കാണികളുടെ വംശീയ അധിക്ഷേപം..! ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാച്ച് നിര്‍ത്തിവച്ചു

കാണികളുടെ വംശീയ അധിക്ഷേപം..! ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാച്ച് നിര്‍ത്തിവച്ചു

Update: 2026-03-23 04:52 GMT

ലണ്ടന്‍: സന്‍ഡര്‍ലന്‍ഡ് താരമായ ലട്ഷറല്‍ ഗീര്‍ട്രിദയ്ക്ക് എതിരെ കാണികളില്‍ നിന്നും വംശീയ വിദ്വേഷമുളവാക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ചരിത്രത്തില്‍ ഇതാദ്യമായി ഒരു പ്രീമിയര്‍ ലീഗ് മാച്ച് നിര്‍ത്തി വച്ചു. സ്വെന്‍ ബോട്ട്മാന് പരിക്കേറ്റതോടെ രണ്ടാം പകുതിയുടെ ആദ്യം കളി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, കളി പുനരാരംഭിക്കാന്‍ വൈകിയതോടെ റഫറി ആന്റണി ടയിലര്‍ ന്യൂകാസില്‍ ക്യാപ്റ്റന്‍ കീരന്‍ ട്രിപ്പിയനെ കാര്യം രണ്ട് ടീമിന്റെയും മാനേജര്‍മാരുമായും ടി വി പ്രൊഡക്ഷന്‍ സ്റ്റാഫുമായും ചര്‍ച്ച ചെയ്യുന്നതിനായി ക്ഷണിക്കുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പിന്നീടാണ്, കാണികളില്‍ നിന്നും സന്‍ഡര്‍ലന്‍ഡ് താരം ലട്ഷറല്‍ ഗീര്‍ട്രിദയ്‌ക്കെതിരെ വംശീയ അധിക്ഷേപം ഉണ്ടായതിനെ തുടര്‍ന്ന് കളി നിര്‍ത്തി വയ്ക്കുകയാണെന്ന് ഒരു കുറിപ്പിലൂടെ പ്രീമിയര്‍ ലീഗ് അറിയിച്ചത്. പ്രീമിയര്‍ ലീഗിന്റെ കളിക്കളത്തിലെ വിവേചനവിരുദ്ധ പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടാണ് ഇതെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

സെയിന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന സംഭവത്തെ കുറിച്ച് ഒരു സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. തങ്ങളുടെ മത്സരങ്ങളിലോ സമൂഹത്തിലോ വംശീയ വിവേചനത്തിന് ഇടമില്ലെന്ന് പ്രഖ്യാപിച്ച പ്രീമിയര്‍ ലീഗ്, ഇരു ക്ലബ്ബുകള്‍ക്കും അധിക്ഷേപത്തിനിരയായ കളിക്കാരനും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

Tags:    

Similar News