'ഓല എടുത്തു, പണി വാങ്ങിയവരേറെ..! റോഡ് സൈഡില്‍ മഴയും നനഞ്ഞ് ചെളിയും പിടിച്ച് കിടക്കുന്ന അനാഥരെ കണ്ട് കസ്റ്റമേഴ്‌സിന് വിങ്ങല്‍; തകരാര്‍ പരിഹരിക്കാന്‍ ഷോറൂമില്‍ സര്‍വീസ് മാനേജര്‍ ഇല്ലെന്ന് പരാതി; സ്‌കൂട്ടറുകള്‍ മാസങ്ങളോളം പിടിച്ചിടുന്നുവെന്നും ആരോപണം; ഓല ഇലക്ട്രിക് സ്‌കൂട്ടറിനെതിരെ വ്യാപക പരാതി
തിരുവനന്തപുരം: ഓലയുടെ സർവീസ് സെന്ററിൽ തകരാർ പരിഹരിക്കാൻ സർവീസ് മാനേജർ ഇല്ലെന്ന് പരാതി. തകരാർ പരിഹരിക്കുന്നതിന്റെ പേരിൽ സ്‌കൂട്ടറുകൾ മാസങ്ങളോളം പിടിച്ചിടുന്നുവെന്നും പരാതി ഉണ്ട്. ഇപ്പോൾ സ്‌കൂട്ടറുകൾ റോഡ് സൈഡിലും പുറത്തുമായിട്ട് മഴയും നനഞ്ഞ് ചെളിയും പൊടിയും പിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്. ചെറിയ തകരാറുമായി വന്നിട്ട് ഒടുവിൽ വലിയ കംപ്ലൈന്റ്റ് ആയിട്ട് തിരിച്ചെടുത്തു കൊണ്ടുവരേണ്ട അവസ്ഥയാണ് ഇപ്പോൾ എല്ലാ കസ്റ്റമേഴ്സിനും ഉള്ളത്. തകരാർ ആയിട്ട് 45 50 ദിവസങ്ങളോളം വണ്ടികൾ ഇപ്പോൾ സർവീസ് സെന്ററിൽ അനാഥരായി കിടക്കുകയാണ്.
ഉള്ളൂർ കേശവദാസപുരം റോഡിൽ സ്ഥിതി ചെയ്യുന്ന റോഡിന് കുറച്ചു തോടിന്റെ കരയിൽ കൂടി അകത്തേക്ക് കിടക്കുന്ന സിമന്റ് വഴിയിലെ ബിൽഡിങ്ങിൽ ആണ് ഇപ്പോൾ വലിയൊരു സർവീസ് സെന്റർ പ്രവർത്തിക്കുന്നത്. അവിടെ മാത്രം ഏകദേശം നൂറിൽ കൂടുതൽ വണ്ടികളാണ് ഇപ്പോൾ പ്രശ്നം പരിഹരിക്കാതെ അവസ്ഥയിൽ ഇട്ടിരിക്കുന്നത്.
ഒരു പരാതിക്കാരന്റെ വണ്ടി ഏതാണ്ട് ഒന്നര മാസത്തോളമായി ഷോക്ക് അബ്സോർബർ കംപ്ലൈന്റ്റ് ആയിട്ട് കിടക്കുവാണെന്നും ഇതുവരെ അത് മാറ്റി കൊടുത്തിട്ടില്ലെന്നും ആരോപണം ഉണ്ട്. ഒടുവിൽ വണ്ടി അവിടെ വാങ്ങി വയ്ക്കാൻ സൗകര്യമില്ലാത്തതുകൊണ്ട് കയ്യിൽ തന്നെ തിരിച്ചു തന്നു വിടുകയാണ് ചെയ്തതെന്നും പരാതിക്കാരൻ പറയുന്നു. ഓലയിൽ നിന്ന് സ്പെയർപാർട്സ് ഒന്നും കിട്ടുന്നില്ല എന്നാണ് വാദം. ഓലയിലെ ഈ അനാസ്ഥക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം നിരവധി വീഡിയോസ് കസ്റ്റമേഴ്സ് പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിവരങ്ങൾ ഉണ്ട്.
മൗനം പാലിച്ച് ഓല
അതേസമയം, സംസ്ഥാനത്ത് ഉടനീളം വ്യാപക പരാതി ഉയർന്നിട്ടും ഇത് സംബന്ധിച്ച് ഒരു പ്രതികരണവും ഓല കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആലുവയിലെ സർവീസ് സെന്ററിൽ അടക്കം നിരവധി സ്‌കൂട്ടറുകൾ ആണ് അനാഥരായി കിടക്കുന്നത്. സംഭവത്തിൽ ഇനി കമ്പനിയുടെ ഭാഗത്തെ പ്രതികരണമായിരിക്കും നിർണായകമാകുന്നത്.