ഫുൾ ലോഡുമായി കുത്തു കയറ്റം കയറിയ ആ ടിപ്പർ ലോറി; പാതിയെത്തിയതും ബ്രേക്ക് നഷ്ടപ്പെട്ടു; ഒന്നും അറിയാതെ പിന്നിലൂടെ എത്തിയ സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്ത്; ഇത് നിങ്ങളുടെ രണ്ടാം ജന്മമെന്ന് കമെന്റുകൾ!

Update: 2025-05-15 16:16 GMT

കോഴിക്കോട്: ഇന്ന് രാവിലെയാണ് ഒരു നാടിനെ തന്നെ വിറപ്പിച്ച അപകടം അരങേറിയത്. തലനാരിഴയ്ക്കാണ് യുവതി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കുത്തു കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടു പിന്നോട്ടുവന്ന ലോറിയിൽ നിന്ന് സ്കൂട്ടർ യാത്രക്കാരിയായ യുവതി രക്ഷപ്പെട്ടത് വളരെ അദ്ഭുതകരമായിട്ടാണ്.

ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നും ആളുകൾ പറയുന്നുണ്ട്. പെരിങ്ങളം അങ്ങാടിയിൽ നിന്നും മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള റോഡിൽ സിഡബ്ലിയുആർഡിഎമ്മിനു സമീപമാണ് അപകടം സംഭവിച്ചത്. പെരിങ്ങളം സ്വദേശി അശ്വതിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അശ്വതിക്ക് കൈക്ക് നേരിയ പരുക്കേറ്റു.

രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. സംഭവത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. ഇടി ശബ്ദം കേട്ട് നാട്ടുകാർ അടക്കം ഓടിയെത്തി. അപ്പോഴേക്കും ആളുകൾ കണ്ടത് അപകടത്തിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ആ യുവതിയെയാണ്. ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഇത് നിങ്ങളുടെ രണ്ടാം ജന്മമെന്ന് ചിലർ കുറിച്ചു

കയറ്റം കയറുന്നതിനിടെ മുന്നില്‍ പോയ ലോറി പെട്ടെന്നു പിറകോട്ട് നീങ്ങി യുവതി ഓടിച്ച ഇരുചക്രവാഹനത്തില്‍ കയറിയിറങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുചക്രവാഹനത്തില്‍ നിന്ന് ലോറിക്ക് പിന്നിൽ കുടുങ്ങാതെ തെറിച്ചുവീണതിനാലാണ് യുവതി രക്ഷപ്പെട്ടത്.

ഹോളോബ്രിക്സുമായി മെഡിക്കൽ കോളജ് ഭാഗത്തേക്കു പോവുകയായിരുന്നു ലോറി. റോഡരികിലെ മരത്തിൽ ഇടിച്ചാണ് ലോറി നിന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ലോറിക്കു പിന്നിൽ വന്ന ബൈക്ക് യാത്രക്കാരടക്കം വെട്ടിച്ചു മാറിയതിനാലാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്.

Tags:    

Similar News