മദ്യകുപ്പികൊണ്ട് മധ്യവയസ്‌കനെ അടിച്ചു കൊന്ന് നൃത്തം ചെയ്ത കൗമാര സംഘത്തിന് തടവ്; കോടതി വിധിച്ചത് 23 വര്‍ഷത്തെ തടവുശിക്ഷക്കായി
മദ്യകുപ്പികൊണ്ട് മധ്യവയസ്‌കനെ അടിച്ചു കൊന്ന് നൃത്തം ചെയ്ത കൗമാര സംഘത്തിന് തടവ്
ലണ്ടന്‍: ഭവന രഹിതനായ ഒരു മദ്ധ്യവയസ്‌കനെ അടിച്ചുകൊന്ന്, അയാള്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചിരിച്ച് ആഹ്ലാദിച്ച് നൃത്തം ചവിട്ടുകയും ചെയ്ത കൗമാരക്കാര്‍ക്ക് 23 ല്‍ ഏറെ വര്‍ഷത്തെ തടവ്ശിക്ഷയാണ് കോടതി വിധിച്ചത്. 18 വയസ്സ് പൂര്‍ത്തിയായതിനാല്‍ ഇപ്പോള്‍ ഈ സംഘാംഗങ്ങളുടെ പേരുവിവരങ്ങള്‍ നിയമപരമായി വെളിപ്പെടുത്താന്‍ കഴിയും. ആന്റണി മാര്‍ക്ക്‌സ് എന്ന 51 കാരനെയാണ് ഇവര്‍ ഒരു പ്രകോപനവുമില്ലാതെ ക്രൂരമായി മര്‍ദ്ധിച്ചത്. പിന്നീട് അയാള്‍ മരണമടയുകയായിരുന്നു.
2024 ആഗസ്റ്റ് 10 ന് കിംഗ്‌സ് ക്രോസ്സ് സ്റ്റേഷന് സമീപത്ത് മാര്‍ക്കിനെ തലയിലും കൈകളിലും പരിക്കുകളോടെ പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, തന്റെ ഗുരുതരമായ പരിക്കുകളോട് മല്ലടിച്ച് ഒരു മാസത്തിന് സേഷം 2024 സെപ്റ്റംബര്‍ 14 ന് ഇയാള്‍ മരണത്തിന് കീഴടങ്ങി. അക്രമം നടക്കുന്ന സമയത്ത് എടുത്ത ഫോട്ടോകളിലും വീഡിയോകളിലുമാണ് ഈ കൗമാരസംഘം ഇയാള്‍ ചുറ്റും ആഹ്ലാദാരവം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്ളത്.
ഗോസ്റ്റ് എന്ന് വിളിപ്പേരുള്ള ഇപ്പോള്‍ 18 വയസ്സ് തികഞ്ഞ ജെയ്ഡീ ബിങാം എന്ന യുവാവാണ് കൊലപാതകം ചെയ്തത്. ഇയാളെ 16 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. മറ്റ് രണ്ടുപേര്‍ക്ക് നരഹത്യയില്‍ പങ്കുള്ളതായി 2025 ഒക്‌റ്റോബഋല്‍ ഓള്‍ഡ് ബെയ്‌ലി കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് മൂന്ന് വര്‍ഷവും പതിനൊന്ന് മാസവും വീതമാണ് തടവ് വിധിച്ചിരിക്കുന്നത്. മറ്റൊരാള്‍ക്ക് മൂന്ന് വര്‍ഷവും ആറ് മാസവും തടവ് വിധിച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെ സ്വാധീനത്താല്‍ ആയിരുന്നു അവര്‍ ഈ ക്രൂരകൃത്യം ചെയ്തത്.