ഒമാനിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ച; ഉറവിടം വ്യക്തമല്ല; സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി; അന്വേഷണം തുടങ്ങി
By : സ്വന്തം ലേഖകൻ
Update: 2025-02-23 14:32 GMT
മസ്കത്ത്: വടക്കൻ ബാത്തിന, മുസന്ദം ഗവർണറേറ്റുകളിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ചയുണ്ടായതായി സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. മലിനീകരണം ഉണ്ടായതിന്റെ ഉറവിടം ഇതുവരെ വ്യക്തമല്ല.
അതേസമയം, ഷിനാസ് വിലായത്തിലെ കണ്ടൽക്കാടുകളിലെക്കുള്ള പ്രവേശന കവാടം സംരക്ഷിക്കുന്നതിനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും അധികൃതർ വ്യക്തമാക്കി. രണ്ട് ഗവർണറേറ്റുകളിലെയും ബാധിത ബീച്ചുകളിൽ മലിനീകരണം നീക്കം ചെയ്യുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.