പാക്കിസ്ഥാന്‍ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് വിദശീകരിച്ചത് രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥര്‍; കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി വിദേശ സൈനികാഭ്യാസങ്ങളില്‍ ഇന്ത്യയെ നയിച്ച ഓഫീസര്‍; ഒപ്പമെത്തിയത് വ്യോമസേന വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും

ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് വിദശീകരിച്ചത് രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥര്‍

Update: 2025-05-07 05:58 GMT

ന്യൂഡല്‍ഹി:ഓപറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഓപ്പറേഷനെ കുറിച്ച് വിശദീകരിച്ചത് രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥര്‍. പഹല്‍ഗാമിലെ ബൈസരന്‍ വാലിയില്‍ നടന്ന ആക്രമണത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറി സംസാരിച്ച് തുടങ്ങിയത്. പഹല്‍ഗാമില്‍ പാകിസ്ഥാനില്‍ നിന്നും ലഷ്‌കര്‍-ഇ-തൊയ്ബയാണ് ആക്രമണം നടത്തിയതെന്നും കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക വളര്‍ച്ചയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വ്യോമസേന വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ്, കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി എന്നിവരും ഡല്‍ഹില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കേണല്‍ സോഫിയ ഖുറേഷി, ഇന്ത്യന്‍ സിഗ്‌നല്‍ കോര്‍പ്പ്‌സിലെ ഉദ്യോഗസ്ഥയാണ്. സൈനിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ് ഇവര്‍. 2016-ല്‍, ഇന്ത്യയിലെ പൂണെയില്‍ നടന്ന അന്താരാഷ്ട്ര സൈനിക പരിശീലനത്തില്‍ ഇന്ത്യയുടെ 40 അംഗ സംഘത്തെ നയിച്ച് ചരിത്രം സൃഷ്ടിച്ചു ഖുറേഷി. സോഫിയ ഖുറേഷി എല്ലാ പങ്കാളി രാജ്യങ്ങളിലെയും ഏക വനിതാ സംഘനേതാവ് എന്നനിലയിലാണ ശ്രദ്ധിക്കക്കപ്പെട്ടത്.

സോഫിയ ഖുറേഷിയുടെ പിതാവ് സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ബയോകെമിസ്ട്രിയില്‍ പോസ്റ്റ്ഗ്രാജുവേറ്റ് ബിരുദം നേടിയ സോഫിയ, സൈന്യത്തില്‍ ചേരുന്നതിന് മുമ്പ് ശാസ്ത്രജ്ഞയായി പ്രവര്‍ത്തിച്ചിരുന്നു. 2006-ല്‍, കോണ്‍ഗോയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പീസ്‌കീപ്പിംഗ് ഓപ്പറേഷനില്‍ പങ്കെടുത്തു. സോഫിയ ഖുറേഷിയുടെ നേട്ടങ്ങള്‍, ഇന്ത്യയിലെ വനിതകള്‍ക്ക് സൈന്യത്തില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിന് പ്രചോദനമായിട്ടുണ്ട് ഇവരുടെ ജീവിതം.


 



സോഫിയ ഖുറേഷി സൈന്യത്തിലെ മറ്റൊരു ഉദ്യോഗസ്ഥനായ മേജര്‍ താജുദ്ദീന്‍ ഖുറേഷിയാണ് ജീവിതപങ്കാളി. ഇവര്‍ക്ക് ഒരു മകന്‍ ഉണ്ട്. സിഗ്‌നല്‍സ് കോര്‍പ്‌സില്‍ സേവനമനുഷ്ഠിക്കുന്ന അവര്‍. വളരെ ചെറുപ്പത്തില്‍ തന്നെ, സ്ത്രീകള്‍ക്കും ഇന്ത്യന്‍ ആര്‍മിയിലും ശ്രദ്ധേയ വ്യക്തിത്വമായി മാറി. 1999-ല്‍ സ്വന്തം നാട്ടില്‍ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലൂടെ കമ്മീഷന്‍ ചെയ്യപ്പെട്ട ഈ വനിതാ ഓഫീസര്‍, സിഗ്‌നല്‍ റെജിമെന്റുകളിലെ കലാപവിരുദ്ധ മേഖലകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു.

പഞ്ചാബ് അതിര്‍ത്തിയിലെ ഓപ്പറേഷന്‍ പരാക്രമത്തില്‍ സജീവ പങ്കാളിയായിരുന്നു സോഫിയ ഖുറേഷി. വടക്കുകിഴക്കന്‍ മേഖലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായി പങങ്കളിയായി. സൈന്യത്തില്‍, തുല്യ അവസരത്തിലും തുല്യ ഉത്തരവാദിത്തത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു എന്നാണ് സോഫിയ പറയാറുള്ളത്.

ഇന്ത്യന്‍ വ്യോമസേനയിലെ ഹെലികോപ്ടര്‍ പൈലറ്റാണ് സോഫിയക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വ്യോമിക സിംഗ്. സൈനിക ഉദ്യോഗസ്ഥയാകുക എന്നത് വ്യോമികയുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. സ്‌കൂള്‍ കാലം മുതല്‍ തന്നെ പറക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹമാണ് വ്യോമികയെ ഇന്ത്യന്‍ വ്യോമസേനയില്‍ എത്തിച്ചതും.

Tags:    

Similar News