മെസിയും അര്‍ജന്റിന ടീമും ഈ വര്‍ഷം വരുമോ? 130 കോടിക്ക് മേലേ അടച്ചിട്ടും പയാനുള്ള മര്യാദ കാണിക്കുന്നില്ലെന്ന് സ്‌പോണ്‍സര്‍മാര്‍; വിലപേശല്‍ നടക്കുന്നുണ്ടോ എന്ന് സംശയം; പണം വാങ്ങി കബളിപ്പിച്ച് കരാര്‍ ലംഘനം നടത്തിയാല്‍ നിയമനടപടിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍; എഎഫ്എയുടെ മനംമാറ്റത്തിന് പിന്നില്‍ എന്ത്?
മെസിയും അര്‍ജന്റിന ടീമും ഈ വര്‍ഷം വരുമോ?
കൊച്ചി: ഫുട്ബോള്‍ താരം മെസിയും അര്‍ജന്റീന ടീമും ഈ വര്‍ഷം കേരളത്തിലേക്ക് വരില്ലായെന്ന് അറിയിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ ഒക്ടോബറില്‍ കേരളത്തില്‍ എത്തുമെന്ന് പറഞ്ഞതിനാലാണ് പണമടച്ചത്. തുക അടച്ചശേഷമാണ് ഈ വര്‍ഷം കേരളത്തില്‍ വരാന്‍ കഴിയില്ലെന്നും 2026 ലേ വരാന്‍ കഴിയു എന്നും അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. അതേസമയം, അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ പണം അടച്ചെന്നും വന്നില്ലെങ്കില്‍ കരാര്‍ ലംഘനമാകുമെന്നും സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഒക്ടോബര്‍-നവംബറില്‍ വരില്ലാന്ന് അവര്‍ അറിയിച്ചുകഴിഞ്ഞാല്‍ കരാര്‍ ലംഘനം നടത്തിയെന്ന് പറയാമെന്നും കരാര്‍ ലംഘനം അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. 130 കോടിക്ക് മേലേ തുക അടച്ചിട്ടുണ്ട്. 'വരുന്നോ ഇല്ലയോ എന്നറിയാന്‍ പോലും എഗ്രിമെന്റ് വച്ച പാര്‍ട്ടി, പ്രസിഡന്റും സെക്ട്രറിയും വരുമോ ഇല്ലയോ എന്ന് പറയാന്‍ പോലും മര്യാദ കാണിക്കുന്നില്ലെങ്കില്‍ എന്തുചെയ്യാന്‍ പറ്റും? കരാര്‍ ലംഘനം നടത്തിയാല്‍ വഞ്ചനയാണ്, അര്‍ജന്റീന ടീമിന് വരാന്‍ കഴിയില്ല. നമ്മളോട് പണം മേടിക്കാന്‍ വേണ്ടി എല്ലാ കാര്യങ്ങളും പറയുക, എഗ്രിമെന്റ് വയ്ക്കുക, പണം കിട്ടാന്‍ വേണ്ടി കാര്യങ്ങള്‍ നടത്തിയിട്ട്, പണം മേടിച്ചതിന് ശേഷം വരില്ലാന്ന് പറഞ്ഞാല്‍ എന്താണ് അര്‍ഥം? അവര് പറയേണ്ട ഡേറ്റ് കഴിഞ്ഞു. ഫണ്ട് കിട്ടിയെന്ന് പറഞ്ഞാണ് ഒടുവിലത്തെ ഔദ്യോഗിക മെയില്‍ വന്നത്. അടുത്ത സ്‌റ്റെപ്പിലേക്ക് നമുക്ക് പോകാം എന്നും പറഞ്ഞിട്ടുണ്ട. എന്നിട്ട് ഒരാഴ്ച കഴിഞ്ഞ് പറയുകയാ..2026 സെപ്റ്റംബറില്‍ വരാമെന്ന്.'- ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമായിട്ടാണ് കരാര്‍ ഒപ്പുവച്ചത്. 2026ലെ ലോകകപ്പിന് ശേഷം വരാം എന്നാണ് അവര്‍ അറിയിച്ചത്. അതിനോട് യോജിപ്പില്ല. മെസിയും സംഘവും വരികയാണെങ്കില്‍ ഈ വര്‍ഷം തന്നെ വരണം. അതേസമയം, ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ വരാന്‍ കഴിയില്ലെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
