ബ്രിട്ടണിലെ ടോറി ലീഡര്‍ഷിപ്പ് തെരഞ്ഞെടുപ്പിലെ വോട്ടിങ് പൂര്‍ത്തിയായി; കറുത്ത വര്‍ഗക്കാരിയായ നേതാവ് തോല്‍ക്കുമെന്നുറപ്പ്; ഋഷി സുനാകിന്റെ പിന്‍ഗാമിയാവുക റോബര്‍ട്ട് ജെന്റിക്; ശക്തമായ മത്സരമെന്ന് പറയുന്നത് വെറുതെ
ലണ്ടന്‍: കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഋഷി സുനാകിന്റെ പിന്‍ഗാമിയായി ടോറികള്‍ നയിക്കുന്നത് ആരെന്നു ഉടാനറിയാം. കറുത്ത വര്‍ഗക്കാരിയായ കെമി ബാഡ്നോക് തോല്‍ക്കുമെന്നും റോബര്‍ട്ട് ജെന്റിക് ജയിക്കുമെന്നുമാണ് കാണാക്കപ്പെടുന്നത്. എംപിമാരില്‍ പലരും വോട്ട് ചെയ്തെങ്കിലും അണികള്‍ വെള്ളക്കാര്‍ക്ക് മാത്രമേ വോട്ട് ചെയ്യൂ എന്നതുകൊണ്ട് റോബെര്‍ട്ടിന്റെ വിജയം സുനിശ്ചിതമാണ്.
കഴിഞ്ഞ തവണ ഋഷി സുനക് വലിയ ആരവങ്ങള്‍ ഉണ്ടാക്കി മത്സര രംഗത്ത് എത്തിയെങ്കിലും അണികള്‍ വോട്ട് ചെയ്തതത് വെള്ളക്കാരിയായ ലിസ് ട്രസ്സിനെയാണ്. ഭരണ പരാജയത്തെ തുടര്‍ന്ന് അവര്‍ രാജി വച്ചതുകൊണ്ടാണ് രണ്ടാമനായ ഋഷിക്ക് അവസരം കിട്ടിയത്. അത് തന്നെ ഇവിടെയും ആവര്‍ത്തിക്കാം. അതുകൊണ്ടു തന്നെ വിജയം റോബര്‍ട്ട് ജെന്റിക്കിന് തന്നെയെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും എം പിമാര്‍ക്കിടയില്‍ പ്രിയം ഇപ്പോഴും ബാഡ്‌നോക്കിന് തന്നെയാണ്. ഇന്നലെ മുന്‍ ചാന്‍സലര്‍ കെന്‍ ക്ലാര്‍ക്കും ബാഡ്‌നോക്കിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു.
വിജയം തനിക്കു തന്നെയായിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച റോബര്‍ട്ട് ജെന്റിക്, തന്റെ വീക്ഷണങ്ങള്‍ക്ക് പാര്‍ട്ടി അണികള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി.കഴിഞ്ഞ കാലത്തെ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളുമെല്ലാം മറികടന്ന്, പാര്‍ട്ടി ഐക്യത്തോടെ ഭാവിയില്‍ നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തമായ നയങ്ങള്‍ പ്രഖ്യാപിക്കാത്തതിന് തന്റെ എതിരാളിയായ ബാഡ്‌നോക്കിനെതിരെ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ജെന്റിക്, നെയ്ജല്‍ ഫരാജെയുടെ റിഫോം യു കെ പാര്‍ട്ടിയിലേക്ക് പോയ കണ്‍സര്‍വേറ്റീവ് അണികളെ തിരികെ കൊണ്ടുവരുന്നതിനായി പാര്‍ട്ടി ശ്രമിക്കണമെന്നും പറഞ്ഞിരുന്നു.
അതിനായി, അവ്യക്തമായ വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ പോര, മറിച്ച് വ്യക്തമായ നയരൂപീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റം പോലുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാന്‍ കഴിയാത്തതിനാല്‍ പലരും ഇന്ന് സംശയത്തോടെയാ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നോക്കിക്കാണുന്നതെന്നും അദ്ദേഹം ജി ബി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുന്‍ ഹോം സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ പ്രീതി പട്ടേല്‍, മെല്‍ സ്‌ട്രൈഡ്, ടോം ടുഗെന്‍ഡട്ട്, ജെയിംസ് ക്ലെവര്‍ലി എന്നിവരും നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍, ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളായിരുന്നു. അതില്‍ പ്രീതി പട്ടേലും മെല്‍ സ്‌ട്രൈഡും ആദ്യഘട്ടത്തില്‍ തന്നെ പുറത്തായി.