ഒമാനിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജനങ്ങൾ പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദ്ദേശം; അതീവ ജാഗ്രത

Update: 2025-12-27 15:51 GMT

മസ്‌കറ്റ്: ഒമാനിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഡിസംബർ 30 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

അറബിക്കടലിലുണ്ടായ ന്യൂനമർദ്ദത്തിന്റെ ഫലമായി ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകും. മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി എന്നീ പ്രവിശ്യകളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.

ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും വാദികൾ (മലവെള്ളപ്പാച്ചിൽ) നിറഞ്ഞു കവിയാനും സാധ്യതയുണ്ട്. വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.

കാറ്റ് ശക്തമാകുന്നതോടെ പലയിടങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെടും. ഇത് റോഡുകളിൽ ദൂരക്കാഴ്ച കുറയാൻ കാരണമാകും. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Tags:    

Similar News