മെസി വരുമെന്നും ഏഴ് ദിവസം ഇന്ത്യയില്‍ ഉണ്ടാകുമെന്നുമായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്. രണ്ട് മത്സരവും ഒരു ഫാന്‍ മീറ്റിംഗും പ്ലാന്‍ ചെയ്തിരുന്നു. ഏത് സ്റ്റേഡിയം എന്നതടക്കമുള്ള വിവരം നല്‍കിയിരുന്നു. സ്റ്റേഡിയം എങ്ങനെയായിരിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ഇവന്റായി മാറ്റാനാണ് തീരുമാനിച്ചിരുന്നത്. ഒരു കോടിയാളുകള്‍ എവിടെ പങ്കെടുക്കുമെന്നതടക്കമുള്ള വിവരങ്ങളും നല്‍കിയിരുന്നു. ഫിഫ വേള്‍ഡ് കപ്പ് മോഡല്‍ ഉദ്ഘാടനമായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. കണ്‍ഫേര്‍മേഷന്‍ ലഭിച്ച് പൂര്‍ണമായും പണം അടച്ചു. എന്നാല്‍ ലോകകപ്പ് കഴിയട്ടെ എന്നായിരുന്നു അറിയിപ്പ് ലഭിച്ചത്. ലോകകപ്പ് കഴിയട്ടെ എന്ന് പറയുന്നതില്‍ ധാരണാ പ്രശ്നമുണ്ട്. വരാന്‍ പറ്റില്ലെങ്കില്‍ അത് പറയണം. മറ്റ് തലത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ പറഞ്ഞാല്‍ അതിന് തയ്യാറല്ല. പണം കൂടുതല്‍ വേണമെങ്കില്‍ അത് പറയണമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
കേരളത്തിന്റെ സാധ്യത അര്‍ജന്റീന ഫുട്ഫോള്‍ അസോസിയേഷന്‍ കൃത്യമായി മനസിലാക്കിയിട്ടുണ്ടെന്നും വിലപേശല്‍ നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. ചില കമ്പനികളുമായി എഗ്രിമെന്റ് വെച്ചു എന്ന് പറയപ്പെട്ടിരുന്നു. അവരുമായി ചര്‍ച്ച നടത്തി. അവരും നമ്മുടെ അവസ്ഥയിലാണ്. പണം വാങ്ങുന്നതല്ലാതെ എഎഫ്എ അനൗണ്‍സ് ചെയ്യുന്നില്ല. കൊല്‍ക്കത്തയിലെ ഒരു കമ്പനിയുമായി ചര്‍ച്ച ചെയ്തിരുന്നു. മെസിയുടെ കൂടെ ഫോട്ടോയെടുക്കാനും ജഴ്സി ഒപ്പുവെയ്ക്കാനും ഒരു കോടി എണ്‍പത് ലക്ഷം രൂപയാണ് വാങ്ങുന്നത്. അങ്ങനെ നൂറ് പേരെ നോക്കിയാല്‍ എത്ര വരും. 180 കോടി. മെസിയും ടീമും ഡല്‍ഹി, ബോംബെ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വരുന്നു കേരളത്തില്‍ വരുന്നില്ല എന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്. മെസി കേരളത്തില്‍ വരില്ലെങ്കില്‍ മറ്റ് എവിടെയും വരില്ല എന്നതാണ് വാസ്തവം എന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി. മെസിയും സംഘവും വരില്ലെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. മെസിയെ കൊണ്ടുവരാന്‍ മാക്സിമം ശ്രമിക്കും. അതിനുള്ള കാര്യങ്ങള്‍ ചെയ്യും. പണം വാങ്ങി കബളിപ്പിച്ചാല്‍ മുന്നോട്ടുപോകും. റിപ്പോര്‍ട്ടര്‍ ടിവിയേയും സര്‍ക്കാരിനേയും കബളിപ്പിച്ച് മുന്നോട്ട് പോകാം എന്ന് എഎഫ്എ കരുതേണ്ടെന്നും റിപ്പോര്‍ട്ടര്‍ ടിവി എംഡി പറഞ്ഞു.
