സ്‌കൈ ഡൈവിംഗിനിടെ പരിശീലകനും സ്ത്രീയും വീണു മരിച്ചു; സ്‌കൈ ഡൈവിംഗ് കമ്പനി പൂട്ടി

സ്‌കൈ ഡൈവിംഗിനിടെ പരിശീലകനും സ്ത്രീയും വീണു മരിച്ചു; സ്‌കൈ ഡൈവിംഗ് കമ്പനി പൂട്ടി

Update: 2025-07-29 11:34 GMT

ഡെവണ്‍: നാലു കുട്ടികളുടെ അമ്മയായ സ്ത്രീയും അവരുടെ സ്‌കൈഡൈവിംഗ് പരിശീലകനും 15,000 അടി ഉയരത്തില്‍ നിന്നും വീണ് മരിക്കാന്‍ ഇടയായ സംഭവത്തെ തുടര്‍ന്ന് ആ സ്‌കൈ ഡൈവിംഗ് കമ്പനി അടച്ചു പൂട്ടുകയാണെന്ന് അറിയിച്ചു. ഡെവണ്‍, ഹോനിടണിനടുത്തുള്ള ഡന്‍കെസ്വെല്ല് എയര്‍ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൈ ഡൈവ് ബുസ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍ബന്ധപൂര്‍വ്വമായ അടച്ചുപൂട്ടലിന് വിധേയമാകുന്നത്. പരിശീലകനായ ആഡം ഹാരിസണ്‍ എന്ന 30 കാരനും ബെലിന്‍ഡ ടെയ്ലര്‍ എന്ന 48 കാരിയും പാരച്യൂട്ട് തുറക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇക്കഴിഞ്ഞ ജൂണ്‍ 13 ന് നിലത്ത് വീണു മരിച്ചത്.

വളരെയധികം വേദനയോടെയാണെങ്കിലും, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്തിവയ്ക്കുകയാണ് എന്നാണ് സ്‌കൈഡൈവിംഗ് ബുസ് ലിമിറ്റഡ് അവരുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഇതുവരെ സഹകരിച്ച എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തിയ കമ്പനി, മറ്റൊരു നിവര്‍ത്തിയുമില്ലാഞ്ഞിട്ടാണ് അടച്ചുപൂട്ടുന്നതെന്നും അതില്‍ വ്യക്തമാക്കുന്നുണ്ട്. അടുത്തിടെയായി ഉപഭോക്താക്കളുടെ ഫോണ്‍ വിളികളോട് കമ്പനി പ്രതികരിക്കാറില്ലെന്നും, പല ബുക്കിംഗുകളും റദ്ദാക്കിയതായും നേരത്തേ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    

Similar News