റവും വലിയ അവകാശവാദമാണ് വഖഫ് ബോര്‍ഡ് നടത്തിയിരിക്കുന്നത്.
കാലങ്ങളായി തങ്ങള്‍ കൃഷി ചെയ്ത് അനുഭവിച്ചുപോന്ന കാര്‍ഷികഭൂമികള്‍ വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കളായി പട്ടികപ്പെടുത്തിയതില്‍ കര്‍ഷകര്‍ ആശങ്കയിലാണ്. വഖഫ് ബോര്‍ഡിന്റെ ഈ അവകാശവാദം നടക്കില്ലെന്നും പ്രത്യക്ഷസമരത്തിനിറങ്ങുമെന്നും വിശ്വഹിന്ദു പരിഷത്ത്, ബജ്റഗ്ദള്‍, മാണ്ഡ്യ രക്ഷണ വേദികെ, ഫാര്‍മേഴ്സ് അസോസിയേഷന്‍, വിവിധ കര്‍ഷക സംഘടനകള്‍ എന്നിവര്‍ അറിയിച്ചു. വഖഫ് ബോര്‍ഡ് ഈ അവകാശത്തിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. സിദ്ധരാമ്മയ്യ സര്‍ക്കാര്‍ നടത്തുന്ന മൗനം വെടിയണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയ്പുരയിലെ രൂക്ഷ സമരം
കര്‍ണ്ണാടകയിലെ വിജയ്പുരയിലും വഖഫ് വാദത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കയാണ്. ഇവിടെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒത്തുകളിച്ച് ജനങ്ങളെ പറ്റിക്കയാണ്. ഈ ലോബി ഇവിടുത്തെ കൃഷിഭൂമി ഒറ്റ രാത്രി കൊണ്ട് വഖഫിന്റെ പേരിലാക്കിയതിനു തെളിവുകള്‍ പുറത്തുവന്നിരുന്നു. വിജയപുരയിലെ ഹാന്‍വോഡില്‍ കര്‍ഷകരുടെ 1,500 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിനു വിട്ടുകൊടുക്കണമെന്ന് സര്‍ക്കാര്‍, നോട്ടീസ് നല്കിയതിനെതിരേ സമരം കനക്കുന്നതിനിടെയാണ് റവന്യൂ രേഖകളില്‍ വഖഫ് ബോര്‍ഡിന്റെ പേരു ചേര്‍ത്തതു പുറത്തുവന്നത്. വിജയപുരയിലെ 44 സ്വത്തുക്കളുടെ ഭൂമി രേഖകളില്‍ വഖഫ് ബോര്‍ഡിന്റെ പേരുള്‍പ്പെടുത്തിയെന്നു കാണിക്കുന്ന റവന്യൂ രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
ഇന്‍ഡി താലൂക്കിലെ നാല്പത്തൊന്നും ചടച്ചന്‍ താലൂക്കിലെ മൂന്നും വസ്തുക്കളുടെ ഉടമസ്ഥതയിലുള്ള ആര്‍ടിസിയിലാണ് വഖഫ് ബോര്‍ഡിന്റെ പേരു ചേര്‍ത്തിട്ടുള്ളത്. മുന്നറിയിപ്പൊന്നുമില്ലാതെ ഭൂരേഖകള്‍ മാറ്റിയത് കര്‍ഷകരെ വലച്ചിരിക്കുകയാണ്. കര്‍ണാടക വഖഫ് മന്ത്രി ബി.ഇസഡ്. സമീര്‍ അഹമ്മദ് ഖാന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രണ്ടു ദിവസത്തിനുള്ളിലാണ് ഈ തിരിമറി. വഖഫ് ബോര്‍ഡിന്റെ പേര് ആര്‍ടിസിയുടെ (അവകാശങ്ങള്‍, വാടക, വിളകള്‍ എന്നിവയുടെ രേഖ) കോളം 11ല്‍ ഇടംപിടിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ അറിയിപ്പൊന്നും തങ്ങള്‍ക്കു ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇതു കൂടാതെ, വിജയപുര ജില്ലയിലെ 124 സര്‍വേ നമ്പരുകളുമായി ബന്ധപ്പെട്ട് 433 കര്‍ഷകര്‍ക്കു നോട്ടീസ് ലഭിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വഖഫ് ബോര്‍ഡിന് അനുകൂലമായി ആര്‍ടിസിയില്‍ വരുത്തിയ തിരുത്തലുകള്‍ പരിശോധിക്കാനും രേഖകള്‍ മടക്കി വിളിക്കാനും മുഖ്യമന്ത്രി സിദ്ധരാമയ്യ അസിസ്റ്റന്റ് കമ്മിഷണര്‍ ആബിദ് ഗദ്യാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയപുര ജില്ലയിലെ തന്നെ കോല്‍ഹാറിലും ദേവരഹിപ്പരാഗിയിലും ഇത്തരത്തില്‍ സപ്തംബറില്‍ത്തന്നെ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചു കര്‍ഷകര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്ന, മുബൈയിലെ ആന്റിലിയ എന്ന കോടികള്‍ വിലമതിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ നേര്‍ക്കുപോലും വഖഫ് അകാശവാദം ഉന്നയിച്ചിരുന്നു. ഗുജറാത്തിലെ ദ്വാരകയിലെ രണ്ടു ദ്വീപുകളും കേസിലാണ്. ഹൈദരബാദില്‍ വിപ്രായും മൈക്രോസോഫ്റ്റും സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫ് സ്വത്താണെന്ന് അവകാശവാദമുള്ളതാണ്. ബാംഗ്ലൂര്‍ ഐടിസി ഹോട്ടലിന്റെ പേരിലും കേസ് നടക്കയാണ്. മധ്യപ്രദശിലെ ബൂറാന്‍പൂരില്‍- ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിച്ചുവന്ന കോടികള്‍ വിലമതിക്കുന്ന സ്മാരകങ്ങളുടെ പേരിലും അവകാശവാദം വന്നു. ഈ കേസില്‍ കീഴ്കോടതിയില്‍ വഖഫ് ബോര്‍ഡ് തോറ്റു. പക്ഷേ അവര്‍ സുപ്രീകോടതിയില്‍ അപ്പീല്‍ പോയിരിക്കയാണ്. ചുരുക്കിപ്പറഞ്ഞാല്‍, മുനമ്പം സമരക്കാര്‍ പറഞ്ഞത് സത്യമാവുകയാണ്. ഇത് ഒറ്റപ്പെട്ട പ്രശ്നമല്ല എന്ന് വ്യക്തമാവുകയാണ്.