ആന്റോ അഗസ്റ്റിന്റെ വാക്കുകള്‍: പ്രസക്ത ഭാഗങ്ങള്‍
കരാര്‍ ലംഘനം നടത്തിയെന്ന് അറിയിക്കണമെങ്കില്‍ ഈ പറഞ്ഞ ഡേറ്റ് കഴിയണം. ഡേറ്റില്‍ വരില്ലാന്ന് അവര്‍ പറയണം. ഒക്ടോബര്‍-നവംബറിലേക്ക് വരാമെന്ന് പറഞ്ഞു, കരാര്‍ സമ്മതിച്ചു. ഒക്ടോബര്‍-നവംബറില്‍ വരില്ലാന്ന് അവര്‍ അറിയിച്ചുകഴിഞ്ഞാല്‍ കരാര്‍ ലംഘനം നടത്തിയെന്ന് പറയാം. ഇനി രണ്ടുമാസം ഉണ്ടല്ലോ. ഞാന്‍ പറയുന്നത് ഒരു പത്തു-പതിനഞ്ച് ദിവസം കൂടി വെയ്റ്റ് ചെയ്യാന്‍ പറ്റും, 15 ദിവസം മാക്‌സിമം വെയ്റ്റ് ചെയ്യാന്‍ പറ്റും. അതിനു ശഷം കരാര്‍ ലംഘനമാണെങ്കില്‍ നമുക്ക് പറ്റില്ല.
130 കോടിക്ക് മേലേ അടച്ചിട്ടുണ്ട്. ഞാന്‍ പറയുന്ന് ഈ പണം അടച്ചതിന്റെയല്ല പ്രശ്‌നം ന്നേ..ഞാന്‍ പറയുന്നത് അതിന് രേഖകളുണ്ട്, ഇന്ത്യയിലേക്ക് അയച്ച രേഖകളുണ്ട്, എഗ്രിമെന്റുണ്ട്, അതവരുടെ ബാങ്കിലേക്കാണ്, കണ്‍ഫര്‍മേഷന്‍ നടത്തിയിട്ടുണ്ട്, അര്‍ജന്റീനയുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ ഈ 150 കോടി ചെറിയ പൈസയാണോ? ആരെ വിശ്വസിച്ചാ അടയ്്ക്കുന്നത്? ഒന്നാമത് വിന്‍ ചെയ്ത പാര്‍ട്ടി കമ്പനിയെ വിശ്വസിച്ചിട്ടും, ഫുട്‌ബോള്‍ അസോസിയേഷനെ വിശ്വസിച്ചിട്ടും ആണ് അടയ്ക്കുന്നത്. അപ്പോ, അത് ഇല്ല എന്നുനമുക്ക് പറയാന്‍ പറ്റുമോ? വാങ്ങിയിട്ടുണ്ട്. വാങ്ങി അവര്‍ കണ്‍ഫേം ചെയ്തിട്ടുണ്ട്.
