മലയാളി വിദ്യാര്‍ത്ഥിനി ജര്‍മനിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍; കുറച്ചു ദിവസമായി പനി ബാധിതയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍

മലയാളി വിദ്യാര്‍ത്ഥിനി ജര്‍മനിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

Update: 2025-02-26 09:04 GMT

കോഴിക്കോട്: ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഡോണ ദേവസ്യ (25) യെയാണ് താമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഡോണക്ക് പനിയുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണ കാരണം വ്യക്തമാകൂ. വൈഡന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ഡോണ. രണ്ട് വര്‍ഷം മുന്‍പാണ് ജര്‍മനിയില്‍ എത്തിയത്. ന്യൂറംബര്‍ഗിലായിരുന്നു താമസം. ജര്‍മനിയിലെ പൊലീസ് നടപടികള്‍ക്ക് ശേഷം മാത്രമെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സാധിക്കു എന്നാണ് ലഭിക്കുന്ന വിവരം. ചക്കിട്ടപ്പാറ പേഴത്തുങ്കല്‍ ദേവസ്യയുടെയും മോളിയുടെ മകളാണ് ഡോണ.

Tags:    

Similar News