സോഷ്യല്‍ മീഡിയയിലെ 'ബ്ലാക്ക്ഔട്ട് ചലഞ്ച്' മരണക്കെണിയായി; ഒമ്പതുവയസ്സുകാരിക്ക് ദാരുണാന്ത്യം

സോഷ്യല്‍ മീഡിയയിലെ 'ബ്ലാക്ക്ഔട്ട് ചലഞ്ച്' മരണക്കെണിയായി; ഒമ്പതുവയസ്സുകാരിക്ക് ദാരുണാന്ത്യം

Update: 2026-03-20 09:24 GMT

ഹൂസ്റ്റണ്‍: സോഷ്യല്‍ മീഡിയയിലെ 'ബ്ലാക്ക്ഔട്ട് ചലഞ്ച്' വീണ്ടും ഒരു കുരുന്നിന്റെ ജീവനെടുത്തു. ടെക്‌സസിലെ ഒമ്പതുവയസ്സുകാരിയായ മാലാലിയാണ് വിനാശകരമായ ഈ ഓണ്‍ലൈന്‍ ട്രെന്‍ഡിന് ഇരയായത്. ശ്വാസം മുട്ടിക്കുന്നത് വഴി ബോധക്ഷയം ഉണ്ടാകുന്ന സാഹചര്യം ചിത്രീകരിച്ചു പങ്കുവെക്കുന്ന ഈ 'ഗെയിം' പരീക്ഷിക്കുന്നതിനിടെയാണ് കുട്ടിക്ക് ജീവന്‍ നഷ്ടമായത്.

ഫെബ്രുവരി മൂന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് മുറ്റത്ത് കളിക്കാന്‍ പോയതായിരുന്നു ജാക്ലിന്‍. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മുറ്റത്തുനിന്ന് ശബ്ദമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് പിതാവ് കേര്‍ട്ടിസ് നടത്തിയ തിരച്ചിലിലാണ് കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ ജാക്ലിനെ കണ്ടെത്തിയത്.

'എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും ഭയാനകമായ കാഴ്ചയായിരുന്നു അത്. അത്രമേല്‍ നിസ്സാരമായ ഒരു കാര്യത്തിന് വേണ്ടി മകള്‍ ആ അവസ്ഥയില്‍ കിടക്കുന്നത് കാണേണ്ടി വന്നത് സഹിക്കാനാവില്ല,' കേര്‍ട്ടിസ് കണ്ണീരോടെ പറഞ്ഞു. ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വരയ്ക്കാനും സൈക്കിള്‍ ചവിട്ടാനും ചലഞ്ചുകളില്‍ പങ്കെടുക്കാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന കുട്ടിയായിരുന്നു ജാക്ലിന്‍. നേരത്തെ ഇതേ ചലഞ്ചിന്റെ വീഡിയോ കണ്ട് ജാക്ലിന്‍ തന്റെ മുത്തശ്ശിയോട് ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത്തരം അപകടകരമായ കാര്യങ്ങള്‍ ചെയ്യരുതെന്ന് മുത്തശ്ശി കര്‍ശനമായി വിലക്കിയിരുന്നെങ്കിലും, കൗതുകം ഒടുവില്‍ ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.

Tags:    

Similar News