അമേരിക്കന്‍ എയര്‍ലന്‍സില്‍ അജ്ഞാത മൃതദേഹം; ലാന്‍ഡിങ് ഗിയറില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് അറ്റകുറ്റപ്പണിക്കിടെ: അന്വേഷണം ആരംഭിച്ചു
അമേരിക്കന്‍ എയര്‍ലന്‍സില്‍ അജ്ഞാത മൃതദേഹം
നോര്‍ത്ത് കരോലീന: അമേരിക്കന്‍ എയര്‍ലൈന്‍സില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അറ്റകുറ്റപണിക്കിടെ ലാന്‍ഡിങ് ഗിയറില്‍ നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തി. യുറോപ്പില്‍ നിന്ന് നോര്‍ത്ത് കരോലീനയിലെ ഷാര്‍ലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് മൃതദേഹം കണ്ടെത്തിയത്. വിമാനത്തില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. യുറോപ്പില്‍ നിന്ന് എത്തിയ ബോയിങ് 777200 ഇആര്‍ എന്ന വിമാനത്തില്‍ അറ്റകുറ്റപണികള്‍ക്കായി ഹാങറിലേക്ക് മാറ്റി. തുടര്‍ന്ന് അറ്റകുറ്റപണിക്കള്‍ക്കിടയിലാണ് ലാന്‍ഡിങ് ഗിയറില്‍ മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. ഷാര്‍ലറ്റ് മെക്ക്ലന്‍ബര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ എപ്പോള്‍, എങ്ങനെ വിമാനത്തില്‍ കയറിയെന്നും, ലാന്‍ഡിങ് ഗിയറില്‍ എങ്ങനെ എത്തിപ്പെട്ടുയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.