സൗദിയില്‍ വ്യാപക മഴ; വിവിധയിടങ്ങളില്‍ റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

സൗദിയില്‍ വ്യാപക മഴ; വിവിധയിടങ്ങളില്‍ റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

Update: 2026-03-22 15:29 GMT

റിയാദ്: കനത്ത മഴയെ തുടര്‍ന്ന് സൗദിയിലെ മൂന്നിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം. റിയാദ്, അസീര്‍, നജ്‌റാന്‍ പ്രവിശ്യകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 11 വരെയാണ് മൂന്നിടങ്ങളിലും അലേര്‍ട്ട്. റിയാദില്‍ സുലയ്യില്‍, വാദി ദവാസിര്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് ബാധകമാകും.

അസീറില്‍ അലേര്‍ട്ട് ബാധകമാകുക അംവാഹ്, അല്‍ അരീന്‍, ബീഷ, തസ്ലീസ്, തരീബ് എന്നീ പ്രദേശങ്ങളിലാണ്. ബദര്‍ അല്‍ ജനൂബ്, സാര്‍, ഹുബൂന, ഖബാഷ്, നജ്‌റാന്‍, യദാമ എന്നിവിടങ്ങളിലാണ് നജ്റാനില്‍ റെഡ് അലേര്‍ട്ട്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കൊപ്പം കാറ്റും പ്രതീക്ഷിക്കാം. ആലിപ്പഴ വര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗദിയുടെ വിവിധ ഇടങ്ങളില്‍ ഇന്നും മഴ തുടരുകയാണ്. കിഴക്കന്‍ പ്രവിശ്യ, മക്ക, അസീര്‍, അല്‍ ബാഹ, ജിസാന്‍, നജ്റാന്‍, തബൂക്ക്, ഹാഇല്‍, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി എന്നിവിടങ്ങളില്‍ മഴ ലഭിച്ചു.

Tags:    

Similar News