ഇറാന്റെ ആക്രമണങ്ങള്‍ ന്യായീകരിക്കാനാവാത്തത്; ആക്രണം നടത്തിയത് യുഎഇയുടെ നിലപാട് പരിഗണിക്കാതെയുന്നും മന്ത്രി റീം അല്‍ ഹാഷിമി

ഇറാന്റെ ആക്രമണങ്ങള്‍ ന്യായീകരിക്കാനാവാത്തത്; മന്ത്രി റീം അല്‍ ഹാഷിമി

Update: 2026-03-04 01:08 GMT

അബുദാബി: ഇറാന്റെ ആക്രമണങ്ങള്‍ ന്യായീകരിക്കാനാവാത്തതെന്ന് യുഎഇയുടെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമി പറഞ്ഞു. ഇറാന്റെ ആക്രമണം പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ുഎഇയുടെനിലപാട് പരിഗണിക്കാതെയാണ് ഇറാന്‍ ആക്രമണം നടത്തിയത്.

യുഎഇക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. സമീപകാല സംഭവികാസങ്ങളില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം യുഎഇയും സൈനിക ഏറ്റുമുട്ടല്‍ തടയാന്‍ കൂടുതല്‍ തീവ്രമായ നയതന്ത്രശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അല്‍ ഹാഷിമി അറിയിച്ചു.

ഗള്‍ഫിന്റെ സുരക്ഷ സുപ്രധാനമാണെന്ന ഉറച്ച വിശ്വാസമാണ് ഈ ശ്രമങ്ങള്‍ക്ക് കാരണം. യദേശീയ താല്‍പ്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കുന്നത് അത്യാവശ്യമായതുകൊണ്ട് തെഹ്റാനിലെ എംബസി അടച്ചുപൂട്ടലും സ്ഥാനപതിയെ തിരിച്ചുവിളിക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ യുഎഇ സ്വീകരിച്ചിട്ടുണ്ടെന്നും അല്‍ ഹാഷിമി വ്യക്തമാക്കി.

Tags:    

Similar News