ചെറു ഗ്രൗണ്ടിൽ കാളയുമായി മല്പിടിത്തം; ആർത്തുവിളിച്ച് കാണികൾ; പൊടുന്നനെ ആക്രമണം; ഒമാനിൽ കാളപ്പോര് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

Update: 2025-04-05 09:39 GMT

മസ്കറ്റ്: ഒമാനിൽ കാളപ്പോര് മത്സരത്തിനിടെ ആക്രമണം. കാളയുടെ കുത്തേറ്റ് ഒരാൾ മരിക്കുകയും. നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഒരു സ്വദേശിയാണ് ആക്രമണത്തിൽ ദാരുണമായി മരിച്ചത്. വടക്കൻ ബാത്തിന ​ഗവർണറേറ്റിലെ ലിവ വിലായത്തിലാണ് സംഭവം നടന്നത്. നൂറു കണക്കിന് ആളുകളാണ് കാളപ്പോര് കാണാനെത്തിയത്. മത്സരം നടക്കുന്നതിനിടെ കാണികളിൽ ഒരാളായ യുവാവിനാണ് കാളയുടെ കുത്തേറ്റത്.

മത്സരം കാണാൻ എത്തിയ നിരവധി കാണികൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. പതിറ്റാണ്ടുകളായി ഒമാനിലെ ​ഗ്രാമങ്ങളിൽ കാളപ്പോര് നടന്നുവരുന്നുണ്ട്. ഇന്നും ബർഖ, ഖബൂറ, സഹം, സോഹാർ, ലിവ വിലായത്തുകളിൽ കാളപ്പോര് നടക്കുന്നുണ്ട്. യുവാവിന് നേരെ കാള കുത്താൻ അടുക്കുന്നതടക്കമുള്ള ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Tags:    

Similar News