റൂളര്‍ കൊണ്ട് വിദ്യാര്‍ത്ഥിയെ തല്ലി; അധ്യാപകന് അദ്ധ്യാപനത്തില്‍ നിന്നും ആജീവനാന്ത വിലക്ക്

റൂളര്‍ കൊണ്ട് വിദ്യാര്‍ത്ഥിയെ തല്ലി; അധ്യാപകന് അദ്ധ്യാപനത്തില്‍ നിന്നും ആജീവനാന്ത വിലക്ക്

Update: 2025-10-10 07:39 GMT

ലണ്ടന്‍: വിദ്യാര്‍ത്ഥിനിയെ റൂളര്‍ കൊണ്ട് മര്‍ദ്ധിച്ച അദ്ധ്യാപകന്, അദ്ധ്യാപനത്തില്‍ നിന്നും ആജീവനാന്ത വിലക്ക്. 2023 നവംബര്‍ 24 ന് പേര് വെളിപ്പെടുത്താത്ത ഒരു വിദ്യാര്‍ത്ഥിനിയെ മര്‍ദ്ധിച്ചതിനാണ് ഫറൂഖ് അഹമ്മദ് എന്ന 58 കാരന് അധ്യാപനവൃത്തിയില്‍ നിന്നും ആജീവനാന്ത വിലക്ക് കല്പിച്ചിരിക്കുന്നത്. കൂടാതെ പോലീസിന്റെ നിയമപരമായ താക്കീതും ഇയാള്‍ക്ക് നല്‍കിയിട്ടുണ്ട്. ബ്രാഡ്‌ഫോര്‍ഡ്, ലിസ്റ്റര്‍ പാര്‍ക്കിലെ ഒയാസിസ് അക്കാദമിയിലായിരുന്നു സംഭവം.

ഇതിനു പുറമെ മറ്റൊരു വിദ്യാര്‍ത്ഥിനി ഇരുന്നിരുന്ന കസേര തള്ളുകയും ചവിട്ടുകയും ഇയാള്‍ ചെയ്തു. ഈ കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ക്ലാസ്സ് മുറിക്കകത്ത് സ്ഥാപിച്ച സി സി ടി വിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. അതിനു ശേഷമാണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലെ അസിസ്റ്റന്റ് പ്രിന്‍സിപ്പലിനെ സമീപിച്ച് പരാതിനല്‍കിയത്. ഒയാസിസ് അക്കാദമിയില്‍ ഫറൂഖ് അഹമ്മദ് പഠിപ്പിക്കാന്‍ തുടങ്ങി മൂന്ന് മാസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴായിരുന്നു സംഭവം നടന്നത്. നവംബര്‍ 27 ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Tags:    

Similar News