സമുദ്രാന്തര്‍ഭാഗത്തെ ഗുഹയില്‍ കുടുങ്ങി സ്‌കൂബ ഡൈവര്‍ക്ക് ദാരുണാന്ത്യം; അന്വേഷണം തുടങ്ങി

സമുദ്രാന്തര്‍ഭാഗത്തെ ഗുഹയില്‍ കുടുങ്ങി സ്‌കൂബ ഡൈവര്‍ക്ക് ദാരുണാന്ത്യം

Update: 2025-03-21 05:38 GMT

ഫ്‌ലോറിഡ: ഫ്‌ലോറിഡയിലെ ബ്ലൂ സ്പ്രിംഗ്‌സ് റിക്രിയേഷന്‍ ഏരിയയിലുള്ള ട്വിന്‍ കേവ്‌സില്‍ സമുദ്രാന്തര്‍ഭാഗത്തുള്ള ഗുഹയില്‍ കുടുങ്ങി ഒരു സ്‌കൂബാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചു. സ്‌കൂബാ ഡൈവിംഗിനിറങ്ങിയ മൂന്ന് പേര്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും സമുദ്രോപരിതലത്തിലേക്ക് വരാത്തതിനാല്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് ഒരാളെ മരിച്ച നിലയില്‍ ഒരു ഗുഹയ്ക്കുള്ളില്‍ കണ്ടെത്തിയത്.

20 അടി മുതല്‍ 100 അടിവരെ താഴ്ചയുള്ള മൂന്ന് സമുദ്രാന്തര്‍ പാതകളാണ് ഈ ഗുഹയിലുള്ളത്. അതീവ സങ്കീര്‍ണ്ണമായ ഘടനയുള്ള ഈ പാതകളില്‍ നിന്നും രണ്ടു പേരെ രക്ഷിച്ചെടുക്കാന്‍ ദൗത്യസൈന്യത്തിനായി. പേരുവെളിപ്പെടുത്താത്ത മൂന്നാമനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണിപ്പോള്‍.

Tags:    

Similar News