ഈജിപ്ത് വിദേശകാര്യമന്ത്രിയെ സ്വീകരണത്തിനിടെ കാല് തെന്നി വീണു; പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന് പരുക്കേറ്റു

Update: 2026-03-30 14:24 GMT

ഇസ്ലാമാബാദ്: നയതന്ത്ര ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലെത്തിയ ഈജിപ്ത് വിദേശകാര്യമന്ത്രി ബദര്‍ അബ്ദലട്ടിയെ സ്വീകരിക്കുന്നതിനിടെ പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാര്‍ കാല് തെന്നി വീണ് പരുക്കേറ്റു. ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തില്‍ വെച്ചാണ് ഇദ്ദേഹം കാല് തെന്നി വീണത്. വീഴ്ചയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചരിക്കുന്നുണ്ട്.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചതുര്‍രാഷ്ട്ര ഉച്ചകോടിയില്‍ (സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത്, പാകിസ്ഥാന്‍) പങ്കെടുക്കാനാണ് ഈജിപ്ഷ്യന്‍ പ്രതിനിധി എത്തിയത്.

വിദേശകാര്യമന്ത്രിയെ ക്ഷണിക്കുന്നതിനായി മുന്നോട്ട് നീങ്ങിയ ഇഷാഖ് ദാര്‍ പെട്ടെന്ന് ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ചു. വീഴ്ചയ്ക്ക് ശേഷം ഒന്നുമറിയാത്ത ഭാവത്തില്‍ അദ്ദേഹം ചര്‍ച്ചകളില്‍ പങ്കെടുത്തുവെങ്കിലും, പരിശോധനയില്‍ തോളിന് 'ഹെയര്‍ലൈന്‍ ഫ്രാക്ചര്‍' സംഭവിച്ചതായി മകന്‍ അലി ദാര്‍ പറഞ്ഞു.

Similar News