എന്തുകൊണ്ട് വരുന്നില്ല എന്ന് ചോദിച്ചാല്‍, ഞാന്‍ നേരത്തെ പറഞ്ഞത് തന്നെയാണ് കാര്യം, കോരളത്തിലെ, ഇന്ത്യയിലെ പൊട്ടന്‍ഷ്യല്‍ അവര് മനസ്സിലാക്കി. ഇന്ത്യയില്‍ നിന്നും നല്ല രീതിയില്‍ കോള്‍ അവിടേക്ക് ചെല്ലുന്നുണ്ട്. ഞങ്ങളുടെ കമ്പനിക്് സ്‌പോണ്‍സര്‍ഷിപ്പ് ആകാന്‍ പറ്റുമോ, ചെറുതും വലുതുമായ ഏജന്‍സികള്‍ അവരെ ബന്ധപ്പെടുന്നുണ്ട്. ജിസിസി രാജ്യങ്ങളിലുള്ള പ്രധാന സ്‌പോണ്‍സറിങ് കമ്പനികള്‍ അവരെ ബന്ധപ്പെടുന്നുണ്ട്. ...കേരളത്തെ സൈഡ് ലൈന്‍ ചെയ്തിട്ട് ഈ സംവിധാനവുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. ഇനി അങ്ങനെ ഉണ്ടെങ്കില്‍ തന്നെ നമ്മോടുപറയണ്ടേ..നമുക്കിതിനൊരു ധാരണ വേണം,,നിങ്ങളുടെ കഴിഞ്ഞിട്ട് ഞങ്ങള്‍ രണ്ടുമൂന്നെണ്ണം സൈന്‍ ചെയ്‌തെന്ന് പറഞ്ഞാല്‍ മര്യാദയാണ്, നമുക്കത് അംഗീകരിക്കാം. പക്ഷേ നമ്മളെ അറിയിച്ചിട്ടുവേണ്ടേ അതുചെയ്യാന്‍. അതല്ലെങ്കില്‍ കരാര്‍ ലംഘനമല്ലേ?
വരുന്നോ ഇല്ലയോ എന്നറിയാന്‍ പോലും എഗ്രിമെന്റ് വച്ച പാര്‍ട്ടി, പ്രസിഡന്റും സെക്ട്രറിയും വരുമോ ഇല്ലയോ എന്ന് പറയാന്‍ പോലും മര്യാദ കാണിക്കുന്നില്ലെങ്കില്‍ എന്തുചെയ്യാന്‍ പറ്റും? കരാര്‍ ലംഘനം നടത്തിയാല്‍ വഞ്ചനയാണ്, അര്‍ജന്റീന ടീമിന് വരാന്‍ കഴിയില്ല. നമ്മളോട് പണം മേടിക്കാന്‍ വേണ്ടി എല്ലാ കാര്യങ്ങളും പറയുക, എഗ്രിമെന്റ് വയ്ക്കുക, പണം കിട്ടാന്‍ വേണ്ടി കാര്യങ്ങള്‍ നടത്തിയിട്ട്, പണം മേടിച്ചതിന് ശേഷം വരില്ലാന്ന് പറഞ്ഞാല്‍ എന്താണ് അര്‍ഥം? അവര് പറയേണ്ട ഡേറ്റ് കഴിഞ്ഞു. ഫണ്ട് കിട്ടിയെന്ന് പറഞ്ഞാണ് ഒടുവിലത്തെ ഔദ്യോഗിക മെയില്‍ വന്നത്. അടുത്ത സ്‌റ്റെപ്പിലേക്ക് നമുക്ക് പോകാം എന്നും പറഞ്ഞിട്ടുണ്ട. എന്നിട്ട് ഒരാഴ്ച കഴിഞ്ഞ് പറയുകയാ..2026 സെപ്റ്റംബറില്‍ വരാമെന്ന്.
നമ്മളെ സംബന്ധിച്ചിടത്തോളം എല്ലാ പ്രൊസീജ്യറും പൂര്‍ത്തീകരിച്ചുവച്ചിരിക്കുകയാണ്. ആകെയുള്ള പ്രശ്‌നം സ്റ്റേഡിയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. സ്റ്റേഡിയം 45 ദിവസം കൊണ്ട് ചെയ്യാനുള്ള മുഴുവന്‍ കാര്യങ്ങളും ചെയ്തുവച്ചിട്ടുണ്ട്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. അത് അവരെ അറിയിച്ചിട്ടുണ്ട്. അത് അവര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്........ഇതു വിജയിച്ചാല്‍ ഗുണം ചെയ്യാന്‍ പോകുന്നത് കേരളത്തിന് മാത്രമല്ല, അര്‍ജന്റീന ടീമിന് കൂടിയായിരുന്നു. അതവര് മനസ്സിലാക്കി വന്നാല്‍ നല്ലത്...അല്ലെങ്കില്‍ അതിന് നടപടി സ്വീകരിക്കും.