സൂപ്പര്‍മാര്‍ക്കറ്റിൽ തോക്കുമായെത്തി കവര്‍ച്ചാ സംഘം കടന്നുകയറി; വ്യാപക ആക്രമണം;തിരുനെൽവേലി സ്വദേശിയെ വെടിവച്ച് കൊലപ്പെടുത്തി; രണ്ട് പേർക്ക് പരിക്ക്; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഞെട്ടിപ്പിക്കുന്ന സംഭവം ജമൈക്കയിൽ
ജമൈക്ക: ജമൈക്കിയിൽ സൂപ്പര്‍മാര്‍ക്കറ്റിൽ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. തിരുനെൽവേലി സ്വദേശി വിഗ്നേഷിനെയാണ് കവര്‍ച്ചാ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. വിഘ്നേഷ് ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിൽ വെച്ചാണ് സംഭവം നടന്നത്.
സംഭത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കവര്‍ച്ചാ സംഘത്തിന്‍റെ വെടിയേറ്റ് സൂപ്പര്‍മാര്‍ക്കറ്റിലെ മറ്റു രണ്ട് ഇന്ത്യക്കാര്‍ക്കും പരിക്കേറ്റു. മൃതദേഹം നാട്ടിൽ എത്തിക്കാൻ സര്‍ക്കാര്‍ ഇടപെടണമെന്ന് വിഘ്നേഷിന്‍റെ കുടുംബം ആവശ്യപ്പെടുകയും ചെയ്തു.
സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തോക്കുധാരികളായ കവര്‍ച്ചാ സംഘം എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ പെട്ടെന്ന് ഓടി രക്ഷപ്പെട്ടു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ വിഘ്നേഷിന് ഉള്‍പ്പെടെ അവിടെ നിന്ന് ഓടി മറയാൻ സാധിച്ചില്ല.
കൈകള്‍ ഉയര്‍ത്തി കീഴടങ്ങി നിലത്തിരുന്നെങ്കിലും കൈവശമുള്ള പണവും ഫോണും ഉള്‍പ്പെടെയുള്ളവ നൽകിയിട്ടും കവര്‍ച്ചാ സംഘം നിറയൊഴുക്കുകയായിരുന്നു. ഒരാള്‍ക്ക് വെടിയേല്‍ക്കുന്നതും പിന്നീട് അവിടേക്ക് ഓടിയെത്തുന്ന രണ്ടാമത്തെ ആളെയും വെടിവെക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. നടന്ന സംഭവത്തിന്‍റെ ഞെട്ടലിലാണ് വിഘ്നേഷിന്‍റെ ഉറ്റവരും ബന്ധുക്കളും. ദുരന്തത്തിൽ നാട്ടുകാരും നടുങ്ങിയിരിക്കുകയാണ്.