വ്യോമപാത അടച്ചിടല്‍; ഓവര്‍സ്റ്റേ ഫൈന്‍ ഒഴിവാക്കി യുഎഇ
വ്യോമപാത അടച്ചിടല്‍; ഓവര്‍സ്റ്റേ ഫൈന്‍ ഒഴിവാക്കി യുഎഇ
ദുബായ്: വ്യോമപാത അടച്ചതിനെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയ വിദേശികളുടെ വിസാ പിഴകള്‍ ഒഴിവാക്കി യുഎഇ. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് യുഎഇ ഓവര്‍സ്റ്റേ ഫൈന്‍ ഒഴിവാക്കിയത്.
വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍, ഫെബ്രുവരി 28-ന് ശേഷം സന്ദര്‍ശകവിസ, ടൂറിസ്റ്റ് വിസാ കാലാവധി തീരുന്നവര്‍ക്കും ഇളവ് ബാധകമാണ്. താമസവിസ റദ്ദാക്കി രാജ്യം വിടാനിരുന്നവര്‍ക്കും ഫൈന്‍ ഉണ്ടാവില്ല. യുഎഇ ഐസിപിയാണ് ഇക്കാര്യം അറിയിച്ചത്.
സാധാരണ ഗതിയില്‍ വിസാ കാലാവധി കഴിഞ്ഞ് തങ്ങുന്നവര്‍ക്ക് വലിയ പിഴയാണ് യുഎഇയില്‍ ഈടാക്കാറ്. ഓരോ ദിവസവും 50 ദിര്‍ഹം പിഴയടയ്ക്കേണ്ട സാഹചര്യങ്ങള്‍ വരെ ഉണ്ടാകാറുണ്ട്. നിലവിലെ സാഹചര്യത്തില്‍ എന്നാണ് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ കഴിയുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.