വേദിയിൽ സുന്ദരിയുടെ പല്ലിളകി വീണു; മിസ് തായ്‌ലൻഡ് മത്സരത്തിനിടെ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച; പതറാതെ തായ് സുന്ദരി; ചിരിച്ചുതള്ളി കയ്യടി നേടി കമോൽവാൻ; വീഡിയോ വൈറൽ

Update: 2026-03-27 11:14 GMT

ബാങ്കോക്ക്: സൗന്ദര്യമത്സരത്തിനിടെ അപ്രതീക്ഷിതമായി പല്ലിളകി വീണിട്ടും പതറാതെ വേദി കീഴടക്കി തായ് സുന്ദരി. മിസ് ഗ്രാൻഡ് തായ്‌ലൻഡ് മത്സരത്തിനിടെയാണ് കാണികളെയും വിധികർത്താക്കളെയും ഒരുപോലെ അമ്പരപ്പിച്ച സംഭവം നടന്നത്. പല്ലിന്റെ ഭംഗി കൂട്ടാനായി ഉപയോഗിക്കുന്ന 'ഡെന്റൽ വെനീർ' ആണ് വേദിയിൽ വെച്ച് ഇളകിപ്പോയത്.

മത്സരാർത്ഥിയായ കമോൽവാൻ ചനാഗോ വിധികർത്താക്കൾക്ക് മുന്നിൽ സ്വയം പരിചയപ്പെടുത്തുന്നതിനിടെയാണ് പല്ലിന്റെ പാളി ഇളകിയത്. നിമിഷങ്ങൾക്കകം സംഭവം തിരിച്ചറിഞ്ഞ താരം ഒട്ടും പരിഭ്രമിക്കാതെ അത് കൈകാര്യം ചെയ്ത രീതിയാണ് കയ്യടി നേടുന്നത്. ഇളകിപ്പോയ പല്ല് തന്ത്രപരമായി തിരികെ വെച്ച് കമോൽവാൻ തന്റെ റാംപ് വാക്ക് പൂർത്തിയാക്കുകയായിരുന്നു.

അബദ്ധം പറ്റിയെന്ന് കരുതി പിന്മാറുന്നതിന് പകരം, ആത്മവിശ്വാസത്തോടെ ക്യാമറയ്ക്ക് മുന്നിൽ പല്ലുകാട്ടി ചിരിച്ചാണ് താരം മടങ്ങിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ പ്രൊഫഷണലിസത്തെ പുകഴ്ത്തി നിരവധി പേർ രംഗത്തെത്തി. ഏതൊരു പ്രതിസന്ധിയിലും പതറരുത് എന്നതിന് ഉദാഹരണമാണ് കമോൽവാന്റെ പ്രകടനമെന്നാണ് ആരാധകരുടെ പക്ഷം.

Tags:    

Similar News