ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ബെ​ൽ​ജി​യം സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ന് പുറപ്പെടും; ഗ്രാ​ൻ ഡ്യൂ​ക്ക് ഹെ​ൻ‌​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തും

Update: 2024-09-26 06:59 GMT


വ​ത്തി​ക്കാ​ൻ: യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ ല​ക്സം​ബ​ർ​ഗ്, ബെ​ൽ​ജി​യം സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്നു യാ​ത്ര പു​റ​പ്പെ​ടും. റോ​മി​ൽ​നി​ന്ന് ആ​ദ്യം ല​ക്സം​ബ​ർ​ഗി​ലേ​ക്കാ​ണു പുറപ്പെടുക. വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണ​ച്ച​ട​ങ്ങ്, തുടർന്ന് കൊ​ട്ടാ​ര​ത്തി​ൽ ല​ക്സം​ബ​ർ​ഗി​ന്‍റെ നേതാവ് ഗ്രാ​ൻ ഡ്യൂ​ക്ക് ഹെ​ൻ‌​റി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച, പ്ര​ധാ​ന​മ​ന്ത്രി ലു​ക് ഫ്രി​ദെ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച, ഭ​ര​ണാ​ധി​കാ​രി​ക​ളും പൗ​ര​സ​മൂ​ഹ പ്ര​തി​നി​ധി​ക​ളും ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച എ​ന്നി​വ ന​ട​ക്കുമെന്നും അറിയിച്ചിട്ടുണ്ട്. വൈ​കു​ന്നേ​രം ല​ക്സം​ബ​ർ​ഗി​ലെ നൊ​ത്രെ​ദാം ക​ത്തീ​ഡ്ര​ലി​ൽ പ്രാ​ദേ​ശി​ക ക​ത്തോ​ലി​ക്കാ​സ​മൂ​ഹ​ത്തെ സം​ബോ​ധ​ന ചെ​യ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ശേഷം മാ​ർ​പാ​പ്പ ബ​ൽ​ജി​യം ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ലേ​ക്കു പോ​കും. വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്വീ​ക​ര​ണ​ച്ച​ട​ങ്ങു മാ​ത്ര​മാ​ണ് അ​ന്നു മാ​ർ​പാ​പ്പ​യു​ടെ ബ്ര​സ​ൽ​സ് സ​ന്ദ​ർ​ശ​ന വേളയിൽ കാണുക. 27ന് ​ബെ​ൽ​ജി​യം രാ​ജാ​വ് ഫി​ലി​പ്പ്, പ്ര​ധാ​ന​മ​ന്ത്രി അ​ല​ക്‌​സാ​ണ്ട​ർ ദെ ​ക്രൂ എ​ന്നി​വ​രു​മാ​യും ഭ​ര​ണാ​ധി​കാ​രി​ക​ളും പൗ​ര​സ​മൂ​ഹ പ്ര​തി​നി​ധി​ക​ളും ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച മാ​ർ​പാ​പ്പ ലു​വെ​യ്ൻ ന​ഗ​ര​ത്തി​ലേ​ക്കു പോ​കും. മെ​ത്രാ​ന്മാ​ർ, വൈ​ദി​ക​ർ, സ​മ​ർ​പ്പി​ത​ർ, വൈ​ദി​കാ​ർ​ഥി​ക​ൾ, അ​ജ​പാ​ല​ന​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച, ലു​വെ​യ്ൻ ക​ത്തോ​ലി​ക്ക സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളു​മാ​യും അ​ധ്യാ​പ​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച, ഈ​ശോ​സ​ഭാം​ഗ​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച എന്നിവയായിരിക്കും അന്നത്തെ പരിപാടി. തുടർന്ന് ഞാ​യ​റാ​ഴ്ച ബ്ര​സ​ൽ​സി​ലെ കിം​ഗ് ബൗ​ദൊ​വി​ൻ സ്റ്റേ​ഡി​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ശേഷം അന്ന് തന്നെ ഉ​ച്ച​ക​ഴി​ഞ്ഞ് മാ​ർ​പാ​പ്പ വ​ത്തി​ക്കാ​നി​ലേ​ക്കു മ​ട​ങ്ങും.

Tags:    

Similar News