റിബലുകളുടെ മുന്നേറ്റത്തില്‍ വിറച്ച് അസ്സാദ് നാട് വിട്ടെന്ന് സ്ഥിരീകരണം; ഡമാസ്‌ക്കസ് നഗരം വളഞ്ഞ വിമതര്‍ നിര്‍ണായക നീക്കത്തിലേക്ക്; പ്രസിഡന്റിന്റെ ഷഡ്ഢി മാത്രം ധരിച്ചുള്ള ചിത്രം പുറത്ത് വിട്ട് വിമതര്‍; ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ പിന്തുണയുള്ള ഇസ്ലാമിക ഭരണത്തിലേക്ക് സിറിയ
ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ പിന്തുണയുള്ള ഇസ്ലാമിക ഭരണത്തിലേക്ക് സിറിയ
ദമാസ്‌ക്കസ്: സിറിയയില്‍ ആഭ്യന്തര യുദ്ധം അതിനിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമത സൈന്യം ഹയാത് തഹ്രീര്‍ അല്‍ ഷാം (എച്ച് ടിഎസ്) നഗരം പിിച്ചെടുക്കുന്ന നിലയിലാണ്. സിറിയയിലെ മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചതായി വിമതര്‍ അവകാശപ്പെടുന്നുണ്ട്. സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ ചെറുത്ത് നില്‍പ്പ് ദുര്‍ബലമായതോടെ വിമതര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി മാറുകയാണ്.
വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് എച്ച് ടിഎസ് തലവന്‍ അഹമ്മദ് അല്‍ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു. സുപ്രധാന വിമത നീക്കത്തിനിടെ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടെന്നാണ് അഭ്യൂഹം. എന്നാല്‍ അദ്ദേഹം രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. സിറിയയില്‍ ഇനിയെന്തെന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെങ്കിലും വിഷയത്തില്‍ ഇടപെടാനില്ലെന്ന് അമേരിക്ക വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാരിന് എല്ലാ സഹായവും നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു.
അതിനിടെ പ്രസിഡന്റ് പലായനം ചെയ്തുവെന്ന് പറയാന്‍ വിമതര്‍ അദ്ദേഹത്തെ പരിഹസിക്കുന്ന വിധത്തില്‍ ഷഡ്ഡിയിട്ട ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അസദ് സിം സ്യൂട്ട് ധരിച്ച് മൂന്ന് പേര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ബോട്ടില്‍ ഇരിക്കുന്ന ചിത്രത്തില്‍ അസദ് സന്തോഷവാനാണ്. എന്നാല്‍ അസദിനെ പരിഹസിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു ചിത്രം വിമതര്‍ പുറത്തുവിട്ടിരിക്കുന്നത്.
വിമതര്‍ തലസ്ഥാനമായ ഡമാസ്‌കസിന് 20 കിലോമീറ്റര്‍മാത്രം അകലെയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങളുടെ സേന തലസ്ഥാനനഗരം വളയുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് വിമതരുടെ കമാന്‍ഡര്‍ പറഞ്ഞിരുന്നെങ്കിലും സിറിയന്‍ പ്രതിരോധമന്ത്രാലയം നിഷേധിച്ചിരുന്നു. പക്ഷേ, ഡമാസ്‌കസിന്റെ സമീപപ്രദേശങ്ങളില്‍നിന്ന് സിറിയന്‍ സൈന്യം പിന്‍വാങ്ങി. പ്രധാന നഗരങ്ങളിലൊന്നായ ഹോംസിന്റെ പടിവാതില്‍വരെയെത്തിയ വിമതസേന ഡമാസ്‌കസിലേക്ക് നീങ്ങുകയാണെന്ന് യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് വാര്‍ മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം സര്‍ക്കാര്‍ അധീനതയിലുള്ള പ്രദേശങ്ങള്‍ ഒന്നൊന്നായി വിമതര്‍ പിടിച്ചെടുക്കുന്നതിനിടയില്‍ പ്രശ്‌നത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ഇറാന്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍ ഖത്തറിലെ ദോഹയില്‍ യോഗം ചേര്‍ന്നു.സിറിയന്‍ സര്‍ക്കാരും വിമതരും തമ്മിലുള്ള രാഷ്ട്രീയചര്‍ച്ചയ്ക്ക് തുടക്കംകുറിക്കാന്‍ തീരുമാനിച്ചതായി യോഗത്തിനുശേഷം ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
സിറിയയില്‍ രാഷ്ട്രീയപരിഹാരംതേടി 2017 മുതല്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കാളികളാണ് മൂന്നുരാജ്യവും. അതിനിടെ, വിമതരോടുള്ള പോരാട്ടത്തില്‍ സിറിയന്‍ സൈന്യത്തെ സഹായിക്കാന്‍ ഹിസ്ബുള്ള 2000 സായുധാംഗങ്ങളെ അയച്ചു. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ര്‍ അല്‍ സോര്‍ എന്നിവിടങ്ങള്‍ കയ്യടക്കിയ വിമതര്‍ തെക്കന്‍ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂര്‍ണമായും പിടിച്ചെടുത്തു. ക്വിനെയ്ത്ര, ദേറാ, സുവെയ്ദ എന്നീ തെക്കന്‍ പ്രദേശങ്ങളും കയ്യടക്കി.
