ചൈനയിലെ ഏറ്റവും ധനികനായി ടിക് ടോകിൻ്റെ സ്ഥാപകൻ ഷാങ് യിമിങ്; മൂല്യം 49.3 ബില്യൺ ഡോളർ; കഴിഞ്ഞ വർഷത്തെ വരുമാനത്തിൽ നിന്നും 43 ശതമാനം വർദ്ധനവ്

Update: 2024-10-30 12:53 GMT

ബെയ്ജിങ്: ചൈനയിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് ടിക് ടോകിൻ്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിൻ്റെ ഉടമയായ ഷാങ് യിമിങ്. ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട പട്ടിക പ്രകാരം, 41കാരനായ ഷാങ് യിമിങിൻ്റെ മൂല്യം 49.3 ബില്യൺ ഡോളറാണ്. 2023നെ അപേക്ഷിച്ച് 43 ശതമാനം വർദ്ധനവാണ് വരുമാനത്തിലുണ്ടായിരിക്കുന്നത്.

2021-ൽ ഷാങ് യിമിങ് കമ്പനിയുടെ ചുമതലയിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ സ്ഥാപനത്തിൻ്റെ ഏകദേശം 20 ശതമാനം ഓഹരികളും ഇദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലാണെന്നാണ് റിപ്പോർട്ട്. വളരെ പെട്ടന്ന് തന്നെ ജനപ്രീതി പിടിച്ചു പറ്റിയ ഓൺലൈൻ കണ്ടൻ്റ് പ്ലാറ്റ്‌ഫോമായിരുന്നു 'ടിക്ക് ടോക്ക്'. എന്നാൽ സുരക്ഷാഭീഷണിയുടെ പേരിൽ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങൾ നിന്നും ടിക് ടോക് നിരോധിച്ചിട്ടുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങളിൽ ഇതിനുണ്ടായ സ്വീകാര്യതക്ക് ഒട്ടും മാറ്റമുണ്ടായില്ല.

ഇത് തന്നെയാണ് ചൈനയിലെ ഏറ്റവും വലിയ ഇൻ്റർനെറ്റ് ടെക്‌നോളജി കമ്പനികളിലൊന്നായി വളരാൻ ബൈറ്റ് ഡാൻസിനെ സഹായിച്ചത്. വ്യവസായിയായ സോങ് ഷാൻഷനെയാണ് ഷാങ് യിമിങ് മറികടന്നത്. സോങ് ഷാൻഷാന്റെ സമ്പത്ത് 24% ഇടിഞ്ഞ് 47.9 ബില്യൺ ഡോളറിലെത്തിയിരുന്നു.

അതിനാൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2012-ൽ ആണ് ഇൻ്റർനെറ്റ് ടെക്‌നോളജി കമ്പനിയായ ബൈറ്റ് ഡാൻസ് സ്ഥാപിക്കുന്നത്. ബെയ്‌ജിങ്‌ കേന്ദ്രീകരിച്ച് 10 ചതുരശ്രമീറ്റർ മാത്രമുള്ള അപ്പാർട്ട്മെൻ്റിൽ തുടങ്ങിയതായിരുന്നു കമ്പനി. 

Tags:    

Similar News