നേ​പ്പാ​ളി​ൽ ശക്തമായ മഴയും, പ്ര​ള​യ​വും; മരണസംഖ്യ 241 ആ​യി ഉയർന്നു; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ

Update: 2024-10-03 07:28 GMT

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ശക്തമായ മഴ തുടരുന്നതിനിടെ പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 241 ആ​യി ഉയർന്നു. ശക്തമായ മഴയ്ക്ക് പിന്നാലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് നേ​പ്പാ​ൾ സ​ർ​ക്കാ​ർ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ത​ക​ർ​ന്നു. പിന്നാലെ വീ​ടു​ക​ളും മ​റ്റു കെ​ട്ടി​ട​ങ്ങ​ളും ന​ശി​ച്ചു.

കനത്ത മഴയ്ക്ക് പിന്നാലെ 1100 മെ​ഗാ വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന 20 ജ​ല​വൈ​ദ്യു​ത പ്ലാ​ന്‍റു​ക​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ണ്ടാ​യി. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​മാ​ണ് ശക്തമായ മഴയ്ക്ക് കാ​ര​ണ​മാ​യ​ത്.

കാ​ഠ്മ​ണ്ഡു​വി​ലെ പ്ര​ധാ​ന ന​ദി​യാ​യ ബാ​ഗ്‌​മ​തി ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ഇതിനിടെ, ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്.

Tags:    

Similar News