കോവിഡും മാസ്‌കിന്റെ ട്വിറ്റര്‍ വാങ്ങലും എലിസബത്ത് രാഞ്ജിയുടെ മരണവും കൃത്യമായി പ്രവചിച്ച ജീവിച്ചിരിക്കുന്ന നൊസ്ട്രാഡമസ് പറയുന്നു; ഇനി വരാന്‍ പോകുന്നത് അമേരിക്കയും ചൈനയും ഇരുവശത്തായുള്ള ലോക മഹായുദ്ധം; യുദ്ധത്തിലേക്ക് നയിക്കുക ഈ കാരണങ്ങള്‍

അതോസ് സലാമേ എന്ന ഈ നവയുഗ പ്രവാചകന്റെ മുന്നറിയിപ്പ് ഇങ്ങനെ

Update: 2024-09-28 07:29 GMT

പലരും ഭയപ്പെടുന്നതുപോലെ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമോ. ഉണ്ടാകും എന്ന പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജിവിച്ചിരിക്കുന്ന നൊസ്ട്രാഡമസ് എന്നറിയപ്പെടുന്ന ബ്രസീലുകാരന്‍. അമേരിക്കയും ചൈനയും ഇരുഭാഗങ്ങളിലും അണിനിരന്ന് കൊണ്ടുള്ള ഒരു ലോകമഹായുദ്ധമാണ് അതോസ് സലാമേ എന്ന ഈ നവയുഗ പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

നേരത്തേ കോവിഡും ഇലോണ്‍ മസ്‌ക്ക് ട്വിറ്റര്‍ വാങ്ങിയതും എലിസബത്ത് രാജ്ഞിയുടെ മരണവുമെല്ലാം മുന്‍കൂട്ടി പ്രവചിച്ച വ്യക്തിയാണ് അതോസ് സലാമേ. നിലവിലെ ആഗോള സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ നമ്മള്‍ ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലാണെന്നും ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നുമാണ് സലാമേ മുന്നറിയിപ്പ് നല്‍കുന്നത്. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്.

രണ്ട് കാരണങ്ങളാണ് ഒരു ലോകമഹായുദ്ധത്തിലേക്ക് നീങ്ങുന്നതിലേക്ക് നയിക്കുന്നത് എന്നാണ് സലാമേ പറയുന്നത്. തെക്കന്‍ ചൈന കടലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിട്ടുളള വിഷയങ്ങള്‍ മേഖലയില്‍ വലിയൊരു പ്രതിസന്ധി സൃഷ്ടിക്കാം. സമുദ്രാതിര്‍ത്തി സംബന്ധിച്ചും സൈനിക സാന്നിധ്യവുമായി ബന്ധപ്പെട്ടും നിരവധി പ്രശ്നങ്ങളാണ് ചൈനയും മറ്റ് വന്‍ശക്തികളുമായി നിലവില്‍

ഉള്ളത്.

ഒരു രാജ്യത്തിന്റെ സുരക്ഷിതത്വത്തെ അതീവ ഗുരുതരമായ രീതിയില്‍ ബാധിക്കുന്ന തരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു സൈബര്‍ ആക്രമണം ആയിരിക്കാം ഒരു പക്ഷെ ഇത്തരത്തിലുള്ള ഒരു യുദ്ധത്തിലേക്ക് വഴിത്തിരിവാകുന്നത് എന്നാണ് സലാമേ പ്രവചിക്കുന്നത്. ചൈനീസ് വിപണി ഇപ്പോള്‍ വലിയ തോതില്‍ നേട്ടം കൈവരിക്കുന്ന അവസ്ഥയിലാണെന്നും റഷ്യയുമായി അവര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ ചങ്ങാത്തമുണ്ട് എന്നതും സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകാനുള്ള സ്ഥിതിഗതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇരു രാജ്യങ്ങളും പടിഞ്ഞാറന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് എതിരെ നില്‍ക്കുന്നവരും എല്ലാ കാര്യങ്ങളിലും സമാന താല്‍പ്പര്യങ്ങള്‍ ഉള്ളവരുമായതിനാല്‍ ഒരു യുദ്ധം അനിവാര്യമായി മാറുമെന്നാണ് പ്രവചനം. അങ്ങനെ പ്രാദേശികമായി ഉയരുന്ന വിഷയങ്ങള്‍ ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കും. ജപ്പാനും തായ്വാനും തെക്കന്‍ കൊറിയയുമെല്ലാം അവരുടെ ശക്തി വര്‍ദ്ധിപ്പിച്ച കാലഘട്ടം കൂടിയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. ഇവിടങ്ങളില്ലാം സജീവമായ അമേരിക്കയുടെ സാന്നിധ്യവും സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ വഷളാക്കാന്‍ ഇടയാക്കുമെന്നും സലാമേ പ്രവചിക്കുന്നു. ഇവിടെയുണ്ടാകുന്ന നേരിയ സംഘര്‍ഷങ്ങള്‍ പോലും വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്.

Tags:    

Similar News