ഡമാസ്‌കസില്‍നിന്ന് തങ്ങളിപ്പോള്‍ 50 കിലോമീറ്റര്‍ മാത്രം അകലെയാണെന്നാണ് വിമതര്‍ ഇന്നലെ അവകാശപ്പെട്ടത്. ഡമാസ്‌കസ് ജോര്‍ദാന്‍ മുഖ്യ ഹൈവേയിലെ സനാമയിന്‍ പിടിച്ചെടുത്തതും വിമതമുന്നേറ്റത്തിനു ബലമേകിയിട്ടുണ്ട്. ജോര്‍ദാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ദേറാ 2011ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു.
വിമതസേനയെ നയിക്കുന്ന ഹയാത്ത് തഹ്രീര്‍ അല്‍ ഷംസ് ഭീകര സംഘടനയാണെന്നും സിറിയന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ അവരെ അനുവദിക്കരുതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗേയ് ലാവ്റോവ് അഭിപ്രായപ്പെട്ടു. ഹുംസിലേക്ക് മേല്‍നോട്ട സേനയെ അയച്ചിരുന്നതായി സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഹിസ്ബുല്ല അറിയിച്ചിരുന്നു. ഹിസ്ബുല്ലയുമായുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി ലെബനന്‍ സിറിയ അതിര്‍ത്തി മേഖലയില്‍ ഇസ്രയേല്‍ വെള്ളിയാഴ്ച ആക്രമണം നടത്തി.
ഡമാസ്‌കസില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ ജര്‍മാനയില്‍ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റിന്റെ പിതാവുമായ ഹാഫിസ് അല്‍ അസദിന്റെ പ്രതിമ പ്രതിഷേധക്കാര്‍ തകര്‍ത്തു. ഇപ്പോഴത്തെ നിലയില്‍ അമേരിക്കന്‍ പിന്തുണയുള്ള വിമതര്‍ സിറിയന്‍ ഭരണം പിടിക്കുന്ന നിലയിലാണ്. പക്ഷേ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി തുടരുന്ന ആഭ്യന്തര യുദ്ധം 2019 ഓടെ വലിയ രീതിയില്‍ കുറഞ്ഞിരുന്നു. റഷ്യയുടെ സഹായത്തോടെ ഐസിസിനെയും, മറ്റ് പലയിടങ്ങള്‍ പിടിച്ചെടുത്ത വിമതരെയെുമെല്ലാം ഒതുക്കാന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനായി. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി സിറിയ താരതമ്യേന ശാന്തമാണ്. അതുകൊണ്ടുതന്നെ ലോകം ശ്രദ്ധിച്ചത് യുദ്ധം നടക്കുന്ന യുക്രെയിനിലേക്കും ഗസ്സയിലേക്കുമൊക്കെയാണ്.
പക്ഷേ വെറും ഒരാഴ്ച മുമ്പാണ്, നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിറിയയില്‍ വീണ്ടും യുദ്ധം തുടങ്ങിയത്. യുഎസ് പിന്തുണയുള്ള വിമതസേനകള്‍ നടത്തിയ മിന്നലാക്രമണത്തില്‍ അവര്‍ സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലെപ്പോ പിടിച്ചെടുത്തു. പിന്നെ തുടര്‍ച്ചയായ മുന്നേറ്റം. നിരവധി ചെറുപട്ടണങ്ങള്‍ പിടിച്ചെടുത്ത അവര്‍ തലസ്ഥാനമായ ഡമാസ്‌കസിലെത്തി. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ വരുന്ന വിവരം വിമത സൈന്യം തലസ്ഥാനം പിടിച്ചുവെന്നും പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്തുവെന്നുമാണ്. പക്ഷേ ഇത് സ്ഥിരീകരിച്ചിട്ടില്ല.
റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യയ്ക്ക് ഇക്കുറി ബാഷര്‍ അല്‍ അസദിനെ രക്ഷിക്കാന്‍ കൂടുതല്‍ സൈന്യത്തെ അയയ്ക്കാനോ പ്രതിരോധിക്കാനോ സാധിച്ചില്ല. ബാഷര്‍ അല്‍ അസ്സാദ് കുടുംബത്തോടൊപ്പം റഷ്യയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. വനിതയായ ജൊമാന കറാഷേയാണ്, വിമതരുടെ നേതാവ്. ഇവര്‍ പുതിയ പ്രസിഡന്റ് ആവുമെന്നും അഭ്യൂഹമുണ്ട്. ഈ വാര്‍ത്തയും സ്ഥിരീകരിച്ചിട്ടല്ല.