'കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കണം, ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കണം'; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ചൈന

Update: 2026-02-28 15:59 GMT

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉന്നയിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇറാന്റെ ദേശീയ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയെ ബഹുമാനിക്കണമെന്നും കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനും ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ചൈന ആവശ്യപ്പെട്ടു.

ഇറാനെ പൂര്‍ണമായും ആണവമുക്തമാക്കാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് അമേരിക്ക ആക്രമണം ആരംഭിച്ചത്. ആണവ സമ്പുഷ്ടീകരണവുമായി മുന്നോട്ട് പോയതോടെ കഴിഞ്ഞ വര്‍ഷം ജൂണിലും ഇറാനെ അമേരിക്കയും ഇസ്രയേലും ആക്രമിച്ചിരുന്നു. 8 മാസത്തിന് ശേഷം മധ്യപൂര്‍വേഷ്യ വീണ്ടും അശാന്തിയുടെ മുള്‍മുനയിലേക്ക് നീങ്ങുകയാണ്. ഇന്ന് ഉച്ചയോടെയാണ് ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം നടത്തി. തിരിച്ചടിയുമായി ഇറാനും ?രം?ഗത്തെത്തിയതോടെ മേഖല വീണ്ടും യുദ്ധഭീതിയിലായിരിക്കുകയാണ്.

Similar News