'ഇതൊക്കെ നിസ്സാരം..'; ജയിൽ മതിലുകളിലെ ദ്വാരം വഴി ഇറങ്ങി ഓടിയത് പത്ത് പ്രതികൾ; മൂന്ന് പേരെ കുരുക്കിട്ട് പൊക്കി; വൈറലായി വീഡിയോ; ഒടുവിൽ സംഭവിച്ചത്!

Update: 2025-05-18 17:02 GMT

വാഷിംഗ്‌ടൺ: ജയിലുകളിൽ ചെറിയൊരു അശ്രദ്ധ മതി പോലീസിന്‍റെ വലയിൽ നിന്നും പ്രതികൾ ചാടി പോകാൻ. എന്നാല്‍, അങ്ങനെയൊരു സംഭവമാണ് യുഎസിൽ നടന്നിരിക്കുന്നത്. പ്രത്യേകിച്ച് ന്യൂ ഓർലിയൻസിൽ. 'എത്ര എളുപ്പം ലോല്‍', എന്ന കുറിപ്പെഴുതി വച്ച് കൂളായി ജയില്‍ ചാടിയത് 10 പേര്‍. അതും കൊലപാതകം അടക്കമുള്ള കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കഴിയുന്ന കുറ്റവാളികൾ.

ഒരാളെ അന്ന് തന്നെ പിടികൂടിയിരുന്നു. മറ്റ് 10 പേരില്‍ രണ്ട് പേരെ കുടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പിടികൂടിയെന്ന് പോലീസ് അറിയിച്ചു. മറ്റ് ഏഴ് പേർക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് പോലീസ് കുറ്റവാളികളുടെ ഫോട്ടോകൾ സമൂഹ മാധ്യങ്ങളില്‍ പങ്കുവച്ചിരുന്നു.

പ്രതികൾ രക്ഷപ്പെട്ട രീതിയും വീഡിയോയും പോലീസ് നേരത്തെ പുറത്ത് വിട്ടിരുന്നു. പോലീസ് പുറത്ത് വിട്ട ഒരു ഫോട്ടോയില്‍ ചുമരിലെ വാഷ്ബെയ്സിന്‍ ഇളക്കി മാറ്റിയിരിക്കുന്നതായി കാണാം. അതിന് പിന്നിലെ പൈപ്പ് ലൈന്‍ വഴിയാണ് 10 തടവ് പുള്ളികളും രക്ഷപ്പെട്ടത്. രക്ഷപ്പെടാന്‍ ഉപയോഗിച്ച ദ്വാരത്തിന് മുകളിലായി ചുമരില്‍ 'എത്ര എളുപ്പം ലോല്‍'എന്ന് എഴുതിയിരിക്കന്നതും കാണാം. വീഡിയോയില്‍ ഒന്നിന് പുറകെ ഒന്നെന്ന രീതിയില്‍ വെള്ളയും ഓറഞ്ചും നിറമുള്ള വസ്ത്രം ധരിച്ച പത്തോളം പേര്‍ ഓടുന്നത് ദൃശ്യങ്ങളിൽ ഉണ്ട്.

Tags:    

Similar News