പാക്കിസ്ഥാനില്‍ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി
By : സ്വന്തം ലേഖകൻ
Update: 2026-03-05 04:46 GMT
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭൂകമ്പം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഇന്ത്യന്‍, യുറേഷ്യന്‍ ടെക്റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന അതിര്‍ത്തിയില്‍ പാകിസ്ഥാന് സ്ഥിതി ചെയ്യുന്നതിനാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂകമ്പസാദ്ധ്യതയുള്ള രാജ്യങ്ങലിലൊന്നായാണ് പാക്കിസ്ഥാനെ കണക്കാക്കുന്നത്. ബലുചിസ്ഥാന്, ഖൈബര്‍, പഖ്തൂണ്‍ഖ്വ, ഗില്‍ജിത് - ബാള്‍ട്ടിസ്ഥാന്‍ മേഖലകളും ഭൂകമ്പങ്ങള്‍ക്ക് അതീവ സാദ്ധ്യതയുള്ളവയാണ്.