ഒമാനിലെ റുസ്താഖില് പഴയ കെട്ടിടം തകര്‍ന്നു വീണ് നാല് കുട്ടികള്‍ മരിച്ചു; മൂന്ന് കുട്ടികളുടെ നില അതീവ ഗുരുതരം
ഒമാനിലെ റുസ്താഖില് പഴയ കെട്ടിടം തകര്‍ന്നു വീണ് നാല് കുട്ടികള്‍ മരിച്ചു; മൂന്ന് കുട്ടികളുടെ നില അതീവ ഗുരുതരം
By : സ്വന്തം ലേഖകൻ
Update: 2026-03-22 15:26 GMT
മസ്കത്ത്: ഒമാനിലെ റുസ്താഖ് വിലായത്തില്‍ പഴയ കെട്ടിടം തകര്‍ന്നു വീണ് നാല് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റുസ്താഖിലെ അല്‍ ഹൈമിലി മേഖലയിലാണ് അപകടമുണ്ടാത്. 7 കുട്ടികള്‍ ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട ഒരു പഴയ കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ച സമയത്ത് കെട്ടിടം പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു.
നാലു കുട്ടികളും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പരിക്കേറ്റ മറ്റ് മൂന്ന് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നും അവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കെട്ടിടം തകരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.