ഒമാനിൽ ഹൈ​ക്കി​ങ്ങി​നി​ടെ കാൽ തെന്നി വീണ് അപകടം; വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്; എയര്‍ലിഫ്റ്റ് ചെയ്ത് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു; എല്ലാ സഹായവും ഉറപ്പാക്കിയെന്ന് പോലീസ്

Update: 2025-04-03 14:46 GMT

മസ്കറ്റ്: ഒമാനില്‍ മല മുകളിൽ കയറുന്നതിനിടെ വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ഗുരുതര പരിക്ക്. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒന്നിൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു അപകടം നടന്നത്.

ഉടനെ തന്നെ സ്ഥ​ല​ത്ത് എത്തിയ റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് ഏ​വി​യേ​ഷ​ൻ യൂ​ണി​റ്റ് വി​നോ​ദ​സ​ഞ്ചാ​രി​യെ ഹെ​ലി​കോ​പ്റ്റ​ർ മാര്‍ഗം ഖൗ​ല ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചിരുന്നു. പ​ർ​വ​താ​രോ​ഹ​ക​ന് വേ​ണ്ട വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ വ്യക്തമാക്കി.

Tags:    

Similar News