വിസയില്ലാത്തവരെ ഇനി എളുപ്പം പുറത്താക്കാം; നൈജീരിയയുമായി കരാറില്‍ ഒപ്പിട്ട് ബ്രിട്ടന്‍

വിസയില്ലാത്തവരെ ഇനി എളുപ്പം പുറത്താക്കാം; നൈജീരിയയുമായി കരാറില്‍ ഒപ്പിട്ട് ബ്രിട്ടന്‍

Update: 2026-03-20 04:30 GMT

ലണ്ടന്‍: നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെയും കുറ്റവാളികളെയും വേഗത്തില്‍ നാടുകടത്തുന്നതിനായി നൈജീരിയയുമായി പുതിയ കരാറില്‍ ഒപ്പിട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍. നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണ്ണായക കരാര്‍ ഒപ്പിട്ടത്. ഇതോടെ വിസ കാലാവധി കഴിഞ്ഞവര്‍ക്കും അഭയാര്‍ത്ഥി അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്കും ബ്രിട്ടനില്‍ തുടരുന്നത് അസാധ്യമാകും.

നിലവില്‍ 961 നൈജീരിയന്‍ പൗരന്മാരുടെ അഭയാര്‍ത്ഥി അപേക്ഷകള്‍ ബ്രിട്ടന്‍ തള്ളിയിട്ടുണ്ട്. ഇതിനുപുറമെ നൈജീരിയക്കാരായ 1110 കുറ്റവാളികളും ഹോം ഓഫീസിന്റെ നാടുകടത്തല്‍ റിപ്പോര്‍ട്ട് കാത്തുനില്‍ക്കുന്നുണ്ട്. ഇവര്‍ക്ക് സ്വന്തം രാജ്യത്തെ പാസ്‌പോര്‍ട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലാത്തതായിരുന്നു മുന്‍പ് ബ്രിട്ടനെ വലച്ചിരുന്നത്.

എന്നാല്‍ പുതിയ കരാര്‍ പ്രകാരം 'യുകെ ലെറ്റേഴ്സ്' എന്നറിയപ്പെടുന്ന ഡിപ്ലോമാറ്റിക് രേഖകള്‍ ഉപയോഗിച്ച് ഇവരെ ഇനി വിമാനത്തില്‍ കയറ്റി അയക്കാന്‍ സാധിക്കും. മനുഷ്യക്കടത്ത്, സൈബര്‍ തട്ടിപ്പ് എന്നിവ തടയാനും വിസ ദുരുപയോഗം ചെയ്യുന്ന ക്രിമിനല്‍ സംഘങ്ങളെ അടിച്ചമര്‍ത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന നൈജീരിയന്‍ പ്രസിഡന്റിന് വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ രാജകീയ സ്വീകരണമാണ് ഒരുക്കിയത്.

Tags:    

Similar News