മംഗോളിയയില്‍ ന്യാം-ഓസോര്‍ പ്രധാനമന്ത്രി പദത്തിലേക്ക്; ഗോംബോജാവ് സന്താന്ഷാതര് രാജിവെച്ചതോടെ പുതിയ തലവന്‍
മംഗോളിയയില്‍ ന്യാം-ഓസോര്‍ പ്രധാനമന്ത്രി പദത്തിലേക്ക്
By : സ്വന്തം ലേഖകൻ
Update: 2026-03-29 12:27 GMT
ഉലാന്‍ബത്തര്‍: മംഗോളിയന്‍ പ്രധാനമന്ത്രിയായി ഭരണകക്ഷിയായ മംഗോളിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നിലവിലെ അധ്യക്ഷനും പാര്‍ലമെന്റ് സ്പീക്കറുമായ ഉക്രാല് ന്യാം-ഓസോറിനെ നാമനിര്‍ദേശം ചെയ്തു.
സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ മോണ്ട്സേമിന്റെ റിപ്പോര്‍ട്ട് പ്രകാരം എംപിപി യോഗത്തില്‍ പൊതു ധാരണ പ്രകാരമാണമാണ് ന്യാം-ഓസോറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. ഗോംബോജാവ് സന്താന്ഷാതര് രാജിവെച്ച ഒഴിവിലേക്കാണ് ഇദ്ദേഹം എത്തുന്നത്. നാല് മാസത്തിനിടെയാണ് പുതിയ പ്രധാനമന്ത്രി എത്തുന്നത്.