ഒട്ടും പിടിച്ചുനിൽക്കാൻ പറ്റാതെ തങ്ങളുടെ അത്രമേൽ...പ്രിയപ്പെട്ട വിമാനകമ്പനി പോലും കണ്ണും പൂട്ടി വിറ്റ പാക്ക് ഭരണകൂടം; ചുറ്റും ജനങ്ങളുടെ പട്ടിണിയും മുറവിളികളും മാത്രം; രാജ്യത്തിന്റെ സാമ്പത്തിക തകർച്ച ലോക ചർച്ചയിലിരിക്കെ മറ്റൊരു അവകാശവാദവുമായി മന്ത്രി; ഇനി വേണമെങ്കിൽ ആ അറ്റകൈ പ്രയോഗത്തിന് ഞങ്ങൾ തയ്യാറെന്നും പ്രതികരണം; ചിറകറ്റ 'പി‌ഐ‌എ' വീണ്ടും പറക്കുമോ?

Update: 2026-01-08 09:47 GMT

ഇസ്ലാമാബാദ്: പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥ മുന്നേറുകയാണെന്നും താമസിയാതെ അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) ധനസഹായം വേണ്ടെന്ന് വെക്കാൻ രാജ്യത്തിന് സാധിച്ചേക്കുമെന്നും പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് അവകാശപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ദേശീയ വിമാനക്കമ്പനിയായ പാകിസ്താൻ ഇൻ്റർനാഷണൽ എയർലൈൻസ് (പി.ഐ.എ) വിൽക്കാൻ നിർബന്ധിതരായതിന് ദിവസങ്ങൾക്ക് ശേഷമാണ് ഖ്വാജ ആസിഫിന്റെ ഈ പ്രസ്താവന. പ്രതിരോധ ഓർഡറുകളിൽ, പ്രത്യേകിച്ച് ചൈനയുടേത് ഉൾപ്പെടെ, വലിയ വർധനയുണ്ടായതാണ് സാമ്പത്തിക മുന്നേറ്റത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025 മേയ് മാസത്തിൽ ഇന്ത്യയുമായി നടന്ന നാല് ദിവസത്തെ സൈനിക സംഘർഷത്തിനുശേഷം പാകിസ്താനിലേക്കുള്ള പ്രതിരോധ ഓർഡറുകൾ വൻതോതിൽ വർധിച്ചുവെന്ന് ചൊവ്വാഴ്ച ജിയോടിവിക്ക് നൽകിയ അഭിമുഖത്തിൽ ഖ്വാജ ആസിഫ് പറഞ്ഞു. ഈ സംഘർഷം പാകിസ്താൻ അതിജീവിച്ചതിലൂടെ പാക് സൈനികോപകരണങ്ങൾക്ക് ലോകമെമ്പാടും ആവശ്യക്കാർ കൂടിയെന്നും പാകിസ്താന്റെ സൈനിക മികവ് ലോകശ്രദ്ധ നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഖ്വാജ ആസിഫിന്റെ ഈ അവകാശവാദങ്ങളോട് പാക് രാഷ്ട്രീയ തന്ത്രജ്ഞയും എഴുത്തുകാരിയുമായ ആയിഷ സിദ്ദീഖ രൂക്ഷമായി പ്രതികരിച്ചു. പ്രതിരോധ വിഷയങ്ങളെക്കുറിച്ച് എഴുതുന്ന പത്രപ്രവർത്തകരെപ്പോലെയാണ് ഖ്വാജ ആസിഫ് സംസാരിക്കുന്നതെന്നും ഒരു വിമാനത്തിൻ്റെയോ അന്തർവാഹിനിയുടെയോ മുൻപും പിൻപും തിരിച്ചറിയാൻ പോലും പ്രതിരോധമന്ത്രിയ്ക്ക് കഴിയില്ലെന്നും അവർ പരിഹസിച്ചു.

ജെ.എഫ്-17, ജെ-10 പോലുള്ള പാക് യുദ്ധവിമാനങ്ങൾക്ക് അസർബൈജാൻ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓർഡറുകൾ ലഭിച്ചിട്ടുണ്ടെങ്കിലും, ജെ.എഫ്-17 ന്റെ എയർഫ്രെയിമിന്റെ ഏകദേശം 58% മാത്രമാണ് പാകിസ്താനിൽ നിർമ്മിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. പാകിസ്താൻ പരിമിതമായ ഘടകങ്ങൾ മാത്രമാണ് നിർമ്മിക്കുന്നതെന്നും കയറ്റുമതിയിൽ നിന്നുള്ള വരുമാനം പങ്കാളിയായ ചൈനയുമായി വിഭജിക്കപ്പെടുന്നുണ്ടെന്നും ആയിഷ സിദ്ദീഖ പറഞ്ഞു.

അതേസമയം, ഷഹ്ബാസ് ഷെരീഫ് സർക്കാർ 2026-27 ലെ ബജറ്റിനായുള്ള സാമ്പത്തിക, ധനകാര്യ മാനദണ്ഡങ്ങളിൽ ഐ.എം.എഫിൽ നിന്ന് ചില ഇളവുകൾക്കായി ശ്രമിക്കുന്നതായി ബുധനാഴ്ച പാകിസ്താൻ ദി ന്യൂസ് ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഐ.എം.എഫിന്റെ കർശനമായ വായ്പാ വ്യവസ്ഥകളിൽ ഇളവുകൾ തേടാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നാണ് സൂചന. പാകിസ്താന്റെ സാമ്പത്തിക മുന്നേറ്റത്തെക്കുറിച്ചുള്ള ഔദ്യോഗിക അവകാശവാദങ്ങളും നിലവിലുള്ള സാമ്പത്തിക യാഥാർത്ഥ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം ഈ സംഭവങ്ങൾ അടിവരയിടുന്നു.

Tags:    

Similar News